ശനിയാഴ്ച ഇതൊന്നും വീട്ടിലേക്ക് കൊണ്ടുവരരുത് ദോഷം വിട്ടുമാറില്ല, ശ്രദ്ധിക്കുക!
ശനിയുടെ അപഹാരം ഒരു വ്യക്തിയുടെ ജീവിതത്തെ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കും.
ശനിയുടെ ശക്തി ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെതാണ്. ശനിയുടെ അപഹാരം ഒരു വ്യക്തിയുടെ ജീവിതത്തെ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കും. നീതിയുടെയും സമത്വത്തിന്റെയും ദേവനാണ് ശനിദേവൻ എന്നാണ് വിശ്വാസം. നമ്മുടെ കര്‍മ്മത്തെ ആശ്രയിച്ച് ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി സ്ഥാനം പിടിക്കുന്നു എന്നും പറയപ്പെടുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിലെ നല്ലതോ ചീത്തയോ ആയ വിവിധ സംഭവങ്ങള്‍ക്ക് കാരണമാകും.
അതുകൊണ്ടുതന്നെ എല്ലാവരും ശനിയുടെ കോപത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കും. ശനിയാഴ്ച ദിവസം ചില പ്രത്യേക സാധനങ്ങള്‍ വീട്ടിലേക്ക് വാങ്ങരുത്. അങ്ങനെയുള്ള ചില വസ്തുക്കളെക്കുറിച്ച് അറിയാം.
Also Read: Shani ദേവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക..
ഇരുമ്പ്
വീട്ടിലേക്ക് ശനിയാഴ്ച ദിവസം കൊണ്ടുവരാൻ പാടില്ലാത്ത ഒന്നാണ് ഇരുമ്പ്. കാരണം ഇരുമ്പിനെ ദൗര്‍ഭാഗ്യത്തിന്റെ അടയാളമായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല ഇത് ദു:ഖത്തിന്റെ അടയാളം കൂടിയാണ്. ഇരുമ്പ് വീട്ടില്‍ കൊണ്ടുവരുന്നത് കുടുംബാംഗങ്ങള്‍, ഭാര്യ എന്നിവരുമായുള്ള നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കാമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ശനിയാഴ്ച ദിവസം ഇരുമ്പ് ദാനം ചെയ്യുന്നത് നല്ലതായിട്ടാണ് കണക്കാക്കുന്നത്. ഇത് മൂലം ശനിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുക്കും. കൂടാതെ ജീവിതത്തിലെ മറ്റ് പ്രശ്നങ്ങളും പ്രതിബന്ധങ്ങളും മറികടക്കാനും ഇതിലൂടെ നിങ്ങൾക്ക് കഴിയും. ബിസിനസിന്റെയും സമ്പത്തിന്റെയും ഉന്നമനത്തിന് ശനിയാഴ്ച ഇരുമ്പ് ദാനം ചെയ്യുന്നത് ഉത്തമം.
എണ്ണ
ശനിയാഴ്ചകളിൽ കടുക് എണ്ണയോ സസ്യ എണ്ണയോ വീട്ടില്‍ കൊണ്ടുവരരുത് എന്നാണ് വിശ്വാസം. വിശ്വാസമനുസരിച്ച് ശനിയാഴ്ച എണ്ണ വാങ്ങുന്നത് നിങ്ങളുടെ ആരോഗ്യസ്ഥിതിയെ പ്രതികൂലമാക്കുകയും ചില ദോഷകരമായ രോഗങ്ങളുടെ കെണിയില്‍ വീഴാനുള്ള സാധ്യതയും കൂടുതലാണ്. നിങ്ങള്‍ ശനിയുടെ മോശമായ സമായമാണെങ്കിൽ കടുക് എണ്ണയില്‍ ഉണ്ടാക്കുന്ന ഭക്ഷണം ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നത് ഉത്തമമാണ്. ഇത് നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തും. കൂടാതെ ശനിയാഴ്ച നായ്ക്കള്‍ക്ക് ഹല്‍വ നല്‍കുന്നതും ഭാഗ്യത്തിന്റെയും അടയാളമായി കണക്കാക്കുന്നു.
