പത്തനംതിട്ട: കോവിഡ് (Covid19) വ്യാപനം അതിരൂക്ഷമായ ഘട്ടത്തിൽ ഇടവമാസ പൂജക്കായി ശബരിമലയിൽ ദർശനാനുമതി ഇല്ല. ദേവസ്വം ബോർഡിൻറെ യോഗത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ചയാണ് ദേവസ്വം ബോര്‍ഡ് (Travancore Dewasom)  യോഗം ചേര്‍ന്നത്. കോവിഡ്  വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ദർശനാനുമതി കൂടി നൽകിയാൽ അത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വട്ടവും പൂജകൾക്കായി ക്ഷേത്രം തുറന്നതിന് പിന്നാലെ ജീവനക്കാരിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.


ALSO READ : Kerala COVID Update : ഇന്ന് സംസ്ഥാനത്തെ കോവിഡ് കണക്കിൽ നേരിയ കുറവ്, ടെസ്റ്റ് പോസ്റ്റിവിറ്റി 26% മുകളിൽ



കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം ക്ഷേത്രനട തുറന്ന് സാധാരണ പൂജകള്‍ മാത്രം നടത്തും. മെയ് 14 മുതല്‍ 19 വരെയാണ് ശബരിമലയില്‍ ഇടവമാസ പൂജകള്‍.


ALSO READ : Kerala Lockdown Guideline : ലോക്ഡൗണ്‍ മാർഗരേഖകളിൽ മാറ്റം, ഹോട്ടലുകളിൽ പാഴ്സൽ സർവീസ് വൈകിട്ട് 7.30 വരെ മാത്രം


കോവിഡ് പ്രതിസന്ധി അതിരൂക്ഷമായാണ് ഇത്തവണ ശബരിമലയ ബാധിച്ചത്. വരുമാനം മുൻ വർഷങ്ങളെ അപേക്ഷിച്ച് താഴേക്ക് എത്തുകയും ശമ്പളം പോലും ജീവനക്കാർക്ക് കൊടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.