മൂന്ന് രാശികൾക്ക് ഇത് ഏഴര ശനി കാലം; ഈ പ്രതിവിധികൾ സഹായിക്കും
നിലവിൽ മൂന്ന് രാശികൾക്ക് ഏഴര ശനി കാലമാണ്. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട്
ഓരോ വ്യക്തിയും തന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ശനിയുടെ സ്വാധീനം ഉണ്ടാവും. ഇത് ദോഷകരമാണെങ്കിലും വലിയ പ്രശ്നങ്ങളിലേക്ക് അത് മാറാതിരിക്കാൻ പ്രതിവിധികളുണ്ട്.ഒരാളുടെ കർമ്മങ്ങൾ നല്ലതാണെങ്കിൽ, ശനി ഭഗവാൻ അവന്റെ ജാതകത്തിൽ ദോഷകരമായ സ്ഥാനത്ത് ഇല്ലെങ്കിൽ, ആ വ്യക്തിക്ക് ശനിയുടെ കോപത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമത്രെ.
അല്ലാത്തപക്ഷം ശനി ദേവൻ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇവർക്ക് നൽകും. ശനിയുടെ മഹാദശ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയം തോന്നാൻ കാരണവും ഇതാണ്. നിലവിൽ മൂന്ന് രാശികൾക്ക് ഏഴര ശനി കാലമാണ്. ഇതിന് മൂന്ന് ഘട്ടങ്ങളുണ്ട്.ഈ മൂന്ന് ഘട്ടങ്ങളിലും ശനി ഭഗവാൻ പലവിധത്തിൽ കഷ്ടതകൾ നൽകുന്നു. ഏഴര ഭാവാധിപനായ ശനിയുടെ സ്വാധീനത്തിലുള്ള രാശികൾ ഏതാണ്? പ്രതിവിധികൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
മൂന്ന് ദശകളിൽ ശനി ജീവിതത്തിൽ വ്യത്യസ്തമായ സ്വാധീനം ചെലുത്തുന്നു. ഇവയിൽ മൂന്നാമത്തെ തലം ഏറ്റവും ബുദ്ധിമുട്ടുള്ളതായി കണക്കാക്കപ്പെടുന്നു. ഇതിൽ ശനിയുടെ കോപം ഏറെ അനുഭവിക്കേണ്ടി വരും. ജ്യോതിഷ പ്രകാരം, ശനിയുടെ ആദ്യ ദശ സാമ്പത്തിക നിലയിലും രണ്ടാം ഘട്ടം കുടുംബ ജീവിതത്തിലും മൂന്നാം ഘട്ടം ആരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തും.
ഈ 3 രാശിക്കാർ നിലവിൽ ഏഴര ഭാവാധിപനായ ശനിയുടെ സ്വാധീനത്തിലാണ്
ധനു, കുംഭം , മകരം എന്നിവയിലാണ് ഏഴര ശനിയുടെ കാലം . ഇതിൽ ഏശനിയുടെ മൂന്നാം ദശ ധനു രാശിയിൽ നടക്കുന്നു. ഈ രാശിക്കാർക്ക് 2023 ജനുവരിയിൽ ഏഴര ഭാവത്തിൽ നിന്നുള്ള ശനി മോചനം ലഭിക്കും. നേരെമറിച്ച്, ഏഴര ഭാവാധിപനായ ശനിയുടെ രണ്ടാം ഘട്ടം കുംഭത്തിനും മൂന്നാം ഘട്ടം മകരത്തിനും സംഭവിക്കുന്നു. ഏഴര ഭാവാധിപനായ ശനി ധനു രാശിയിൽ നിന്ന് പിരിഞ്ഞതിന് ശേഷമാണ് മീനരാശിക്കാർക്ക് മഹാദശ ആരംഭിക്കുന്നത്.
ശനിയുടെ മോചനം ലഭിക്കാൻ പ്രതിവിധികൾ
ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കാൻ ശനിയാഴ്ച ദിവസം ശനി മന്ത്രം ജപിക്കാം. എണ്ണ, ഉഴുന്ന്, കറുത്ത വസ്ത്രങ്ങൾ, ഇരുമ്പ്, കറുത്ത പുതപ്പ് തുടങ്ങിയ മംഗളകരമായ കാര്യങ്ങൾ ശനിദേവന് ദാനം ചെയ്യുക. ഒരു പാത്രത്തിൽ നെയ്യ് പുരട്ടി അതിൽ മുഖം കാണുകയും എണ്ണ പുരട്ടിയ പാത്രം ശനിദേവന്റെ ക്ഷേത്രത്തിൽ വയ്ക്കുക. ശനീശ്വരൻ ക്ഷേത്രങ്ങളിൽ വിളക്ക് കൊളുത്തുന്നതും നല്ല ഫലം നൽകുന്നു. ഇതുകൂടാതെ ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുന്നതും, ശിവക്ഷേത്രത്തിൽ യഥാവിധി വഴിപാടുകൾ കഴിപ്പിക്കുന്നതും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...