Zodiac Sign: ജ്യോതിഷത്തിൽ ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി, ആരോഗ്യം, ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങൾ എന്നിവ അവരുടെ രാശിയിലൂടെ ഒരു പരിധി വരെ നമുക്ക് അറിയാൻ കഴിയും. ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യസ്തമാണ്. അതുപോലെ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വ്യത്യസ്തമാണ്. രാശിചക്രത്തിൽ ഗ്രഹങ്ങളുടെ സ്വാധീനമുണ്ട്. 12 രാശികളിലേയും അധിപൻ ഗ്രഹങ്ങൾ എന്നിവ വ്യത്യസ്തമാണ്, അവയുടെ സ്വാധീനം ഓരോ വ്യക്തിയിൽ കാണുകയും ചെയ്യും. ഇന്ന് നമുക്ക് മേലധികാരിയുടെ ശകാരങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന ചില രാശിക്കാരെക്കുറിച്ച് അറിയാം. ചില സമയത്ത് ഇവർ ചെയ്യാത്ത കാര്യത്തിനും ശകാരം കേൾക്കേണ്ടി വരും.   അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം ഒപ്പം പ്രതിവിധിയും അറിയാം...ഓഫീസിൽ മേലധികാരിയുടെ ശകാരത്തിന് അനാവശ്യമായി ഇരയാകുന്ന ഇത്തരം 3 രാശിക്കാരെ കുറിച്ച് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. 12 രാശികളിലുള്ള ഈ 3 രാശികൾ കന്നി, മകരം, മീനം എന്നിവയാണ്. ഈ 3 രാശിക്കാർ പലപ്പോഴും മേലധികാരിയുടെ അപ്രീതിക്ക് പാത്രമാകാറുണ്ട് എന്നാണ് പറയുന്നത്.  ഇനി കന്നി രാശിക്കാരോടാണ് മേലധികാരിക്ക് ദേഷ്യം വന്നാൽ അത് വ്യക്തിപരമായ തർക്കത്തിലേക്ക് നയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Dhanteras 2022: ധന്തേരാസിൽ കുബേര കൃപ: ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം


മകരം രാശിക്കാർ മുതലാളിയുടെ അപ്രീതിയിൽ നിന്നും ഒഴിവാകാൻ അവരെ കൂടുതൽ ബഹുമാനിക്കുകയും അവർ പറയുന്ന കാര്യങ്ങൾ ഒരു മടിയും കൂടാതെ ചെയ്യാനും ശ്രമിക്കുക.  കൂടാതെ മീനരാശിക്കാർ തങ്ങളുടെ മേലധികാരിയെ ഗുരുവിനെപ്പോലെ പരിഗണിക്കുക. അവരിൽ നിന്ന് എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുന്നത് നല്ലതാണ്.


ബോസിന്റെ ശകാരത്തിൽ നിന്നും രക്ഷ നേടാനുള്ള വഴികൾ അറിയാം...


ഈ 3 രാശിക്കാരും മേലധികാരിയുടെ ശകാരങ്ങൾ ഒഴിവാക്കാനോ അല്ലെങ്കിൽ അവരുടെ അനിഷ്ടം നേരിടാതിരിക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും സൂര്യനെ ആരാധിക്കണം. മുതലാളി സൂര്യനെപ്പോലെയാണെന്ന് പറയാറുള്ളത്. അതിനാൽ അവറീ ബഹുമാനിക്കുക. സൂര്യദേവനെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ദിവസം ഞായറാഴ്ചയാണ്. ഞായറാഴ്ച സൂര്യദേവന് ജലം അർപ്പിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഇത് അർപ്പിക്കുമ്പോൾ വെള്ളത്തിൽ ചുവന്ന പൂക്കൾ, അക്ഷത്, കൽക്കണ്ടം എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇതുകൂടാതെ ദിവസവും ഗായത്രി മന്ത്രം ജപിക്കുകയും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരെ ബഹുമാനിക്കുകയും ചെയ്യുക.


Also Read: കോഴിയും കുരങ്ങും തമ്മിൽ കിടിലം പോരാട്ടം..! വീഡിയോ വൈറൽ


 


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.