Malayalam Astrology Remedys: ഏകാന്ത, മാനസിക പ്രശ്നം ബുദ്ധിമുട്ടിക്കാറുണ്ടോ? കാരണം ജാതകത്തിലാവാം, അറിയാം പരിഹാരം
Malayalam Astrology Remedys: ചന്ദ്രൻ മനസ്സിൻ്റെ ഘടകമാണ്, പക്ഷേ ഇത് മറ്റ് ഗ്രഹങ്ങളുടെ സ്വാധീനത്താൽ ചന്ദ്രന് പല വിധത്തിലുമുള്ള പ്രശ്നങ്ങൾ വരാം. ചന്ദ്രൻ്റെ ദശയിൽ ചന്ദ്രനെ ശക്തിപ്പെടുത്തുന്നതിനും ഫലം വർദ്ധിപ്പിക്കുന്നതിനും ചില പ്രതിവിധികൾ
ജീവിതം തിരക്കിലാകുമ്പോൾ പിന്നെ ആളുകൾക്ക ആഗ്രഹം അൽപ്പം സമാധാനമാണ്. തിക്കും തിരക്കും കൂടുമ്പോൾ പിന്നെ ഏകാന്തത, ആശയക്കുഴപ്പം, മാനസികമായ ബലഹീനത, ഇച്ഛാശക്തിക്കുറവ് എന്നിവ ആളുകൾക്ക് അനുഭവപ്പെടും. ജ്യോതിഷപരമായും ഇതിന് ചില വശങ്ങളുണ്ട്. അതിലൊന്നാണ് ചന്ദ്രൻറെ ദശ. മനസ്സിൻറെ ഘടകം കൂടിയാണ് ചന്ദ്രൻ.
ചന്ദ്രൻ മനസ്സിൻ്റെ ഘടകമാണ്, പക്ഷേ ഇത് മറ്റ് ഗ്രഹങ്ങളുടെ സ്വാധീനത്താൽ ചന്ദ്രന് പല വിധത്തിലുമുള്ള പ്രശ്നങ്ങൾ വരാം. ചന്ദ്രൻ്റെ ദശയിൽ ചന്ദ്രനെ ശക്തിപ്പെടുത്തുന്നതിനും ഫലം വർദ്ധിപ്പിക്കുന്നതിനും ചില പ്രതിവിധികൾ ജ്യോതിഷത്തിലുണ്ട്. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ചന്ദ്രൻ മൂലമുള്ള പ്രശ്നത്തിൽ നിന്ന് മുക്തി നേടാനാകും.
ഈ പരിഹാരങ്ങൾ
1. ചന്ദ്രൻ്റെ അധിപൻ ശിവനാണ് ശിവനെ ഭജിക്കുന്നത് നിങ്ങൾക്ക് നല്ല നേട്ടങ്ങൾ ഉണ്ടാക്കും. പഞ്ചാക്ഷരി ജപിക്കുന്നതും, അഷ്ടോടത്തരശതമാവലി ചൊല്ലുന്നതും ഉത്തമമാണ്. അടുത്ത ശിവക്ഷേത്രത്തിൽ കൂവള മാലയും അർച്ചനയും കഴിപ്പിക്കാം
2. ശിവനെ പ്രീതിപ്പെടുത്താനും അനുഗ്രഹം നേടാനും തിങ്കളാഴ്ച വൃതം, പ്രദോഷ വ്രതം എന്നിവ അനുഷ്ഠിക്കാവുന്നതാണ്.
3. ചന്ദ്രനുമായി ബന്ധപ്പെട്ട് വെള്ള വസ്ത്രങ്ങൾ വെള്ളി, പാൽ, അരി, മുത്തുകൾ, രുദ്രാക്ഷം മുതലായവ തിങ്കളാഴ്ച ദാനം ചെയ്യുന്നതും നന്നെന്ന് ജ്യോതിഷ വിശ്വാസം
4. അമ്മ, സഹോദരി, മകൾ മുതലായവരെ ആദരിക്കുക അവരുടെ ജീവിതത്തിലെ പ്രത്യേക ദിവസങ്ങളിൽ ഒരു സമ്മാനം നൽകുന്നതും നല്ലതാണ്.
5. കഷ്ടത അനുഭവിക്കുന്ന ഒരു സ്ത്രീക്ക് വെളുത്ത വസ്തുക്കൾ ( ആവശ്യം നോക്കി) ദാനം ചെയ്യുക, വെളുത്ത വസ്ത്രങ്ങൾ നൽകാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ അതും വളരെ നല്ലതാണ്.
6. നിങ്ങളുടെ കഴിവിനനുസരിച്ച് പാവപ്പെട്ടവർക്ക് ഭക്ഷണമോ വസ്ത്രമോ നൽകാം, അല്ലെങ്കിൽ ഇത്തരത്തിൽ സേവനങ്ങൾ ചെയ്യുന്നവർ, സംഘടന എന്നിവരെയും സമീപിക്കാം
7. പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതും നല്ലതാണ്. എല്ലാ ദിവസവും ഭക്ഷണം നൽകണം, തുടക്കത്തിൽ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ പക്ഷികൾ വരില്ല, പക്ഷേ പിന്നീട് പക്ഷികൾ വരാൻ തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.