Tulsi: ഈ ദിവസം അറിയാതെപോലും തുളസിച്ചെടിയ്ക്ക് വെള്ളം ഒഴിയ്ക്കരുത്, ദാരിദ്ര്യം മാറില്ല

Astro Tips for Tulsi:  തുളസിച്ചെടി പരിപാലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ചെടികള്‍ നനയ്ക്കുന്നതുപോലെ എല്ലാ ദിവസവും തുളസിക്ക് വെള്ളം നൽകരുത്. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 07:13 PM IST
  • തുളസിച്ചെടി പരിപാലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ചെടികള്‍ നനയ്ക്കുന്നതുപോലെ എല്ലാ ദിവസവും തുളസിക്ക് വെള്ളം നൽകരുത്.
Tulsi: ഈ ദിവസം അറിയാതെപോലും തുളസിച്ചെടിയ്ക്ക് വെള്ളം ഒഴിയ്ക്കരുത്, ദാരിദ്ര്യം മാറില്ല

Astro Tips for Tulsi: ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുളസി. തുളസി  ഐശ്വര്യവും പവിത്രവുമായ സസ്യമായി കണക്കാക്കപ്പെടുന്നു. തുളസി മഹാവിഷ്ണുവിന്‍റെയും ലക്ഷ്മിദേവിയുടെയും വാസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. മിക്ക ആളുകളും ഈ ചെടി വീടുകളിൽ നട്ടുപിടിപ്പിക്കുന്നതിനും ദിവസവും ആരാധിക്കുന്നതിനും  കാരണമിതാണ്.  

ഏറെ ഔഷധഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് തുളസി. വീട്ടിൽ സന്തോഷത്തിനും ഐശ്വര്യത്തിനും അനുഗ്രഹത്തിനും വേണ്ടി, ആളുകൾ തുളസിച്ചെടി നടുകയും പരിപാലിയ്ക്കുകയും പൂജിയ്ക്കുകയും ചെയ്യുന്നു. തുളസിച്ചെടിയ്ക്ക് ജലം അർപ്പിക്കുന്നത് മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും പ്രീതിപ്പെടുത്തുകയും അവരുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.  

Also Read:  Jyotish Tips: വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഇക്കാര്യങ്ങള്‍ ചെയ്യുക, എല്ലാ കാര്യങ്ങളിലും വിജയം ഉറപ്പ്

 

എന്നാല്‍, നിങ്ങള്‍ക്കറിയുമോ? തുളസിച്ചെടി പരിപാലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ചെടികള്‍ നനയ്ക്കുന്നതുപോലെ എല്ലാ ദിവസവും തുളസിക്ക് വെള്ളം നൽകരുത്. അതായത്, മാസത്തില്‍ ചില ദിവസങ്ങള്‍ ഉണ്ട്, ആ ദിവസങ്ങളില്‍ തുളസിക്ക് വെള്ളം നല്‍കാന്‍ പാടില്ല. വെള്ളം നല്‍കുന്നത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും. 

Also Read: Remedy for Good Job: നിങ്ങൾ ആഗ്രഹിക്കുന്ന ജോലിയും പുരോഗതിയും ലഭിക്കും, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി  
   
ഞായറാഴ്ചകളില്‍ തുളസിക്ക് വെള്ളം ഒഴിയ്ക്കാന്‍ പാടില്ല, 

ഞായറാഴ്ച തുളസിച്ചെടിക്ക് വെള്ളം നല്‍കരുത്. കാരണം, ഈ ദിവസം തുളസി മാതാവ് മഹാവിഷ്ണുവിനായി നിര്‍ജ്ജല വ്രതം ആചരിക്കുന്നു എന്നാണ് വിശ്വാസം. ഈ ദിവസം വെള്ളം അർപ്പിക്കുന്നത് വ്രതത്തെ തകർക്കുന്നു. അതിനാല്‍, ഞായറാഴ്ച ദിവസം അബദ്ധത്തിൽ പോലും തുളസിക്ക് വെള്ളം നൽകരുത്. 

ഏകാദശി ദിവസം തുളസിക്ക് വെള്ളം നല്‍കരുത് 

ഏകാദശി നാളിൽ തുളസിയില പറിക്കുകയോ തുളസിക്ക് വെള്ളം സമർപ്പിക്കുകയോ ചെയ്യരുത്. ഏകാദശി ദിവസം തുളസി മാതാവ് മഹാവിഷ്ണുവിനുവേണ്ടി നിർജ്ജല വ്രതം അനുഷ്ഠിക്കുന്നു, ഈ ദിവസം തുളസിക്ക് വെള്ളം സമർപ്പിച്ചാൽ കോപമുണ്ടാകും എന്നതാണ് ഇതിന് പിന്നിലെ കാരണം.
 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News