ചൊവ്വ-ശുക്ര സംയോജനം 2023: ജ്യോതിഷത്തിൽ, കാലാകാലങ്ങളിൽ രാശികൾ മാറുന്ന 9 ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം പല തരത്തിലുള്ള ശുഭ, അശുഭകരമായ സംഭവങ്ങൾ സംഭവിക്കുന്നു. നിലവിൽ ചൊവ്വയും ശുക്രനും സൂര്യന്റെ സ്വന്തം രാശിയായ ചിങ്ങത്തിലാണ് സ്ഥിതി ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിങ്ങം രാശിയിലെ ചൊവ്വ-ശുക്ര സംയോജനം ആളുകളുടെ ധൈര്യം, ആത്മവിശ്വാസം, സാമ്പത്തിക നില, തൊഴിൽ മുതലായവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. മൂന്ന് രാശിക്കാർക്ക് ശുക്രന്റെയും ചൊവ്വയുടെയും സംയോജനം വലിയ നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഇതോടൊപ്പം ജീവിതത്തിൽ സന്തോഷവും വർധിക്കും.


മേടം


ചൊവ്വയുടെയും ശുക്രന്റെയും ശക്തമായ സംയോജനം മേടം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. മേടരാശിയുടെ അധിപൻ ചൊവ്വയാണ്. അതിനാൽ, ആ രാശിക്കാർക്ക് എപ്പോഴും ചൊവ്വ ധാരാളം ​ഗുണഫലങ്ങൾ നൽകുന്നു. ഈ രണ്ട് പ്രധാന ഗ്രഹങ്ങളുടെ സംയോജനം മേടം രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. ലാഭകരമായ നിക്ഷേപം നടത്താൻ സാധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ കൂടുതൽ ലാഭം ലഭിക്കും.


ALSO READ: Horoscope 2023: ഈ നാല് രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


കർക്കടകം


കർക്കടക രാശിക്കാർക്ക് ചൊവ്വയുടെയും ശുക്രന്റെയും സംയോജനം വലിയ നേട്ടങ്ങൾ നൽകും. പണത്തിന്റെ കാര്യത്തിൽ അവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് അപ്രതീക്ഷിതമായി പണം ലഭിക്കും. മുടങ്ങിക്കിടക്കുന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കും. നിങ്ങളുടെ അധികാരം വർധിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.


കുംഭം 


കുംഭം രാശിക്കാർക്ക് ചൊവ്വയും ശുക്രനും ചേർന്ന് നല്ല ഫലങ്ങൾ നൽകുന്നു. ഈ രാശിക്കാരുടെ സാമ്പത്തികം വളരെ വേ​ഗം മെച്ചപ്പെടും. അതുവഴി അവർക്ക് സാമ്പത്തിക ബാധ്യതകൾ വേ​ഗത്തിൽ തീർക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാകും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ വരുമാനം വർധിക്കുന്നത് ശാന്തമായ ജീവിതത്തിന് സഹായിക്കും. ബിസിനസിലും ലാഭം ഉണ്ടാകും.


ചൊവ്വയെ ഏറ്റവും ശക്തമായ ഗ്രഹമായി കണക്കാക്കുന്നു. എല്ലാ ഗ്രഹങ്ങളെയും പോലെ, ചൊവ്വയുടെ സംക്രമണം എല്ലാ രാശികളെയും ബാധിക്കും. അത്തരമൊരു സാഹചര്യത്തിൽ, അഗ്നി മൂലകമായ ചിങ്ങം രാശിയിൽ ചൊവ്വയുടെ സാന്നിദ്ധ്യം വിവിധ രാശികൾക്ക് നിരവധിയായ ഫലങ്ങൾ ഉണ്ടാക്കുന്നതായി കണക്കാക്കപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.