Sun Transit: 2022: സൂര്യ സംക്രമണം: തുലാം രാശിക്കാർക്ക് ലഭിക്കും പ്രമോഷൻ, വൻ ധനലാഭം ഒപ്പം കിടിലം ആരോഗ്യവും!
Sun Transit 2022: ഗ്രഹങ്ങളുടെ മാറ്റങ്ങൾ ഓരോ രാശി അനുസരിച്ച് അതിന്റെതായ ഫലങ്ങൾ നൽകുന്നു. സൂര്യൻ സ്വന്തം രാശിയിലേക്ക് കടക്കുമ്പോൾ തുലാം രാശിക്കാർക്ക് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് നോക്കാം.
Sun Transit for Libra: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ 11 മാസങ്ങൾക്ക് ശേഷം ആഗസ്റ്റ് 17 ന് തന്റെ രാശിയിൽ എത്തുകയാണ്. വർഷത്തിലൊരിക്കൽ സൂര്യൻ ഒരു മാസത്തേക്ക് സ്വന്തം ഭവനത്തിൽ അതായത് ചിങ്ങത്തിൽ തങ്ങാറുണ്ട്. സ്വന്തം ഭവനത്തിൽ എത്തുമ്പോൾ ആ ഗ്രഹവും ഭവനവും രണ്ടും കൂടുതൽ ശക്തമാകും. ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ സ്വാഗതം ചെയ്യാൻ രാജകുമാരനായ ബുധൻ ഇതിനകം അവിടെയുണ്ട്. ശരിക്കും പറഞ്ഞാൽ അന്തരീക്ഷത്തിലുണ്ടാകുന്ന ഓരോ ചലനത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകും. ഒരു മാറ്റവും 100% ഗുണകരമോ ദോഷകരമോ ആയിരിക്കില്ല. മഴ നല്ലതാണ് എന്നാൽ എല്ലായിപ്പൊഴും മഴ ആയാൽ അത് ദോഷമാണ് അതുപോലെ അന്തരീക്ഷത്തിലുണ്ടാകുന്ന ഗ്രഹങ്ങളുടെ മാറ്റം ഓരോ രാശിക്കും ഗ്രഹങ്ങൾക്കും അനുസരിച്ച് അവയുടെ ഫലങ്ങൾ നൽകുന്നു. സൂര്യന്റെ ഈ മാറ്റം തുലാം രാശിക്കാർക്കോ ലഗ്നരാശിക്കാർക്കോ എന്തൊക്കെ ഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം....
Also Read: ആഗസ്റ്റ് 14 നകം ഈ രാശിക്കാർക്ക് ലഭിക്കും സന്തോഷവാർത്ത!
ഉദ്യോഗാർത്ഥികൾക്ക് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും
സൂര്യൻ രാശി മാറുന്നതോടെ തുലാം രാശിക്കാർക്ക് പുതിയ സ്ഥാനമാനങ്ങളും ഉദ്യോഗസ്ഥരുടെ അനുഗ്രഹവും ലഭിക്കും. ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റം ഉണ്ടാകുമെങ്കിലും അത് ഈ സമയത്ത് സാധ്യമാകും. ഈ പ്രമോഷനിൽ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക പ്രീതികൂടി കണക്കിലെടുക്കും. അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ ബോസിനോട് നന്നായി പെരുമാറുക. ഈ രാശിക്കാർക്ക് സംസ്ഥാന സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കും, എഴുത്ത് അല്ലെങ്കിൽ സാഹിത്യ രംഗത്ത് സജീവമായിട്ടുള്ളവർക്ക് സർക്കാർ തലത്തിൽ നിന്ന് അവാർഡും ലഭിക്കും.
വ്യവസായികൾക്ക് ധനലാഭം
ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ ബിസിനസ്സ് ഈ സമയം തിളക്കമാർന്നതായിരിക്കും. ഇതിലൂടെ ഇവർക്ക് ധനലാഭമുണ്ടാകും. ബിസിനസ്സിൽ പൂർവ്വിക ബിസിനസ്സ് ചെയ്യുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. പിതാവിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും.
Also Read: ബെഡ്‌റൂം കണ്ടതോടെ തുള്ളിച്ചാടി വധു, പിന്നെ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ച് വരൻ..! വീഡിയോ വൈറൽ
ആരോഗ്യം നന്നായിരിക്കും, യോഗ വ്യായാമം തുടരുക
ഈ രാശിക്കാരുടെ ആരോഗ്യം നല്ലതായിരിക്കും, എന്നാൽ ആരോഗ്യ കാര്യത്തിൽ ഒരു അശ്രദ്ധയും ചെയ്യേണ്ടതില്ല. നിങ്ങളുടെ ദിനചര്യകൾ ക്രമീകരിച്ചുകൊണ്ട് യോഗ വ്യായാമം ചെയ്യാൻ തുടരുക. ഈ കാലയളവിൽ നിങ്ങൾക്ക് രുചികരവും നല്ലതുമായ ഭക്ഷണം ലഭിക്കും. എന്നാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം, അല്ലാത്തപക്ഷം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ആത്മീയവും മതപരവുമായ പ്രവർത്തനങ്ങൾ
ഗ്രഹങ്ങളുടെ സ്വാധീനത്താൽ തുലാം രാശിക്കാരിൽ സാത്വികത വർദ്ധിക്കുന്നു, അതിനാൽ നിങ്ങളുടെ മനസ്സ് ശുദ്ധമായി തുടരുന്നു.ആത്മീയവും മംഗളകരവുമായ പ്രവൃത്തികളിൽ ഏർപ്പെടാൻ അവസരമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...