Vastu Remedies: ശ്രദ്ധിക്കുക.. ഈ ചെറിയ തെറ്റ് നിങ്ങളുടെ വീടിന്റെ സന്തോഷവും സുഖവും അപഹരിക്കും!
Vastu Remedies: വാസ്തു ശാസ്ത്രത്തിൽ വാസ്തു ദോഷങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും പറയുന്നുണ്ട്. ഇതിൽ വീട്ടിലെ തർക്കങ്ങളും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള നടപടികളും ഉൾപ്പെടുന്നു.
Vastu Remedies: വീട്ടിൽ അടിക്കടിയുള്ള വഴക്കുകൾ വീടിന്റെ സന്തോഷവും സ്നേഹവും മാത്രമല്ല, അനുഗ്രഹവും അവസാനിപ്പിക്കുന്നു. ഇത് സംഭവിക്കുമ്പോൾ വീട്ടിലുള്ളവർ പണമിടപാടിന് ഇരകളാകുന്നു.
വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ വാസ്തുദോഷങ്ങളും ശനി ദോഷങ്ങളും ഇത്തരം അവസ്ഥയ്ക്ക് പിന്നിലുണ്ട്. വീട്ടിലെ ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ചില നടപടികൾ സ്വീകരിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്താൽ സന്തോഷവും സമാധാനവും ഒപ്പം ഐശ്വര്യവും വീട്ടിൽ നിലനിൽക്കും.
Also Read: ഇതിൽ ഏതെങ്കിലും ഒന്ന് കുളിക്കുന്ന വെള്ളത്തിൽ ചേർക്കുക, പുതുവർഷത്തിൽ ആഗ്രഹങ്ങൾ സഫലമാകും
ഈ തെറ്റുകൾ ഒഴിവാക്കുക (avoid these mistakes)
വാസ്തു ശാസ്ത്രം അനുസരിച്ച് എല്ലാ കോണുകളിലും വെളിച്ചം എത്തുന്ന തരത്തിലുള്ള ക്രമീകരണം വീട്ടിൽ ഉണ്ടായിരിക്കണം എന്നാണ്. ഇതിനായി വീടുമുഴുവൻ ബൾബുകൾ ഇടുക. പക്ഷേ അബദ്ധത്തിൽ പോലും ഫ്യൂസ് ബൾബ് വീട്ടിൽ അധികനേരം വയ്ക്കരുത്.
ഫ്യൂസ് ബൾബ് അല്ലെങ്കിൽ കേടായ ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ വീട്ടിൽ വഴക്കുകളും പിരിമുറുക്കവും വർദ്ധിപ്പിക്കുന്നു. ഇതുകൂടാതെ ദേവീദേവന്മാരുടെ വിഗ്രഹങ്ങളും ഫോട്ടോകളും വീടിന്റെ ക്ഷേത്രത്തിലോ ഏതെങ്കിലും മുറിയിലോ മുഖാമുഖം കാണുന്ന രീതിയിൽ സ്ഥാപിക്കരുത്. ഈ ഒരു തെറ്റ് മതി ബന്ധം തകർക്കാൻ. ഇത് വീട്ടിൽ വഴക്കുണ്ടാക്കുക മാത്രമല്ല ദാരിദ്ര്യം ഉണ്ടാക്കുകയും ചെയ്യുന്നു.
ഈ നടപടികൾ ആശ്വാസം നൽകും (These measures will bring relief)
>> വീട്ടിലെ വഴക്കുകളിൽനിന്നും മോചനം ലഭിക്കാൻ ഹനുമാന്റെ മുന്നിൽ അഞ്ച് തിരിയിട്ട വിളക്ക് കത്തിക്കുക. കൂടാതെ വീടുമുഴുവൻ അഷ്ടഗന്ധത്തിന്റെ സുഗന്ധം പരത്തുക. ഇത് വീട്ടിൽ പോസിറ്റിവിറ്റി കൊണ്ടുവരുകയും സന്തോഷവും സമാധാനവും നൽകുകയും ചെയ്യുന്നു.
>> വഴക്കുകൾ കാരണം നിങ്ങൾക്ക് കടുത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ, കുളിക്കുന്ന വെള്ളത്തിൽ ഒരു നുള്ള് കുങ്കുമപ്പൂ കലർത്തി കുളിക്കുക. കൂടാതെ ആരാധനയ്ക്ക് ശേഷം കുങ്കുമം കൊണ്ടുള്ള തിലകം പുരട്ടുക അങ്ങനെ ചെയ്യുന്നത് ആശ്വാസം നൽകും.
>> വീട്ടിലുള്ളവർ ദിവസവും കുങ്കുമപ്പൂ ചേർത്ത പാൽ കുടിച്ചാൽ വീട്ടിൽ സന്തോഷം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...