Shani Gochar 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രധാന്യമുള്ള കാര്യമാണ്. ഗ്രഹങ്ങളുടെ നേർരേഖയിലുള്ള ചലനമോ വിപരീത ചലനമോ ഒക്കെ എല്ലാ രാശിക്കാരേയും ബാധിക്കും.  സൂര്യൻ ആഗസ്റ്റ് 17 ന് സ്വന്തം രാശിയായ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ശനിയും സൂര്യനും മുഖാമുഖം വരുന്നതിനാൽ സംസപ്തക് രാജയോഗം രൂപപ്പെടും. ഈ രാജയോഗത്തിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാർക്ക് വളരെ സ്പെഷ്യൽ ആയിരിക്കും.  ഇതിലൂടെ ഇവർക്ക് പുരോഗതി മാത്രമല്ല അപ്രതീക്ഷിത  ധനലാഭത്തിനും കാരണമാകും. ആ മൂന്ന് ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Mangal Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ സമയം തെളിയും; ലഭിക്കും അസൂയപ്പെടുത്തുന്ന നേട്ടങ്ങൾ!


ഇടവം (Taurus): സമസപ്തക രാജയോഗം ഇടവം രാശിക്കാർക്ക്  വളരെയധികം ഗുണം ചെയ്യും.  ഇടവം രാശിയുടെ അധിപൻ ശുക്രനാണ്.  അതുകൊണ്ടുതന്നെ നിങ്ങളുടെ ശക്തിയിലും ധൈര്യത്തിലും വർദ്ധനവുണ്ടാകും.  നിങ്ങൾക്ക് വിദേശ ലാഭത്തിന് സാധ്യതയുണ്ട്. അതുപോലെ  ഇറക്കുമതി, കയറ്റുമതി ബിസിനസിലുള്ളവർക്കും നേട്ടമുണ്ടാകും. ഇടവം രാശിക്കാരുടെ സംക്രമ ജാതകത്തിൽ സൂര്യനും ശനിയും ചേർന്ന് മറ്റൊരു രാജയോഗവും സൃഷ്ടിക്കുന്നുണ്ട്. ഈ രാശിയിലെ രാഷ്‌ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് അനുകൂല സമയമായിരിക്കും. പ്രമോഷണ് സാധ്യത.  സൈന്യം, പോലീസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് എന്നിവയുമായി ബന്ധപ്പെട്ടവർക്കും ഈ യോഗത്തിലൂടെ പ്രയോജനമുണ്ടാകും.


ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്കും സമസപ്തക രാജയോഗത്തിധാദ്ധാദിത്യ രാജയോഗത്തിന്റെ ഗുണവയും കിട്ടും. നിങ്ങൾക്ക് ഈ സമയം അപ്രതീക്ഷിത ധനനേട്ടവും  മറ്റ് ഭൗതിക സുഖങ്ങളും നേടാണ് കഴിയും. നിങ്ങൾക്ക് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഈ സമയം വളരെ മികച്ചതാണ്. വസ്തുവോ വാഹനമോ വാങ്ങാണ് യോഗമുണ്ടാകും. ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം ലഭിക്കും.


Also Read: Indian Railway: ട്രെയിനിൽ ലോവർ ബർത്ത് എങ്ങനെ ബുക്ക് ചെയ്യാം?


വൃശ്ചികം (Scorpio):  ഈ രാജയോഗത്തിലൂടെ വൃശ്ചിക രാശിക്കാരുടെ ഭാഗ്യവും ശോഭിക്കും. നിങ്ങളുടെ സംക്രമ ജാതകത്തിൽ ചൊവ്വ അനുകൂല സ്ഥാനത്താണ് നിൽക്കുന്നത്. നിങ്ങൾക്ക് ഏതെങ്കിലും പഴയ നിക്ഷേപത്തിൽ നിന്നും പ്രയോജനം ലഭിക്കും. ഇതിനിടയിൽ ഈ രാശിയുടെ പത്താം ഭാവത്തിൽ ബുധാദിത്യ രാജയോഗവും രൂപപ്പെടും. തൊഴിൽ-ബിസിനസിൽ വിജയം കൈവരിക്കും ഒപ്പം ആഗ്രഹങ്ങൾ സഫലമാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.