Also Read: ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഇത് ചെയ്യൂ
ഉപ്പ്
ശനിയാഴ്ച ഉപ്പ് വാങ്ങുന്നത് നഷ്ടത്തിന്റെയും കടബാധ്യതകളുടെയും അടയാളമായിട്ട് കണക്കാക്കുന്നു. അതുകൊണ്ടുതന്നെ സാമ്പത്തികമായി ദുര്‍ബലരായ ആളുകള്‍ ശനിയാഴ്ചകളില്‍ വീട്ടില്‍ ഉപ്പ് കൊണ്ടുവരരുത്. ഉപ്പ് ശനിയാഴ്ച വീട്ടിൽ കൊണ്ടുവരുന്നത് നിങ്ങളുടെ ബിസിനസിനെ ദോഷമായി ബാധിക്കുകയും അതോടെ കടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. കൂടാതെ വായ്പകള്‍, ഓഹരി വിപണിയിലെ നഷ്ടം മുതലായവയ്ക്കും കാരണമാകുന്നു. അതുപോലെ ശനിയാഴ്ച ദിവസം ഉപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച ഏതെങ്കിലും ഇനം ദാനം ചെയ്യാനോ സ്പര്‍ശിക്കാനോ ശ്രമിക്കരുത്. നിങ്ങളുടെ ഭാഗ്യത്തിനായി വാഴപ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം.
കത്രിക
അതുപോലെ ശനിയാഴ്ച ദിവസം കത്രിക വാങ്ങുകയോ മറ്റൊരാള്‍ക്ക് സമ്മാനിക്കുകയോ ചെയ്യരുത്. അതുപോലെ വെറുതെ അതായത് ഒന്നും മുറിക്കാതെ കത്രിക ഒരിക്കലും തുറക്കുകയോ അടയ്ക്കുകയോ ചെയ്യരുത് എന്ന് പറയുന്നതും സത്യമാണ്. സത്യം പറഞ്ഞാൽ ശനിയാഴ്ച ദിവസം കത്രിക തൊടുന്നത് പോലും നിന്ദ്യമായിട്ടാണ് കണക്കാക്കുന്നത്. കാരണം ഇത്മൂലം നിങ്ങളുടെ കുടുംബവുമായും ചങ്ങാതിമാരുമായും വഴക്കിനും ബന്ധങ്ങള്‍ വഷളാകാനും കാരണമാവുമെന്നാണ് പറയുന്നത്.
ചൂൽ
സാധാരണയായി ചൂൽ നിങ്ങളുടെ വീട്ടില്‍ നിന്നുള്ള നെഗറ്റീവ് എനര്‍ജികളെ പുറംതള്ളുകയും വീടിനുള്ളില്‍ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതില്‍ സംശയമില്ലയെങ്കിലും ശനി, ചൊവ്വ ദിവസങ്ങളില്‍, നിങ്ങള്‍ ഒരിക്കലും ചൂല് വാങ്ങരുതെന്നാണ് വിശ്വാസം. കാരണം ഇത് ദാരിദ്ര്യത്തിന് കാരണമാവുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കൂടാതെ ശനിയാഴ്ച ചൂല് വാങ്ങുന്നത് സമ്പത്തിന്റെ ദേവിയായ ലക്ഷ്മീ ദേവിയെ സങ്കടപ്പെടുത്തുന്നുവെന്നും നിങ്ങള്‍ക്ക് പണത്തിന്റെ കുറവുണ്ടാകുമെന്നും കരുതുന്നു.
മഷി
ശനിയാഴ്ച ദിവസം മഷി വാങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തിലും കരിയറിലും വളരെയധികം ദോഷമായി കണക്കാക്കുന്നു. പ്രത്യേകിച്ചും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച മഷി വാങ്ങുന്നതോ ഉപയോഗിക്കുന്നതോ പൂര്‍ണ്ണമായും ഒഴിവാക്കണം. എന്നാൽ പുസ്തകങ്ങളോ മറ്റേതെങ്കിലും പഠന സാമഗ്രികളോ വാങ്ങുന്നത് ഉത്തമമാണ്. കൂടാതെ ശനിയാഴ്ച നീല നിറത്തിലുള്ള മഷി ഉപയോഗിക്കുന്നത് ശനിദേവനെ നിരാശനാക്കുന്നുവെന്നും പരീക്ഷകളില്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നും കരുതുന്നു. അതുപോലെ നീല നിറമുള്ള മഷി ഉപയോഗിച്ച് ഏതെങ്കിലും ഫോമോ കരാറോ ഒന്നും പൂരിപ്പിക്കരുത്.
കറുത്ത ഷൂസ്
പൊതുവേ കറുത്ത ഷൂസ് എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെങ്കിലും ശനിയാഴ്ചകളില്‍ അവ ധരിക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ദൗര്‍ഭാഗ്യത്തിന്റെ അടയാളമായി കണക്കാക്കുന്നു. മാത്രമല്ല ശനിയാഴ്ച കറുത്ത ലെതര്‍ ഷൂ ധരിക്കുന്നത് ജോലിസ്ഥലത്ത് നിങ്ങളുടെ പ്രമോഷന്‍ തടയുന്നതിന്നും ജോലിനഷ്ടം സംഭവിക്കുന്നതിനും കാരണമാകുമെന്നും വിശ്വാസമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.