Guru Uday: വ്യാഴത്തിന്റെ ഉദയം ഈ 3 രാശിക്കാരുടെ തലവര മാറ്റും!
Guru Uday: 32 ദിവസമായി അസ്തമിച്ചിരിക്കുന്ന ശുഭഗ്രഹമായ വ്യാഴത്തിന്റെ ഉദയം 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ഇവരുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകുകയും കുടുംബത്തിൽ സന്തോഷത്തിന്റെ സമയവും തുടങ്ങും.
Guru Uday: ജ്യോതിഷത്തിൽ ഏറ്റവും ശുഭമായി കരുതുന്ന വ്യാഴ ഗ്രഹം 32 ദിവസത്തിന് ശേഷം ഉദിക്കും. വ്യാഴത്തിന്റെ ഉദയം ഈ 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ദേവഗുരു വ്യാഴം 2022 ഫെബ്രുവരി 23 നാണ് അസ്തമിച്ചത്. ഇനി 2022 മാർച്ച് 27 ന് ഉദിക്കും. വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം വർധിപ്പിച്ച് എല്ലാ ജോലികളിലും വിജയം കൊണ്ടുവരും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭാഗ്യം മാറാൻ പോകുന്ന ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
Also Read: Surya Rashi Parivartan: 2 ദിവസം കഴിഞ്ഞാൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!
കന്നി (Virgo):
വ്യാഴത്തിന്റെ ഉദയം കന്നിരാശിക്കാർക്ക് നിരവധി അത്ഭുതകരമായ അവസരങ്ങൾ നൽകും. അവർക്ക് പുതിയ ജോലിയോ വലിയ ഓർഡറോ ഒക്കെ ലഭിച്ചേക്കാം. ജോലിയുള്ളവർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് ലഭ്യമായേക്കാം. ധനലാഭമുണ്ടാകാനുള്ള മുഴുവൻ സാധ്യതകളും ഉണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികൾശരിയാകും. ഈ സമയത്ത് ഈ രാശിക്കാർ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമം.
തുലാം (Libra):
വ്യാഴത്തിന്റെ ഉദയം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ഇത് എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കാൻ സഹായിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ബഹുമാനവും ആദരവും വർധിക്കും. ആളുകൾ നിങ്ങളെ പ്രശംസിക്കും. നിങ്ങൾക്ക് ജോലി മാറാൻ കഴിയും. എങ്കിലും ഒരു ജോലിയും തിടുക്കത്തിൽ ചെയ്യരുത്.
Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ
മകരം (Capricorn):
വ്യാഴത്തിന്റെ ഉദയം മകരം രാശിക്കാർക്ക് പല നേട്ടങ്ങളും നൽകും. കുടുംബത്തിൽ സന്തോഷം ഉണ്ടാക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ധനലാഭമുണ്ടാകും. പഴയ ജോലികൾ പൂർത്തിയാക്കും. ജീവിതപങ്കാളിയുടെ ഉപദേശങ്ങൾക്ക് പ്രാധാന്യം നൽകുകയും ശ്രദ്ധിക്കുകയും ചെയ്യുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.