Shani ദേവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക..

ശനിദേവിന്റെ കൃപ നിലനിൽക്കുകയാണെങ്കിൽ ഒരാളുടെ നടക്കാതാകാത്ത കാര്യങ്ങൾ നടക്കുകയും വിജയം നേടുകയും ചെയ്യുന്നു.  

Written by - Ajitha Kumari | Last Updated : Feb 13, 2021, 07:04 AM IST
  • ശനിയാഴ്ച ശനിദേവിനെ എങ്ങനെ ആരാധിക്കാം, അറിയുക.
  • ശനിദേവിന്റെ കൃപ കാരണം നടക്കാത്ത പ്രവൃത്തിയും നടക്കുന്നു.
  • ശനി ദേവനെ പൂജിച്ചശേഷം ഹനുമാനെയും ആരാധിക്കണം.
Shani ദേവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക..

അവനവന്റെ പ്രവൃത്തികൾക്കനുസരിച്ച് എല്ലാവർക്കും ഫലം നൽകുന്നതിനാലാണ്  ശനിദേവിനെ നീതിയുടെ ദൈവം എന്ന് വിളിക്കുന്നത്. ഇക്കാരണങ്ങളാൽ ആണ് മിക്ക ആളുകളും ശനി ദേവനെ (Lord Shani) പേടിക്കുകയും ദേവനെ പ്രസന്നനാക്കൻ ശ്രമിക്കുകയും ചെയ്യുന്നത്.  കൂടാതെ ശനിദേവിന്റെ കൃപ നിലനിൽക്കുകയാണെങ്കിൽ ഒരാളുടെ നടക്കാതാകാത്ത കാര്യങ്ങൾ നടക്കുകയും വിജയം നേടുകയും ചെയ്യുന്നു.

ശനി ദേവിനെ ശനിയാഴ്ച ആരാധിക്കുക

ശനിയാഴ്ച ഹനുമാന്റെയും (Lord Hanuman) ശനിദേവിന്റെയും ദിനമാണ്.  കൂടാതെ ഈ ദിനം ശനി ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ശരിയായ ക്രമസമാധാനത്തോടെയാണ് ആരാധന നടത്തുന്നതെങ്കിൽ ശനിദേവൻ സന്തോഷിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ശനിദേവിനെ ആരാധിക്കാനുള്ള ശരിയായ മാർഗം എന്താണെന്നും മുൻകരുതലുകൾ എന്തൊക്കെയാണെന്നും മനസിലാക്കുക.

Also Read: ശനിദോഷത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഇത് ചെയ്യൂ

ശനി ദേവിനെ ഇങ്ങനെ ആരാധിക്കുക

1. ശനിയാഴ്ച, (Saturday) സൂര്യോദയത്തിനു മുമ്പോ സൂര്യാസ്തമയത്തിനു ശേഷമോ ശനി ദേവന് പൂജയും അർച്ചനയും നടത്തുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

2. ശനി ദേവിന്റെ ക്ഷേത്രത്തിൽ ശനിയാഴ്ച കടുക് എണ്ണ കത്തിച്ച് ഈ വിളക്ക് വിഗ്രഹത്തിന് മുന്നിലല്ല ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇടത്ത് വയ്ക്കുക.

3. ഇനി വീടിനടുത്ത് ശനി ക്ഷേത്രം ഇല്ലെങ്കിൽ നിങ്ങൾക്ക് കടുക് എണ്ണ വിളക്ക് ആൽ മരത്തിന് മുന്നിലും കത്തിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ ആൽ മരത്തിന്റെ ചുവട്ടിൽ തന്നെ ശനി ദേവന് പൂജയും നടത്താം.  

Also Read: Remedy for Shani Dosha: ശനി ഭഗവാനെ പ്രീതിപ്പെടുത്താൻ ശനീശ്വരശാന്തി മന്ത്രജപം ഉത്തമം

4. ശനിയാഴ്ച, ശനി ദേവിന് എണ്ണയോടൊപ്പം കറുത്ത എള്ള്, കറുത്ത ഉഴുന്ന് അല്ലെങ്കിൽ മറ്റേതെങ്കിലും കറുത്ത വസ്തു എന്നിവ സമർപ്പിക്കാം.

5. ശനി പ്രഭുവിന് എണ്ണ അർപ്പിച്ച് വിളക്ക് കത്തിച്ച ശേഷം ശനി മന്ത്രം ചൊല്ലുക. കൂടാതെ ശനി ചാലിസ കൂടി ചൊല്ലുന്നത് വളരെ ഉത്തമമാണ്. 

6. ശനിദേവിനെ ആരാധിച്ച ശേഷം ഹനുമാനേയും ആരാധിക്കുക.

7. ശനിദേവിനെ ആരാധിക്കുമ്പോൾ നിങ്ങൾ ഇരിക്കുന്നത് കറുപ്പോ നീലയോ നിറത്തിലുള്ള പീഠം ആകാൻ ശ്രദ്ധിക്കുക.   

8. ശനി ദേവനെ പൂജിക്കുമ്പോൾ എല്ലായ്പ്പോഴും കടുക് എണ്ണയോ എള്ള് എണ്ണയോ ഉപയോഗിച്ച് വേണം വിളക്ക് കത്തിക്കാൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News