പ്രണയിക്കാത്തവർ വിരളമായിരിക്കും. ഒരുപക്ഷെ തുറന്നു പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും ആരെയെങ്കിലും പ്രണയിക്കാത്തവരായി ഉണ്ടാകില്ല. മാത്രമല്ല ഭൂരിഭാ​ഗം ആളുകളും പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരാണ്. പ്രണയിച്ചു വിവാഹം ചെയ്തവരായാലും അറേഞ്ജ്ഡ് വിവാഹം ആയിരുന്നാലും ദാമ്പത്യത്തിൽ പ്രണയം പ്രധാനമായിരിക്കണം. പ്രണയിച്ചു വിവാ​​ഹം കഴിക്കാനാണ് പലർക്കും ഇഷ്ടം. ഒരു വ്യക്തിയെ നേരത്തെ മനസ്സിലാക്കി വിവാഹത്തിലേക്ക് കടക്കുന്നതും ഒരു ചായ കുടിക്കാൻ എടുക്കുന്ന സമയത്ത് ഒരാളെ പരിചയപ്പെട്ട് പിന്നീട് വിവാഹത്തിലേക്ക് കടക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് എന്നാണ് അതിന് കാരണമായി പറയുന്നത്. എന്നാൽ പ്രണയവിവാഹം പലർക്കും സാധ്യമല്ല. മുതിർന്നവർ നിശ്ചയിച്ച വിവാഹമാണ് അവർക്ക് സാധ്യമാകുന്നത്. എന്തായാലും ഇവിടെ പറയുന്ന ചില രാശിക്കാർ അറേഞ്ച്ഡ് മാര്യേജ് മാത്രമേ നടക്കൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് അറേഞ്ച്ഡ് മാര്യേജ് 


വിവാഹം കഴിക്കുന്ന ആളല്ലാത്ത വീട്ടിലെ മുതിർന്നവരുടെ മേൽനോട്ടത്തിൽ നടക്കുന്ന വിവാഹമാണ് അറേഞ്ച്ഡ് മാര്യേജ് . ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവാഹങ്ങൾ വളരെ സാധാരണമായി കാണപ്പെടുന്നു. ഇപ്പോൾ പല പ്രണയവിവാഹങ്ങളും നടക്കുന്നുണ്ടെങ്കിലും മുതിർന്നവരുടെ മേൽനോട്ടത്തിലുള്ള വിവാഹങ്ങളാണ് അധിവും. ഈ 7 രാശിക്കാർ പ്രണയവിവാഹങ്ങളേക്കാൾ അറേഞ്ച്ഡ് മാര്യേജ് ആണ് നടക്കുക. 


1. ഇടവം


ഇടവരാശിക്കാർ ഏത് ബന്ധത്തിൽ ഏർപ്പെട്ടാലും, അത് സുരക്ഷിതമാണോ എന്നും ആ ബന്ധം ദീർഘകാലം നിലനിൽക്കുമോ എന്നും അവർ വിശകലനം ചെയ്യും. ദീർഘകാല ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ഇവർ. അതിനാൽ തന്നെ ഇവർ കുടുംബത്തിന്റെ വികാരങ്ങളെയും അവരുടെ മൂല്യങ്ങളെയും വിലമതിക്കുന്നു. ആ കാരണം കൊണ്ടു തന്നെ, മുതിർന്നവർ നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങളാണ് അവർ ഇഷ്ടപ്പെടുന്നത്. അവരുടെ ചിന്തകളും പ്രവർത്തനങ്ങളും പൊരുത്തപ്പെടുന്നവരെയാണ് അവർ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നത്.


2. കന്നി 


കന്നിരാശിക്കാർ എപ്പോഴും തങ്ങൾക്ക് ചുറ്റും ആരുണ്ട്, ആരാണ് എന്താണ് പറയുന്നതെന്ന് നിരീക്ഷിക്കുന്നു. സ്ഥിരമായ ഒരു ബന്ധത്തിലായിരിക്കാൻ അവർ ഇഷ്ടപ്പെടുന്നു. മുതിർന്നവർ നോക്കുന്ന വരൻ സുരക്ഷിതനാണെന്ന് അവർക്ക് തോന്നുന്നു. അത് അവർക്ക് കുറച്ച് ആശ്വാസം നൽകുന്നു. അതിനാല് ഈ രാശിക്കാരുടെ മാതാപിതാക്കള് കണ്ടെത്തുന്നയാളെയാണ് വിവാഹം കഴിക്കുകയെന്ന് പറയപ്പെടുന്നു. 


3. മകരം


മകരം രാശിക്കാർ സംസ്കാരം, കുടുംബ ബന്ധങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളിലും ബന്ധിതരാണ്. അവർ ആരെയെങ്കിലും ഇഷ്ടപ്പെടുന്നെങ്കിൽ, അവരുടെ കുടുംബത്തിന്റെ നിലപാട് എപ്രകാരമാകുമെന്ന് ചിന്തിക്കുന്നു. സമൂഹത്തെയും ആളുകളെയും ഒരുപാട് വിലമതിക്കുന്നവരാണ് അവർ. അങ്ങനെ മുതിർന്നവർ നിശ്ചയിച്ച വിവാഹത്തിനായി സമ്മതിക്കേണ്ടി വരുന്നു. 


ALSO READ: ഗുരു വക്ര സംക്രമണം; ഈ രാശിക്കാർക്ക് ഇനി രാജകീയ ജീവിതം


4. കർക്കിടകം


കർക്കടക രാശിക്കാർ എന്തിനെക്കുറിച്ചും ആരെക്കുറിച്ചു ചിന്തിച്ചാലും ആഴത്തിൽ ചിന്തിക്കും. അസ്ഥിരമായ ബന്ധങ്ങൾ അവർ ഇഷ്ടപ്പെടുന്നില്ല. അതിനാൽ, അവർ തങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമായി സൂക്ഷിക്കാനും അവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നത് ഒഴിവാക്കാനും ആഗ്രഹിക്കുന്നു. അതിനാൽ, അവൻ തന്റെ കുടുംബത്തിലുള്ളവർ കണ്ടെത്തുന്നവരെ  വിവാഹം കഴിക്കും. 


5. വൃശ്ചികം


സ്കോർപിയോസ് അവരുടെ വികാരങ്ങൾ കാണിക്കുന്ന കാര്യങ്ങളിൽ വളരെ ആത്മാർത്ഥതയുള്ളവരാണ്. വിശ്വാസം, സ്നേഹം, കരുതൽ തുടങ്ങിയ കാര്യങ്ങൾ അവരോടൊപ്പമുണ്ട്. അധികകാലം നീണ്ടുനിൽക്കാത്ത വികാരങ്ങളും അവർ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് വീട്ടിലുള്ള മുതിർന്നവർ കണ്ടെത്തുന്നവരെ വിവാഹം കഴിക്കണമെന്ന് അവർ കരുതുന്നു. തങ്ങളുടെ കുടുംബം തങ്ങളെക്കാൾ മികച്ച കാര്യങ്ങൾ തിരഞ്ഞെടുക്കുമെന്ന് അവർ കരുതുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.