Surya Rashi Parivartan 2022: ജ്യോതിഷത്തിൽ സൂര്യന്റെ രാശി മാറ്റത്തെ വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്റെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കുകയും ചെയ്യും. ജൂലൈ 16 ശനിയാഴ്ച സൂര്യൻ കർക്കടക രാശിയിൽ പ്രവേശിച്ചു. അത് ആഗസ്റ്റ് 17 വരെ ഇവിടെ തുടരും. കർക്കടകത്തിലെ സൂര്യന്റെ സഞ്ചാരം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് അറിയാം.
ഇടവം (Taurus): ഇടവം രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് സൂര്യന്റെ സഞ്ചാരം. ഇത് നിങ്ങൾക്ക് നിങ്ങളുടെ കരിയറിൽ വിജയം നേടാൻ സഹായിക്കും. ഈ സമയത്ത് നിങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാനല്ല കഴിവുണ്ടാകും. സഹോദരങ്ങളുടെ പൂർണ പിന്തുണയുണ്ടാകും. പ്രവർത്തന ശൈലി മെച്ചപ്പെടും. ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്തരാകും. ജോലിയിൽ നിങ്ങൾക്ക് പുരസ്ക്കാരങ്ങൾ ലഭിച്ചേക്കാം.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ 12-ാം ഭാവത്തിലാണ് സൂര്യന്റെ സംക്രമണം. ഇതുമൂലം ഇവർക്ക് വിദേശയാത്രയുടെ ഗുണം ലഭിക്കും. വ്യാപാരികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ലാഭമുണ്ടാക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിച്ചേക്കാം. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്കും നല്ല സമയമായിരിക്കും.
Also Read: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ
കന്നി (Virgo): കന്നി രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സംക്രമിക്കുന്നത്. സൂര്യന്റെ അനുഗ്രഹത്താൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും. ജോലിയിൽ അനുകൂല ഫലങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം കൈവരിക്കാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...