Holi 2023: ഹോളി, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ഹൈന്ദവ വിശ്വാസത്തില്‍ ഏറെ മഹത്വമാണ് ഉള്ളത്. എല്ലാ വർഷവും ഫാൽഗുന മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഹോളി ആഘോഷിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ മറ്റെല്ലാ ഉത്സവങ്ങളെയും പോലെ ഹോളിയും സീസണുകളുടെ മാറ്റവും ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോളി ശീതകാലത്തിന്‍റെ വിടപറയലും വേനൽക്കാലത്തിന്‍റെ  ആഗമനവും സൂചിപ്പിക്കുന്നു.  


Also Read:  Stable Job: സ്ഥിരതയുള്ള ജോലി നേടാം, വ്യാഴാഴ്ച  മഹാവിഷ്ണുവിനെ ആരാധിക്കാം  


ഹോളി ആഘോഷത്തിന് മുന്നോടിയായി വീടിന്‍റെ വൃത്തിയ്ക്കും ഏറെ പ്രാധാന്യം ഉണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ഹോളി ആഘോഷത്തിന് മുന്‍പായി ചില സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിന്ന് പുറത്തു കളയണം. അതായത്, ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും.  


Also Read:   Tulsi: ഈ ദിവസം അറിയാതെപോലും തുളസിച്ചെടിയ്ക്ക് വെള്ളം ഒഴിയ്ക്കരുത്, ദാരിദ്ര്യം മാറില്ല 


 


ഹോളിയുമായി ബന്ധപ്പെട്ട ശാസ്ത്രം പറയുന്നതനുസരിച്ച് ഈ 4 കാര്യങ്ങൾ നിങ്ങളുടെ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നു. ഹോളിക്ക് മുന്‍പ് അവ വീട്ടിൽ നിന്ന് പുറത്തു കളയേണ്ടത്‌ അനിവാര്യമാണ്. ഇപ്രകാരം ചെയ്യുന്നത് വഴി ലക്ഷ്മിദേവിയുടെ അനുഗ്രഹം നിങ്ങളുടെ ഭവനത്തില്‍ പെയ്തിറങ്ങും...


ഹോളിക്ക് മുന്‍പ് നിങ്ങളുടെ ഭവനത്തില്‍നിന്ന് നീക്കം ചെയ്യേണ്ട വസ്തുക്കള്‍ എന്തെല്ലാമാണ്? അറിയാം...  


നിങ്ങളുടെ വീട്ടില്‍ ചിലന്തിവലകൾ ഉണ്ടോ? ശ്രദ്ധിക്കൂ അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യാം  


ഹോളിക്ക് മുന്‍പ്  (Holi 2023) വീട് വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക, വീടിനുള്ളില്‍ കാണുന്ന ചിലന്തിവലകൾ ഉടന്‍തന്നെ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക. വാസ്തു ശാസ്ത്രത്തിൽ പറയുന്നതനുസരിച്ച് ഈ ചിലന്തിവലകൾ വൃത്തിയില്ലായ്മയുടെ  അടയാളവും നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരികയും ചെയ്യുന്നു. ചിലന്തിവലയുള്ള വീടുകളിൽ ലക്ഷ്മിദേവി വസിക്കില്ല...  


നിലച്ചുപോയ ക്ലോക്ക് 


വീട്ടിൽ നിലച്ചു പോയതോ കേടായതോ ആയ ക്ലോക്ക് സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ തകർന്ന ക്ലോക്ക് അർത്ഥമാക്കുന്നത് സമയം നിലച്ചുപോവുക എന്നാണ്.   ഒരാളുടെ മരണം വരെ ഇത് സൂചന നല്‍കുന്നു. അതിനാല്‍, കേടായ ക്ലോക്കുകള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നന്നാക്കണം. ഉപയോഗ ശൂന്യമെങ്കില്‍ അത് ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം സാമ്പത്തിക പ്രശ്നങ്ങൾ ഉടലെടുക്കും.  


കേടായ പഴയ ഷൂസും ചെരിപ്പും ഉപേക്ഷിക്കുക   
 
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ഷൂസും ചെരിപ്പും പുറത്തു കളയാം. ഇത്തരം ചെരിപ്പുകൾ ദാരിദ്ര്യത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. കൂടാതെ പൊതു സ്ഥലങ്ങളിൽ ഒരു വ്യക്തിയുടെ ആത്മാഭിമാനം ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവ പുറത്തു കളയാം..  


ദേവീദേവന്മാരുടെ കേടുപാടുകള്‍ സംഭവിച്ച വിഗ്രഹങ്ങൾ 


ഹോളിക്ക്  മുന്‍പ് നിങ്ങളുടെ വീട്ടിലെ പൂജാമുറി ഒന്ന് ശ്രദ്ധിക്കാം. പൂജാ മുറിയില്‍ ദേവീദേവന്മാരുടെ കേടുപാടുകള്‍ സംഭവിച്ച വിഗ്രഹങ്ങൾ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് നീക്കം ചെയ്യാം. കാരണം, ഇത്തരം വിഗ്രഹങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ, നിങ്ങളുടെ ഭവനത്തില്‍ നെഗറ്റിവിറ്റി ഉടലെടുക്കുന്നു. ഇത് നിങ്ങളുടെ കുടുംബത്തെ സാരമായി ബാധിക്കും.  ഒന്നുകില്‍ ഈ വിഗ്രഹങ്ങള്‍ മണ്ണില്‍ കുഴിച്ചിടാം അല്ലെങ്കില്‍ ഒഴുക്കുള്ള വെള്ളത്തില്‍ നിമജ്ജനം ചെയ്യാം.. 
   
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.