തൃശ്ശൂർ പൂരം നടത്തുമോ ഇല്ലെയോ എന്ന ചർച്ചകളൊക്കെ ചൂടു പിടിക്കുമ്പോഴാണ് ഒരു ചോദ്യം കൂടി ഉയരുന്നത്. രാമനുണ്ടാകുമോ പൂരത്തിന്. സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ (Thechikottukavu Ramachandran) തന്നെ. ആളും ആരവുമില്ലാതെ  പേരാമം​ഗലത്തെ കെട്ടും തറിയിൽ രാമ രാജാവ് ശാന്തമായി നിൽപ്പുണ്ടെന്നത് ആരാധാകരെയെല്ലാം ഒരു പോലെ ചിന്തിപ്പിക്കുന്നു. 2014 മുതലാണ് രാമനെ തൃശ്ശൂർ പൂരത്തിന് സ്ഥിരമായി എഴുന്നള്ളിക്കുന്നത്. പൂരവിളമ്പംരത്തിനായി എത്തുന്ന നെയ്തലക്കാവിലമ്മയുടെ തിടമ്പ് ശിരസ്സിലേറ്റി മേള അകമ്പടിയോടെ രാമൻ വടക്കുംനാഥന്റെ തെക്കേ ​ഗോപുര വാതിൽ തുറന്നിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാദ തീച്ചൂടുകളൊക്കെയും കത്തി നിൽക്കുമ്പോഴും 2019ലെ പൂര(Pooram) വിളമ്പരം എല്ലാവരും ഒാർമിക്കുന്നു. വളരെ കുറച്ച് ആളുകൾ മാത്രം എത്തിയിരുന്ന പൂര വിളംമ്പരത്തിന് രാമൻ എത്തി തുടങ്ങിയപ്പോൾ മുതലാണ് നിരവധി പേരെത്താൻ തുടങ്ങിയത്.ഒരു കാലത്ത് ചെറിയൊരു ചടങ്ങുമാത്രമായിരുന്നു തെക്കേ​ ​ഗോപുര വാതിൽ തുറക്കൽ എന്നത് തൃശ്ശൂരെ എല്ലാവർക്കും വ്യക്തമായി അറിയാം.ഇന്നത് പതിനായിരങ്ങളെത്തുന്ന ചടങ്ങായി മാറാൻ കാരണം ആരാധകരുടെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. കേരളത്തിൽ ഇന്നുള്ള ആനകളിൽ ഏറ്റവുമധികം അല്ലെങ്കിൽ ലക്ഷോപലക്ഷം ആരാധകരുള്ള ​ഗജശ്രേഷ്ഠനെ കാത്തിരിക്കുകയാണ് വടക്കുംനാഥ സന്നിധി.


ALSO READതൃശ്ശൂർ പൂരം സർക്കാരിന്റെ അനുവാദത്തോടെ,ആനയുടെ എണ്ണം കൂട്ടുന്നതിൽ ഉറച്ച് പാറമേക്കാവ്


1979 ൽ തൃശൂർ സ്വദേശിയായ വെങ്കിടാചലാദ്രസ്വാമികളാണ് മോട്ടിപ്രസാദ് എന്ന കുട്ടിക്കൊമ്പനെ ബിഹാറിലെ (Bihar) സോൺപൂർ മേളയിൽ നിന്നും കേരളത്തിലെത്തിച്ചത്. മോട്ടിപ്രസാദിന് വെങ്കിടാദ്രി ഗണേശൻ എന്ന പേരുമിട്ടു. 1984-ൽ ആണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ഗണേശനെ നടക്കിരുത്തിയത്. ഇതോടെ ഗണേശൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായി. ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആനകളിലൊന്നാണ് രാമൻ.


ALSO READആനയെത്തിയാല്‍ ആളുമെത്തും... ഒ​രാ​ന​പ്പു​റ​ത്ത് തൃ​ശൂ​ര്‍ പൂ​രം ന​ട​ത്ത​ണമെന്ന ആ​വ​ശ്യ൦ ത​ള്ളി...


പൂരം എഴുന്നള്ളിപ്പുകൾക്ക് വിലക്ക് വന്നതോടെ രാമൻ (Raman) ഇപ്പോൾ കെട്ടും തറിയിലാണ്. എന്നാൽ രാമന്റെ വിലക്ക് നീങ്ങാൻ ആരാധകരും പരിശ്രമിക്കുന്നുണ്ട്. 2019-ൽ പൂരം പുറപ്പാട് എഴുന്നള്ളിച്ച ശേഷം തിടമ്പ് തെച്ചിക്കോട്ട്കാവ് ദേവീദാസന് മാറ്റി നൽകി ലോറിയിൽ കയറി മടങ്ങിയ രാമരാജാവിന്റെ ചിത്രം എല്ലാവരുടെയും ഒാർമയിലുണ്ടാവും. രാമനല്ലാതെ ആരും ചെയ്താലും ആ ചടങ്ങ് ഭം​ഗിയാവില്ലെന്ന സന്ദേശം കൂടി അന്ന് കേരളം ഒന്നടങ്കം മനസ്സിലാക്കിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.