Garuda Puran: ഈ മൂന്ന് ശീലങ്ങൾ നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷവും സമാധാനവും ഇല്ലാതാക്കും, ശ്രദ്ധിക്കുക
Garuda Puran: സനാതന ധർമ്മത്തിൽ ഗരുഡ പുരാണത്തെ മഹാപുരാണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം മഹാവിഷ്ണു പറഞ്ഞിട്ടുള്ളതെന്നാണ് വിശ്വാസം. ഈ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ വ്യക്തിക്ക് തന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും.
Garuda Puran: കുടുംബത്തിൽ ധാരാളം ആളുകൾ ഉണ്ടാകും അവരുടെ ഓരോരുത്തരുടെയും സ്വഭാവം വ്യത്യസ്തമാണ്. ചില കുടുംബാംഗങ്ങൾ പരസ്പരം സ്നേഹത്തിൽ ജീവിക്കുന്നതും എന്നാൽ ചില കുടുംബങ്ങളിൽ നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും അല്ലെ.
അത്തരം വീടുകളിൽ ആളുകൾക്കിടയിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകാം. ദിവസേനയുള്ള വഴക്കുകൾ കാരണം കുടുംബാംഗങ്ങളുടെ സ്വഭാവവും വളരെ പ്രകോപിതമായി മാറും.
Also Read: Kartik Month 2021: കാർത്തിക മാസ തുടക്കം ഇന്നു മുതൽ, തുളസി പൂജ ചെയ്യുക; വീട്ടിൽ ധനലാഭമുണ്ടാകും
ഇതിനെക്കുറിച്ച് ഗരുഡ പുരാണത്തിൽ പറയുന്നത് ഇതിനെല്ലാം കാരണം നമ്മുടെ മോശം ശീലങ്ങൾ ആണെന്നാണ്. നിങ്ങളുടെ മോശം ശീലങ്ങൾ നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് എനർജി സൃഷ്ടിക്കുന്നു അതിനാൽ ഇത് കുടുംബാംഗങ്ങളെ മോശമായി ബാധിക്കുന്നു.
രാത്രിയിൽ എച്ചിലായ പാത്രങ്ങൾ ഉപേക്ഷിച്ചിട്ട് കിടക്കരുത്
പണ്ടൊക്കെ ആളുകൾ എച്ചിലായ പാത്രങ്ങൾ കഴുകിയിട്ട് മാത്രമേ ഉറങ്ങാറുള്ളൂ. എന്നാൽ ഇന്നത്തെ ജീവിതമാകുന്ന ഓട്ടപ്രദക്ഷിണത്തിൽ ആളുകൾക്ക് വിശ്രമിക്കാൻ പോലും സമയം കിട്ടാത്ത സാഹചര്യത്തിൽ എവിടെയാണ് വീട്ടുജോലികൾ ചെയ്ത് തീർക്കാൻ സമയം.
അത്തരമൊരു സാഹചര്യത്തിൽ പാചകം മുതൽ പാത്രം കഴുകുന്നതും വീട് വൃത്തിയാക്കുന്നതുവരെയുള്ള എല്ലാ ജോലികളും ജോലിക്കാരിയായിരിക്കും ചെയ്യുക. ജോലിക്കാരി രാവിലെ അല്ലെങ്കിൽ ഉച്ചയോടെയായിരിക്കും വരുന്നത്. അതുകൊണ്ടുതന്നെ രാത്രിയിലെ എച്ചിൽ പാത്രങ്ങൾ അടുക്കളയിൽ കുമിഞ്ഞു കിടക്കും.
എന്നാൽ രാത്രിയിൽ എച്ചിൽ പാത്രങ്ങൾ കഴുകാതെ ഇട്ടിരിക്കുന്ന ശീലം നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യത്തെ ക്ഷണിച്ചു വരുത്തും എന്നാണ്. മാത്രമല്ല ഇക്കാരണത്താൽ വീട്ടിൽ പ്രശ്നങ്ങളും വഴക്കുകളും ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും വ്യക്തമാക്കുന്നുണ്ട്.
Also Read: Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു
വീട് വൃത്തിഹീനമായി സൂക്ഷിക്കുക
വീട് വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം രോഗങ്ങൾ പെട്ടെന്ന് പിടിപെടും. ഗരുഡ പുരാണമനുസരിച്ച് വൃത്തിയില്ലാത്തതും അടുക്കും ചിട്ടയുമില്ലാതെ വീടുകളിൽ ഒരിക്കലും ലക്ഷ്മി ദേവി വസിക്കില്ലയെന്നാണ്. അനാവശ്യ ചെലവുകളും വർദ്ധിക്കുന്നു. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങളും മനപ്രയാസങ്ങളും ഉണ്ടാകും അത് പരസ്പര ഭിന്നത വർദ്ധിപ്പിക്കും.
ചവറുകൾ കൂട്ടിവയ്ക്കുക
ചെറിയ വീടായതിനാൽ മിക്ക ആളുകളും വീട്ടിലെ ചവറ് ടെറസിന്റെ മുകളിൽ ആയിരിക്കും കൂട്ടിവയ്ക്കുക. അതിനുശേഷം ഒന്ന് തിരിഞ്ഞു നോക്കുക പോലുമില്ല. എന്നാൽ ഗരുഡപുരാണത്തിൽ പറയുന്നത് ചവറുകൾ വീട്ടിന്റെ ഒരു ഭാഗത്തും സൂക്ഷിക്കരുതെന്നാണ്. കാരണം ചവറുകൾ ഒരു സ്ഥലത്ത് സൂക്ഷിക്കുന്നത് വീട്ടിൽ നെഗറ്റിവ് എനർജി സൃഷ്ടിക്കും. ഇതോടെ സാമ്പത്തിക പ്രതിസന്ധിയുടെയും ദുരിതത്തിന്റെയും സാഹചര്യങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...