ശിവാരാധനയ്ക്ക് ഹിന്ദു മതത്തിൽ വളരെ അധികം പ്രാധാന്യമുണ്ട്. ഭക്തിയോടെ പഞ്ചാക്ഷരി ജപിക്കുന്നത് ഏറ്റവും ശുഭമാണെന്നാണ് കരുതുന്നത്. ഇത്തരത്തിൽ ഭയ ഭക്തിയോടെ ചെയ്യുന്ന തൻറെ ഭക്തരുടെ ആവശ്യങ്ങൾ ഭഗവാൻ നിറവേറ്റുന്നുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ജ്യോതിഷത്തിൽ ശിവൻറെ അനുഗ്രഹം  കൂടുതലായി ഉണ്ടാവുമെന്ന് കരുതുന്നത്  മൂന്ന് രാശികൾക്കാണ്. ഇവയെ കുറിച്ച് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം രാശി


ജ്യോതിഷ പ്രകാരം, 12 രാശികളിൽ ആദ്യത്തേതാണ് മേടം. ഈ രാശി ശിവന് ഏറെ പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. ഈ രാശിക്കാരുടെ മേൽ ശിവന്റെ കൃപ എപ്പോഴും നിലനിൽക്കുന്നു. ഈ രാശിയിൽ ഉള്ളവർ ഇത് കൊണ്ട് എല്ലായ്പ്പോഴും സന്തോഷകരവും സമൃദ്ധവുമായ ജീവിതം നയിക്കുന്നു. മേടരാശിക്കാർ തിങ്കളാഴ്ച ശിവന്റെ ജലാധാര നടത്തുന്നതും അത്യുത്തമമാണ്.


Also ReadSurya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!


മകരം 


ജ്യോതിഷ പ്രകാരം, മകരം രാശി ശിവന് പ്രിയപ്പെട്ട രാശികളിൽ ഒന്നാണ്. ഈ രാശിയുടെ അധിപൻ ശനി ദേവനാണ്. പരമശിവനെ കൂടാതെ ഈ രാശിക്കാർക്ക് ശനിദേവന്റെയും അനുഗ്രഹം ഉണ്ടാവും. ശിവ ഭജനം മകരം രാശിക്കാർക്ക് ഏറെ ഗുണകരമാണെന്നാണ് വിശ്വാസം. ഇവർ ശിവലിംഗത്തെ അഭിഷേകം ചെയ്യണം. ഈ രാശിക്കാർ ശിവന്റെ കൃപയാൽ മാത്രമേ ഭാഗ്യവാന്മാരാകൂ എന്നാണ് പറയപ്പെടുന്നത്.


Also Read: 4 ദിവസത്തിന് ശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം 


കുംഭം


കുംഭം രാശിയും ശിവന് പ്രിയപ്പെട്ടതാണ്. ജ്യോതിഷ പ്രകാരം കുംഭ രാശിയുടെ അധിപൻ ശനി ദേവനാണ്. ശനിദേവനോടൊപ്പം ശിവനും ഈ രാശിക്കാരിൽ പ്രസാദിക്കും എന്നാണ് വിശ്വാസം. ഈ രാശിക്കാർക്ക് ശിവനെ ആരാധിക്കുന്നത് ഐശ്വര്യവും ഫലദായകവുമാണ്.  ഈ രാശിക്കാർ 'ഓം നമഃ ശിവായ' ജപിച്ച് ശിവലിംഗത്തിന് ജലം അഭിഷേകം ചെയ്യുന്നതും നല്ലതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.