Vastu for Wealth: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, പണത്തിന് കുറവുണ്ടാകില്ല
Vastu for Wealth: വാസ്തുശാസ്ത്ര പ്രക്രാരം ചില ലളിതമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ ഉള്ള വാസ്തു ദോഷങ്ങള്‍ മാറിക്കിട്ടും. വാസ്തുദോഷങ്ങള്‍ മാറിക്കിട്ടാനായി രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
Vastu for Wealth: ജീവിതത്തില്‍ പണവും സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരായി ആരും ആരും തന്നെ ഉണ്ടാകില്ല, അതിനായി ആളുകള്‍ കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ പലപ്പോഴും അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കാറില്ല. അതിന് കാരണം ചിലപ്പോള്‍ വാസ്തു ദോഷങ്ങളാവാം...
Also Read: Bharat Ratna 2024: കാൻഷി റാമിന് ഭാരതരത്‌ന നൽകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മായാവതി
സന്തോഷകരമായ ജീവിതത്തിനായി വാസ്തു ശാസ്ത്രത്തില്‍ നിരവധി പരിഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവ സ്വീകരിയ്ക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാകും. അതായത്, ജീവിതത്തില്‍ ഒരിയ്ക്കലും പണത്തിന്‍റെ കുറവ് ഉണ്ടാകില്ല.
വാസ്തുശാസ്ത്ര പ്രക്രാരം ചില ലളിതമായ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ വീട്ടില്‍ ഉള്ള വാസ്തു ദോഷങ്ങള്‍ മാറിക്കിട്ടും. വാസ്തുദോഷങ്ങള്‍ മാറിക്കിട്ടാനായി രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം...
1. അടുക്കള വൃത്തിയായി സൂക്ഷിക്കുക
രാത്രി കിടക്കുന്നതിന് മുന്‍പ് അടുക്കള നന്നായി വൃത്തിയാക്കി ഒരു ബക്കറ്റില്‍ വെള്ളം നിറച്ച് വയ്ക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ, വാസ്തു ദോഷങ്ങള്‍ മാറുകയും സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു. കടങ്ങള്‍ ഉണ്ടെങ്കില്‍ അത് വീട്ടാന്‍ സാധിക്കും. പണത്തിന്‍റെ പ്രശ്നവും ഇല്ലാതാകുന്നു. ഇതോടൊപ്പം വീടിന്‍റെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.
കുളിമുറിയുടെ കാര്യത്തില്‍ ഇക്കാര്യം ശ്രദ്ധിക്കുക
വാസ്തുശാസ്ത്ര പ്രകാരം കുളിമുറിയില്‍ ഒരിക്കലും ഒഴിഞ്ഞ ബക്കറ്റ് ഒഒരിക്കലും വയ്ക്കരുത്. ഒരു ബക്കറ്റ് നിറയെ വെള്ളം എപ്പോഴും സൂക്ഷിക്കുക. ഇത് ലക്ഷ്മി ദേവിയെ സന്തുഷ്ടയാക്കും, ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും. അതിനാല്‍, രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ്, കുളിമുറിയിൽ വെള്ളം നിറച്ച ഒരു ബക്കറ്റ് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
വൈകുന്നേരം വിളക്ക് കത്തിയ്ക്കുക
ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ എല്ലാ വൈകുന്നേരവും വീടിന്‍റെ പ്രധാന വാതിലിൽ വിളക്ക് കത്തിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇതുകൂടാതെ, പ്രധാന വാതിലിലെ ലൈറ്റും കത്തിക്കൊണ്ടിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...