കോട്ടയം (Kottayam) ജില്ലയിലെ കോട്ടയം നഗര ഹൃദയത്തിൽ തിരുനക്കരയിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് തിരുനക്കര ശ്രീമഹാദേവക്ഷേത്രം. മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണങ്കിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്ന് എന്നു വിശ്വസിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിലെ ആദ്യ ക്ഷേത്രമായ തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രത്തിലെ  ദേവൻ തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

അനാരോ​ഗ്യം മൂലം വടക്കുംനാഥനെ (Thrissur) തൊഴാൻ പോവാൻ പറ്റാതിരുന്ന രാജാവിന് സ്വപ്നദർശനം നൽകി ഇങ്ങനെ പറഞ്ഞുവത്രെ അല്ലയോ ഭക്താ, നിന്റെ അതിർത്തിയ്ക്കുള്ളിലെ നക്കരക്കുന്നിൽ സ്വയംഭൂവായി ഞാൻ അവതരിയ്ക്കാം. എന്റെ വാഹനമായ നന്ദി എന്റെ മുന്നിലും, വെളുത്ത ചെത്തിച്ചെടി എന്റെ പിന്നിൽ അല്പം ഇടതുമാറിയും കാണാം. അവിടെ നീ എനിയ്ക്കൊരു ക്ഷേത്രം പണിയുക. കാലാന്തരത്തിൽ, അത് പ്രശസ്തമാകും.


Also read:നരസിംഹമൂർത്തി മന്ത്രം ത്രിസന്ധ്യാ നേരത്ത് ചൊല്ലുന്നത് നന്ന്


അങ്ങിനെയാണ് തിരുനക്കര തേവർക്ക് ക്ഷേത്രമുണ്ടാകുന്നത്. സ്വയംഭൂവായ വി​ഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.. പാർവ്വതീസമേതനായാണ് ഇവിടെ ശ്രീപരമേശ്വരനെ (Siva) പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ, ശിവപുത്രന്മാരുടെ സന്നിധികളും ക്ഷേത്രത്തിലുണ്ട്.തെക്കുംകൂർ രാജാക്കന്മാരുടെ കുടുംബദൈവമാണ് 'തിരുനക്കര തേവർ' എന്നറിയപ്പെടുന്ന ഇവിടത്തെ മഹാദേവൻ വടക്കുംനാഥ ക്ഷേത്രത്തിനു ചുറ്റും തേക്കിൻകാട് മൈതാനം പോലെ ക്ഷേത്രത്തിനടുത്ത് തിരുനക്കര മൈതാനവുമുണ്ട്.

 


മീനം, മിഥുനം, തുലാം എന്നീ മാസങ്ങളിലായി മൂന്ന് കൊടിയേറ്റുത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണിത്. ഇവയിൽ മീനമാസത്തിലേതാണ് ഏറ്റവും വലുത്. കൂടാതെ, കുംഭമാസത്തിലെ മഹാശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും വിശേഷദിവസങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.കോട്ടയം (Kottayam) നഗരത്തിന്റെ കണ്ണായ ഭാഗത്ത് തിരുനക്കര മൈതാനത്തിൽ നിന്ന് 400 മീറ്റർ പടിഞ്ഞാറുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയം പഴയ സ്വകാര്യ ബസ് സ്റ്റാൻഡ്, കോട്ടയം നഗരസഭ കാര്യാലയം, ഹെഡ് പോസ്റ്റ് ഓഫീസ്, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. പ്രധാന നിരത്തിൽ നിന്ന് ഒരല്പം ഉയരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.