Lucky Girls By Zodiac Sign: പുതുവർഷം ആരംഭിച്ചു. ജ്യോതിഷപരമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ ഈ വർഷം ചിലർക്ക് മികച്ചതായിരിക്കും എന്നാൽ ചിലർക്ക് നിരാശയുമുണ്ടാകാം. ലിംഗഭേദത്തെ അടിസ്ഥാനമാക്കിയാണ് ജ്യോതിഷ കണക്കുകൂട്ടലുകൾ നടത്തുന്നത്. ഇതനുസരിച്ച് ചില രാശികളിലുള്ള പെൺകുട്ടികൾക്ക് ഈ വർഷം വളരെ അനുകൂലമായിരിക്കും. ഈ വർഷത്തെ ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ രാശിയുള്ള പെൺകുട്ടികളുടെ ഭാഗ്യം ശോഭിക്കും (Luck will shine for girls with this zodiac)


മേടം (Aries)


മേട രാശിയിലെ പെൺകുട്ടികൾക്ക് 2022 വളരെ നല്ലതായിരിക്കും. അവർക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകണമെങ്കിൽ ആ സ്വപ്നവും ഈ വർഷം പൂർത്തിയാകും.


Also Read: New Year 2022 Married Life Tips: പുതുവര്‍ഷത്തില്‍ സന്തോഷകരമായ ദാമ്പത്യജീവിതത്തിന് കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്താം


കർക്കടകം (Cancer)


കർക്കടക രാശിയിലെ പെൺകുട്ടികൾക്ക് ഈ വർഷം നിരവധി സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കും. വിവാഹം വൈകുന്ന പെൺകുട്ടികളുടെ വിവാഹം ഈ വർഷം നടക്കാൻ സാധ്യതയുണ്ട്. കരിയറും നല്ലതായിരിക്കും.


കന്നിരാശി (Virgo)


കന്നി രാശിയിലെ പെൺകുട്ടികൾക്ക് ഈ വർഷം പഠനത്തിൽ മികച്ച വിജയം നേടാനാകും. ഇനി ജോലിയ്ക്ക് ഇൻറർവ്യു നൽകാൻ പോകുകയാണെങ്കിൽ അതിൽ വിജയിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ജോലി നിങ്ങൾക്ക് ലഭിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യത.  


Also Read: Horoscope 2022: 2022 ലെ മഹത്തായ യോഗങ്ങൾ, ഈ രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും ലഭിക്കും


ധനു (Sagittarius)


ധനു രാശിയിലെ പെൺകുട്ടികൾക്ക് 2022 ഒരുപാട് നേട്ടങ്ങളും സന്തോഷവും നൽകുന്നു. ജോലി ചെയ്യുന്ന സ്ത്രീകൾ-പെൺകുട്ടികൾ, അവർ ബിസിനസ്സിലായാലും ജോലിയിലായാലും അവർക്ക് ധനാലാഭമുണ്ടാകും എന്നത് ഉറപ്പാണ്. നിങ്ങൾ അച്ചടക്കത്തോടെയുള്ള ജീവിതം നയിക്കുകയാണെങ്കിൽ കൂടുതൽ നേട്ടങ്ങൾ ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.