Sun-Mercury-Venus Transit: നേട്ടം കൊയ്യാൻ ഈ രാശിക്കാർ തയാറായിക്കോളൂ; മൂന്ന് ഗ്രഹങ്ങൾ രാശിമാറുന്നു
മിഥുനം രാശിക്കാരായ ബിസിനസുകാർക്ക് മികച്ച സമയമാണിത്. ലക്ഷ്മീ ദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ രാശിമാറ്റങ്ങൾ 12 രാശികളെയും വ്യത്യസ്ത തരത്തിൽ ബാധിക്കുന്നു. ഗ്രഹങ്ങൾ രാശിമാറുന്നത് ചിലർക്ക് ഗുണവും ചിലർക്ക് ദോഷവുമാണ്. അടുത്ത ദിവസങ്ങളിലായി ശുക്രൻ, ബുധൻ, സൂര്യൻ എന്നിവ അതിന്റെ രാശിമാറുകയാണ്. ജൂൺ 12ന് ശുക്രനും, ജൂൺ 14ന് ബുധനും, ജൂൺ 15ന് സൂര്യനും അവയുടെ രാശിമാറും. മൂന്ന് രാശികളും സംക്രമിക്കുന്നത് മിഥുനം രാശിയിലാണ്. ഇതിന്റെ ചില രാശികൾക്ക് നേട്ടങ്ങൾ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...
മേടം: മേടം രാശിക്കാർക്ക് ഇപ്പോൾ പുതിയ ജോലി തുടങ്ങാൻ അനുകൂല സമയമാണ്. ഇടപാടുകൾ നടത്താനും ഈ സമയം നല്ലതാണ്. ലക്ഷ്മീ ദേവിയുടെ കൃപയാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വീടോ വാഹനമോ വാങ്ങാൻ അവസരമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മിഥുനം: മിഥുനം രാശിക്കാരായ ബിസിനസുകാർക്ക് മികച്ച സമയമാണിത്. ലക്ഷ്മീ ദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. നിക്ഷേപം നടത്താൻ അനുകൂല സമയമാണിത്. പുതിയ വീടോ വാഹനമോ വാങ്ങിയേക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
ചിങ്ങം: ബിസിനസ് ചെയ്യുന്നവർക്ക് അനുകൂല സമയമാണിത്. സാമ്പത്തിക നേട്ടമുണ്ടാകും. എന്നാൽ ചെലവുകൾ കുറയ്ക്കണം. ഇടപാടുകാർക്കും സമയം അനുകൂലമാണ്. ജോലിയിൽ വിജയം കൈവരിക്കും. പുതിയ വീടോ വാഹനമോ വാങ്ങാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)