Budh Rashi Parivartan: ജ്യോതിഷത്തിൽ എല്ലാ ഗ്രഹവും ഒരു നിശ്ചിത കാലയളവിന് ശേഷം ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 1 തിങ്കളാഴ്ച ബുധൻ കർക്കടകം വിട്ട് ചിങ്ങം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ബുധന്റെ ചിങ്ങം രാശിയിലേക്കുള്ള വരവ് ചില രാശിക്കാരുടെ ജീവിതത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. ആഗസ്റ്റ് 21 വരെ ബുധൻ ചിങ്ങം രാശിയിൽ തുടരും. ഈ സമയം ഏതൊക്കെ രാശിക്കാർക്കാണ് ദോഷമുണ്ടാകുക എന്നറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Gochar 2022: സൂര്യ സംക്രമണം: ആഗസ്റ്റ് 17 വരെ ഈ 3 രാശികൾക്ക് ലഭിക്കും സൂര്യ കൃപ!


കർക്കടകം (Cancer): കർക്കടക രാശിയുടെ രണ്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമം.  ബുധന്റെ സംക്രമ പ്രഭാവം മൂലം നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ജോലിയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കും. എങ്കിലും ഈ സമയത്ത് ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


കന്നി (Virgo): കന്നി രാശിക്കാർക്ക് ബുധൻ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. കന്നി രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമം. അതുമൂലം നിങ്ങളുടെ ചെലവുകൾ വർദ്ധിച്ചേക്കാം. അനാവശ്യ ചെലവുകൾ മാനസിക പിരിമുറുക്കം ഉണ്ടാക്കും.


Also Read: ശുക്രൻ കർക്കടകത്തിൽ: 2 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും ധാരാളം പണവും സ്ഥാനവും!


മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാർക്ക് ജീവിതത്തിൽ നിരവധി വെല്ലുവിളികൾ കൊണ്ടുവരും. മകരം  രാശിയുടെ എട്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമണം. ഈ സമയത്ത് നിങ്ങൾ നിക്ഷേപം ഒഴിവാക്കണം. ജോലിസ്ഥലത്ത് ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക.


കുംഭം (Aquarius): കുംഭം രാശിയുടെ ഏഴാം ഭാവത്തിൽ ബുധൻ സംക്രമിച്ചു. ബുധന്റെ സംക്രമണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും ബിസിനസ്സിനെയും ബാധിക്കും. ഇതിനിടയിൽ പങ്കാളിയുമായി പിണക്കത്തിന് സാധ്യതയുണ്ട്. ജോലിയിൽ വിജയം കൈവരിക്കും.


Also Read: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ 


മീനം (Pisces): മീനം രാശിയുടെ ആറാം ഭാവത്തിൽ ബുധൻ സംക്രമിക്കുന്നത് ശുഭകരമായിട്ടല്ല കണക്കാക്കുന്നത്. ഈ സമയത്ത് നിങ്ങൾ ജോലി ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകൾ കുറയ്ക്കുക. ഏത് തീരുമാനവും എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.