Astrology News: സമ്പത്ത് നേടാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അതിനായി നാം കഠിനാധ്വാനം ചെയ്യുന്നു.  എന്നാല്‍, ആ കഠിനാധ്വാനത്തിന്‍റെ ഫലം ചിലര്‍ക്ക് ലഭിക്കും, എന്നാല്‍ ചിലര്‍ക്ക് ലഭിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പണം സമ്പാദിക്കുകയും സമ്പന്നനാകുകയും ചെയ്യുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. കാരണം,  പണമാണ് നമുക്ക്  ശാരീരിക സുഖങ്ങൾ പ്രയോജനപ്പെടുത്താന്‍ സഹായിയ്ക്കുന്നത്. എന്നാല്‍, ചിലപ്പോൾ നമ്മുടെ കഠിനാധ്വാനത്തിന് തക്കതായതും നാം ആഗ്രഹിക്കുന്നതുമായ ഫലം ലഭിക്കില്ല. അഥവാ സമ്പത്ത് നമ്മുടെ ജീവിതത്തില്‍ നില നിലനില്‍ക്കില്ല.  


Also Read:  Vastu Tips: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല


ആ അവസരത്തില്‍ കഠിനാധ്വാനത്തോടൊപ്പം ചില മാർഗങ്ങളും സ്വീകരിക്കുകയാണെങ്കിൽ, ലക്ഷ്മിദേവി നിങ്ങളുടെ  ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കും. നിങ്ങളുടെ ജീവിതത്തില്‍  സന്തോഷവും ഐശ്വര്യവും ഉണ്ടാകാന്‍ സ്വീകരിക്കേണ്ട ചില മാര്‍ഗ്ഗങ്ങള്‍ അറിയാം.  


Also Read:  Shani Budh Shukra Gochar 2022: ബുധൻ ശുക്രൻ ശനി സംക്രമണം, ഈ 4 രാശിക്കാരുടെ ജീവിതത്തില്‍ പണത്തിന്‍റെ പെരുമഴ


അതായത്, ചില  നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ലക്ഷ്മിദേവിയെ ആരാധിക്കുക. കാരണം  ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരില്ല. ഹൈന്ദവ വിശ്വാസമനുസരിച്ച് വെള്ളിയാഴ്ച ലക്ഷ്മീദേവിക്ക് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം  ലക്ഷ്മിദേവിയെ ആരാധിക്കുന്നതോടൊപ്പം, ചില മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ജീവിതത്തില്‍ സമ്പത്തും നേട്ടങ്ങളും കൈവരിക്കാം. 


Also Read:  Vastu Tips: ഈ സാധനങ്ങള്‍ കൈയില്‍ നിന്നും താഴെ വീഴുന്നത് ആശുഭകരം


ലക്ഷ്മീദേവിയുടെയും ശുക്രന്‍റെയും അനുഗ്രഹം ലഭിക്കണമെങ്കിൽ വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക.   ഇതോടൊപ്പം 'ഓം ശുൻ ശുക്രായ നമഃ' അല്ലെങ്കിൽ 'ഓം ഹിംകുന്ദമൃണാലാഭൻ ദൈത്യനാൻ പരം ഗുരും സർവശാസ്ത്ര പ്രവക്താരം ഭാർഗവം പ്രണമമിയം' എന്ന മന്ത്രം 108 തവണ ജപിക്കുന്നതും ഗുണം ചെയ്യും. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്നു.


നമ്മുടെ വീട്  എപ്പൊഴും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയില്ലാത്ത, എപ്പോഴും അഴുക്ക് നിറഞ്ഞ വീട്ടിൽ ലക്ഷ്മിദേവി വസിക്കില്ല. ഇത്തരമൊരു സാഹചര്യത്തിൽ വീടിന്‍റെ വൃത്തിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുകയും വീടിനുള്ളില്‍ യാതൊരു കാരണവശാലും ചിലന്തിവലകൾ രൂപപ്പെടാൻ ഇടയാക്കുകയുമരുത്.   


വെള്ളിയാഴ്ച വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് ഉത്തമമാണ്. ഇപ്രകാരം ചെയ്യുന്നത് ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കാന്‍  വഴിതെളിക്കും. 


വെള്ളിയാഴ്ച ശുക്രനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദാനം ചെയ്യുന്നതും മംഗളകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് അരി, പാൽ, തൈര്, മൈദ, പഞ്ചസാര എന്നിവ ദാനം ചെയ്യാണ് നിര്‍ദ്ദേശിക്കുന്നത്.  ഇതോടൊപ്പം ഉറുമ്പുകള്‍ക്ക് തീറ്റ് നല്‍കുന്നതും ഉത്തമമാണ്. ഇത് ജാതകത്തിൽ ശുക്രന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.