New Year 2022 Married Life Tips: ഏറെ പ്രതീക്ഷയോടെ മറ്റൊരു പുതുവത്സരംകൂടി ആരംഭിച്ചിരിയ്ക്കുകയാണ്. 2021 നല്‍കിയ വേദനകള്‍ മറന്ന് നമ്മുടെ ജീവിതം എങ്ങിനെ കൂടുതല്‍ സന്തോഷപ്രദമാക്കാം എന്നാണ് ഓരോ വ്യക്തിയുടെയും ചിന്ത.
പുതുവർഷത്തിൽ നിങ്ങൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാൻ കഴിയുന്ന ചില വാസ്തു ഉപായങ്ങളെ ക്കുറിച്ച് അറിയാം. ഈ ഉപായങ്ങള്‍ കിടപ്പുമുറിയുമായി ബന്ധപ്പെട്ടതാണ്. ഈ Vastu Tips നിങ്ങളുടെ ജീവിതത്തില്‍ ഏറെ സന്തോഷവും സമാധാനവും നല്‍കും.
കിടപ്പുമുറിയിൽ ഒരു ജനൽ ഉണ്ടായിരിക്കണം: ഭാര്യാഭർത്താക്കന്മാരുടെ മുറിയിൽ ഒരു ജനൽ ഉണ്ടായിരിക്കണം. വാസ്തു പ്രകാരം ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കുന്നു.
Also Read: Lucky Zodiac Signs in 2022: ഈ വര്‍ഷം ഈ രാശിക്കാര്‍ ഭാഗ്യവാന്മാര്‍..!! ഇവരുടെ സ്വപ്നങ്ങള്‍ സഫലമാവും
കിടപ്പുമുറിയിൽ കണ്ണാടി വയ്ക്കുക: ദമ്പതികളുടെ കിടപ്പുമുറിയിൽ ഒരു കണ്ണാടി തീര്‍ച്ചയായും വയ്ക്കണം . ഇതുമൂലം ദമ്പതികൾ തമ്മിലുള്ള വക്കുതര്‍ക്കങ്ങള്‍ കുറയുകയും എന്നും പ്രണയം നിലനിൽക്കുകയും ചെയ്യും.
ഇലക്ട്രോണിക് സാധനങ്ങള്‍ സൂക്ഷിക്കരുത്: ദമ്പതികൾ തങ്ങളുടെ കിടപ്പുമുറിയില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ സൂക്ഷിക്കരുത്. ഇത്തരം സാധനങ്ങള്‍ കിടപ്പി മുറിയില്‍ സൂക്ഷിക്കുന്നത് വാസ്തുശാസ്ത്ര പ്രകാരം നെഗറ്റീവ് എനർജി സൃഷ്ടിക്കുന്നു.
Also Read: Horoscope January 03, 2021: ഇന്ന് ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാകും, ഈ 4 രാശിക്കാർക്ക് ധനലാഭം
മുറിയുടെ നിറം തിരഞ്ഞെടുക്കൽ: കിടപ്പുമുറിയുടെ ഭിത്തികളുടെ നിറവും ദമ്പതികളുടെ ബന്ധത്തെ സ്വാധീനിക്കും. വാസ്തുശാസ്ത്ര പ്രകാരം, ഭാര്യാഭർത്താക്കന്മാർ അവരുടെ മുറിയിൽ എപ്പോഴും ഇളം പിങ്ക് അല്ലെങ്കിൽ ഇളം പച്ച നിറങ്ങള്‍ ഇപയോഗിക്കണം. ഈ നിറങ്ങള്‍ മുറിയെ കൂടുതല്‍ മനോഹരമാക്കുന്നത് കൂടാതെ പോസിറ്റീവ് എനര്‍ജി നല്‍കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...