Surya Rashi Parivartan 2022: സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.  വിജയം, ബഹുമാനം, പിതാവ്, സഹോദരൻ, ആത്മാവ്, ധൈര്യം എന്നിവയുടെ ഘടകമാണ് സൂര്യൻ. സൂര്യൻ എപ്പോഴൊക്കെയാണോ രാശി മാറുന്നത് അതിന്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കും.  നവംബർ 16 നാണ് സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചത്.  അതിലൂടെ ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായ ഗുണങ്ങൾ ഉണ്ടാകും. ഡിസംബർ 16 വരെ സൂര്യൻ ഈ രാശിയിൽ തുടരും. അതുവരെ ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Margi 2022: വ്യാഴം നേർരേഖയിലേക്ക്: ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ! 


ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. അത്തരമൊരു സാഹചര്യത്തിൽ സൂര്യന്റെ സംക്രമണത്തിന്റെ പരമാവധി പ്രഭാവം ഈ രാശിചക്രത്തിലെ ആളുകളിൽ നിലനിൽക്കും. വൃശ്ചികം രാശിയിൽ പ്രവേശിച്ച സൂര്യൻ ചിങ്ങം രാശിക്കാർക്ക് ശുഭപ്രതീക്ഷ നൽകും. കരിയറിൽ പുരോഗതി കൈവരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാക്കും. വരുമാനം വർദ്ധിക്കും. നിക്ഷേപത്തിന് നല്ല സമയമാണ്. 


വൃശ്ചികം (Scorpio):  സൂര്യന്റെ സംക്രമം വൃശ്ചികരാശിയിൽ ആയതിനാൽ വൃശ്ചിക രാശിക്കാർക്ക് വളരെയധികം ഗുണമുണ്ടാകും. വൃശ്ചിക രാശിയിലെ സൂര്യന്റെ സംക്രമണം ഈ ആളുകൾക്ക് എല്ലാ ജോലികളിലും വിജയം നൽകും. ധനലാഭം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. 


Also Read: ഇര തേടി അലയുന്നതിനിടെ രണ്ട് കടുവകൾ മുഖാമുഖം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ! 


കുംഭം (Aquarius): സൂര്യന്റെ രാശിമാറ്റം കുംഭം രാശിക്കാർക്കും അനുകൂലമായിരിക്കും. ഇവർക്ക് ഈ സമയം സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ തുറക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും.


മീനം (Pisces): സൂര്യന്റെ സംക്രമം മീനരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ നടക്കും. പ്രത്യേകിച്ച് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകൾക്ക് വലിയ പ്രയോജനം ലഭിക്കും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.