Bharat Ratna 2024: കാൻഷി റാമിന് ഭാരതരത്‌ന നൽകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മായാവതി

Bharat Ratna 2024:  ഈ വര്‍ഷം 5 പേര്‍ക്ക് ഭാരതരത്ന പ്രഖ്യാപിച്ചതോടെ ബഹുജന്‍ സമാജ് പാര്‍ട്ടി  സ്ഥാപക അദ്ധ്യക്ഷന്‍ കാൻഷിറാമിന് ഭാരതരത്‌ന നൽകണമെന്ന ആവശ്യം  ഉന്നയിച്ച് മായാവതി വീണ്ടും രംഗത്തെത്തി. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2024, 09:23 PM IST
  • ജനനായക് കർപൂരി ഠാക്കൂർ, എൽ.കെ അദ്വാനി എന്നിവര്‍ക്ക് ശേഷം മൂന്ന് പേര്‍ക്കുകൂടിയാണ് ഭാരതരത്ന പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌.
Bharat Ratna 2024: കാൻഷി റാമിന് ഭാരതരത്‌ന നൽകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മായാവതി

Bharat Ratna 2024: ഈ വര്‍ഷം പതിവില്‍നിന്ന് വിപരീതമായി 5 മഹദ് വ്യക്തികള്‍ക്കാണ് ഭരതരത്ന സമ്മാനിക്കുന്നത്.  

ജനനായക് കർപൂരി ഠാക്കൂർ, എൽ.കെ അദ്വാനി എന്നിവര്‍ക്ക് ശേഷം മൂന്ന് പേര്‍ക്കുകൂടിയാണ് ഭാരതരത്ന പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി വി നരസിംഹ റാവു, കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ  ഭാരതരത്‌ന പ്രഖ്യാപിച്ചു. 

Also Read:  Bharat Ratna: ചൗധരി ചരൺ സിംഗ്, നരസിംഹ റാവു, എം എസ് സ്വാമിനാഥൻ എന്നിവര്‍ക്ക് ഭാരതരത്‌ന   

ഈ വര്‍ഷം 5 പേര്‍ക്ക് ഭാരതരത്ന പ്രഖ്യാപിച്ചതോടെ പതിവ് ആവശ്യവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (BSP) അദ്ധ്യക്ഷ മായാവതി രംഗത്തെത്തി. ബഹുജന്‍ സമാജ് പാര്‍ട്ടി  സ്ഥാപക അദ്ധ്യക്ഷന്‍ കാൻഷിറാമിന് ഭാരതരത്‌ന നൽകണമെന്ന ആവശ്യം മായാവതി വീണ്ടും ഉന്നയിച്ചു.

Also Read: Bharat Ratna 2024: ഈ വര്‍ഷം ഭാരതരത്ന നേടിയവര്‍ 5 പേര്‍, രാജ്യം നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാം?   
 
നിലവിലെ ബിജെപി സർക്കാർ ‘ഭാരതരത്‌ന’ നൽകി ആദരിച്ച എല്ലാ മഹദ് വ്യക്തികളെയും സ്വാഗതം ചെയ്യുന്നു, എന്നാൽ ഈ വിഷയത്തിൽ ദളിത് സെലിബ്രിറ്റികളെ പ്രത്യേകിച്ച് അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് ഒട്ടും ഉചിതമല്ല, സർക്കാർ ഇക്കാര്യത്തിലും ശ്രദ്ധിക്കണം", മായാവതി ട്വീറ്റ് ചെയ്തു. 

'ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ വി.പി. സിംഗ് ജിയുടെ സർക്കാർ 'ഭാരതരത്‌ന' പദവി നൽകി ആദരിച്ചു. അതിനു ശേഷം ദളിതരുടെയും അവഗണിക്കപ്പെട്ടവരുടെയും മിശിഹയായ കാൻഷിറാം ജി അവരുടെ താൽപര്യങ്ങൾക്കായി നടത്തിയ പോരാട്ടവും കുറവായിരുന്നില്ല. അദ്ദേഹത്തിനും ഭാരതരത്‌ന നൽകി ആദരിക്കണം',  മായാവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന് മുമ്പും മായാവതി പലതവണ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 

NDA സര്‍ക്കാര്‍ 2019 ന് ശേഷം ഈ വര്‍ഷമാണ്‌ ഭാരതരത്ന പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം പേര്‍ക്ക് 'ഭാരതരത്‌ന' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മോദി സർക്കാർ 2014 മുതൽ ഇതുവരെ 10 പേർക്ക് ഭാരതരത്‌ന നൽകി ആദരിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News