Surya Gochar 2022: ഡിസംബർ 16 മുതൽ ഈ 5 രാശിക്കാർ സൂര്യനെപോലെ തിളങ്ങും!
Sun Transit 2022: ജ്യോതിഷ പ്രകാരം 2022 കഴിയുന്നതിന് മുൻപ് ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ രാശിമാറും. ഡിസംബർ 16 ന് സൂര്യൻ രാശി മാറി ധനു രാശിയിലേക്ക് പ്രവേശിക്കും. അതിന്റെ ഗുണം ഈ 5 രാശിക്കാർക്ക് ലഭിക്കും.
Sun Transit 2022 in Sagittarius: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. 2022 ലെ അവസാന സൂര്യ രാശിപരിവർത്തനം ഡിസംബർ 16 ന് നടക്കും. ഈ ദിവസം സൂര്യൻ രാശി മാറി ധനു രാശിയിലേക്ക് പ്രവേശിക്കും. 2023 ജനുവരി 14 രാത്രി വരെ സൂര്യൻ ധനുരാശിയിൽ തുടറം ശേഷം മകരരാശിയിലേക്ക് പ്രവേശിക്കും. മകരം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം മകരസംക്രാന്തി ഉത്സവമായി ആഘോഷിക്കുന്നു. സൂര്യന്റെ ഈ രാശിമാറ്റം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Also Read: Shani Gochar 2023: ശനി കുംഭ രാശിയിലേക്ക്: ഈ 3 രാശിക്കാർ സൂക്ഷിക്കുക!
മേടം (Aries): സൂര്യന്റെ ഈ രാശിമാറ്റം മേട രാശിക്കാർക്ക് നല്ല ഫലങ്ങൾ കൊണ്ടുവരും. ഇവർ അഭിമുഖീകരിച്ചിരുന്ന പഴയ പ്രശ്നങ്ങൾ അവസാനിക്കും. ജോലിയിലെ തടസ്സങ്ങൾ നീങ്ങും, ശത്രുക്കൾ പരാജയപ്പെടും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും, ദാനധർമ്മങ്ങൾ ചെയ്യും. കൂടാതെ ഊർജ്ജം, ധൈര്യം, ആത്മവിശ്വാസം എന്നിവ വർധിച്ചുകൊണ്ടേയിരിക്കും.
മിഥുനം (Gemini): സൂര്യന്റെ രാശിമാറ്റം മിഥുനരാശിക്കാർക്കും വൻ പുരോഗതിയും ധനവും നൽകും. പഴയ പ്രശ്നങ്ങളിൽ നിന്നും ഇവർക്കും മോചനം ലഭിക്കും. ദാമ്പത്യജീവിതം മികച്ചതായിരിക്കും. വരുമാനം വർധിച്ചേക്കാം.
Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കന്നി (Virgo): സൂര്യന്റെ രാശിമാറ്റം കന്നിരാശിക്കാർക്കും വളരെ നല്ലതായിരിക്കും. ഇവർക്ക് പുരോഗതിയും പണവും മാത്രമല്ല, ജീവിതത്തിൽ സുഖ സൗകര്യങ്ങളും വർദ്ധിക്കും. പുതിയ വീട്-കാർ, വസ്തു എന്നിവ വാങ്ങാൻ സാധ്യത. ബിസിനസ്സ് നന്നായി നടക്കും.
ചിങ്ങം (Leo): സൂര്യന്റെ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് സുവർണ ദിനങ്ങൾ ആരംഭിക്കും. ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. അതുകൊണ്ടുതന്നെ ഈ ഒരു മാസത്തിൽ അവർക്ക് വൻ വിജയങ്ങൾ ലഭിക്കും. മാത്രമല്ല സ്ഥാനക്കയറ്റം, വലിയ ഇടപാടുകൾ അല്ലെങ്കിൽ കരാറുകൾ എന്നിവ ലഭിക്കാനും സാധ്യതയുണ്ട്.
Also Read: രാജ്യത്ത് പുതിയ ഇൻഷുറൻസ് ബോണ്ട് ഉടൻ വരും, പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
ധനു (Sagittarius): സൂര്യൻ ധനു രാശിയിലേക്കാണ് രാശി മാറുന്നത്. ഈ സമയം ഈ രാശിക്കാർക്ക് ശരിക്കും ഒരു വരദാനമാണ്. ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും അതിലൂടെ ഇവരുടെ ജോലിയിൽ വിജയമുണ്ടാകും. ജോലിയിൽ ഉറപ്പുണ്ടാകും. സ്ഥാനക്കയറ്റത്തിന് സാധ്യത. വ്യാപാരികൾക്ക് നേട്ടം, നിക്ഷേപത്തിന് നല്ല സമയം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...