ആഗസ്റ്റ് 14 നകം ഈ രാശിക്കാർക്ക് ലഭിക്കും സന്തോഷവാർത്ത!

Astrology: ഈ ആഴ്ച പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം പലരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. അതുപോലെതന്നെ ചില രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിയും വരും. 

Written by - Ajitha Kumari | Last Updated : Aug 11, 2022, 12:29 PM IST
  • ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം പലരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരും
  • ചില രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിയും വരും
ആഗസ്റ്റ് 14  നകം ഈ രാശിക്കാർക്ക് ലഭിക്കും സന്തോഷവാർത്ത!

Astrology: ഈ ആഴ്ച പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം പലരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. അതുപോലെതന്നെ ചില രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിയും വരും. എന്തായാലും ഈ സമയം ഏതൊക്കെ രാശിക്കാർക്കാണ് ഉചിതം എന്ന് നമുക്ക് നോക്കാം.

മേടം (Aries): മേടം രാശിക്കാർക്ക് ഈ സമയം സന്തോഷകരമായ വാർത്തകൾ ലഭിക്കും. ഈ സമയം പുതിയ ജോലികൾ തുടങ്ങുന്നത് നല്ലതായിരിക്കും. ദൂരയാത്രയ്ക്ക് അവസരമുണ്ടാകും.

ഇടവം  (Taurus): ഈ സമയത്ത് ഇടവം രാശിക്കാർക്ക്  ജോലിയിൽ നേരിട്ടിരുന്ന വെല്ലുവിളികൾ മാറും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപം ഉപയോഗമാകും. 

മിഥുനം (Gemini): മിഥുന രാശിക്കാർ ഈ ആഴ്ച സംയമനം പാലിക്കുക.  നിങ്ങളുടെ പ്രവർത്തന ശൈലി മറ്റുള്ളവരിൽ സ്വാധീനമുണ്ടാക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും.

Also Read: ഇന്ന് രക്ഷാബന്ധൻ; രാഖി കെട്ടാനുള്ള ശുഭമുഹൂർത്തം എപ്പോൾ? അറിയാം 

കർക്കടകം (Cancer): കർക്കടക രാശിക്കാർ നല്ല ആത്മവിശ്വാസമുള്ളവരാണ്. ഈ കാലയളവിൽ പണം സ്വരൂപിക്കുന്നതിൽ നിങ്ങൾ വിജയിക്കും. അനാവശ്യ ചെലവുകൾ സൂക്ഷിക്കുക.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ഈ സമയം സ്വന്തം വികാരങ്ങൾ നിയന്ത്രിക്കേണ്ടി വരും. കുടുംബ സമാധാനം നിലനിൽക്കും. കുടുങ്ങിയ പണം തിരിച്ചുപിടിക്കാൻ സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. 

കന്നി (Virgo):  ഈ സമയം കന്നി രാശിക്കാരുടെ കുടുംബാന്തരീക്ഷം സുഖകരമായിരിക്കും. പുതിയ ആളുകളെ പരിചയപ്പെടാൻ അവസരമുണ്ട്. ബിസിനസ്സിൽ പുരോഗതി ഉണ്ടാകാം. ഈ ആഴ്ച വലിയ നിക്ഷേപങ്ങൾ ഒഴിവാക്കുക.

തുലാം (Libra): ഈ കാലയളവിൽ പുതിയ വരുമാനം ഉണ്ടാകാം. ജീവിതപങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.

Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം 

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർ ഈ സമയം ബിസിനസ്സിൽ വിജയം കൈവരിക്കും. വിവേകത്തോടെ നിക്ഷേപിക്കുന്നതാണ് നല്ലത്. തിടുക്കത്തിൽ നിക്ഷേപിച്ചാൽ പണം കുടുങ്ങാൻ സാധ്യത. 

ധനു (Sagittarius): ഈ സമയം ധനു രാശിക്കാർക്ക് പഴയ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച സാധ്യമാകും. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഉണ്ടാകാം.

മകരം (Capricorn): മകരം രാശിക്കാർ ഈ ആഴ്ച ഏതെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ആലോചിച്ച ശേഷം തീരുമാനമെടുക്കണം.  പുതിയ കെട്ടിടം വാങ്ങാൻ അവസരമുണ്ടാകും. ബിസിനസിൽ വിജയിച്ചേക്കാം.

Also Read: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ 

കുംഭം (Aquarius): കുംഭ രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക ബജറ്റ് തയ്യാറാക്കേണ്ടതുണ്ട്. ഈ സമയം ആരിൽ നിന്നും കടം വാങ്ങുന്നതും ഒഴിവാക്കുക. യാത്രകൾ നടത്തും. ദാമ്പത്യ ജീവിതം മധുരതരമായിരിക്കും.

മീനം (Pisces):  മീനം രാശിക്കാർക്ക് ഈ രംഗത്ത് പുരോഗതി ലഭിക്കും. കുടുംബജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കും. ആരെയെങ്കിലും വിശ്വസിക്കുന്നതിനുമുമ്പ് നന്നായി ചിന്തിക്കുക. പെട്ടെന്നുള്ള തീരുമാനങ്ങൾ ദോഷം ചെയ്തേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News