Thiruvananthapuram : ക്രൈസ്തവ വിശ്വാസത്തിൽ ഏറ്റവും പ്രധാനമുള്ള വിശുദ്ധ കുർബാന സ്ഥാപിതമായതിന്റെ ഓർമ പുതുക്കലുമായി ഇന്ന് ക്രൈസ്തവർ പെസഹാ വ്യാഴം (Maundy Thursday) ആചരിക്കുന്നു. Jesus Christ ക്രൂശിൽ ഏറുന്നതിന് മുമ്പ് തന്റെ ശിഷ്യന്മാർക്കൊപ്പം അവസാന അത്താഴത്തിൽ അപ്പം നുറിക്കിയാണ് ലോക ചരിത്രിത്തിലെ ആദ്യ കുർബാന നടക്കുന്നതെന്ന് ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സന്ദർഭത്തെയാണ് വിശ്വ വിഖ്യാതമായ അന്ത്യ അത്താഴം അഥവ Last Supper എന്ന് വിശേഷിപ്പിക്കുന്നത്. ക്രിസ്തു മതത്തിന്റെ സ്ഥാപകകനായ യേശു ക്രിസ്തു തന്റെ ക്രൂശ്മരണത്തിന് തൊട്ട് മുമ്പ് ശിഷ്യന്മാർക്കൊപ്പമിരുന്ന് യഹൂദ പാരമ്പര്യം അനുസരിച്ച് അപ്പവും വീഞ്ഞും പങ്കിട്ട് നൽകി. ആ സന്ദർഭത്തെയാണ് ഔദ്യോ​ഗികമായി ക്രിസ്തീയ വിശ്വാസത്തിന്റെ നെടും തൂണായ കുർബാന സ്ഥാപിതമായി എന്ന് ക്രിസ്തീയ വിശ്വാസം പഠിപ്പിക്കുന്നത്.


ALSO READ : Maundy Thursday: പെസഹാ വ്യാഴത്തിന് ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ?


ഈ അന്ത്യ അത്താഴ വേളയിലാണ് യേശു തന്റെ ശിഷ്യന്മാരിൽ ഒരു യഹൂദ ഭരണകൂടത്തിന് ഒറ്റികൊടുക്കും എന്ന് ശിഷ്യന്മാരോടായി തന്നെ വെളിപാട് അറിയിക്കുന്നത്. ഈ അത്താഴത്തിന് ശേഷം 12 ശിഷ്യന്മാരിൽ ഒരുവനായ യുദ്ദ എന്ന യുദാസ് യേശുവിനെ ജൂത ഭരണകൂടത്തിന് 30 വെള്ളിക്കാശിന് ഒറ്റികൊടുക്കുന്നതായി ക്രിസ്തീയ ചരിത്രം പഠിപ്പിക്കുന്നു.


അതോടൊപ്പം പെസഹാ ദിനത്തിൽ യേശു ദേവൻ അന്ത്യ അത്താഴ വേളയിൽ തന്റെ ശിഷ്യന്മാരുടെ പാ​​ദങ്ങൾ കഴുകി ചുംബിക്കുകയും ചെയ്യും. സാധാരണയായി ശിഷ്യന്മാർ ​ഗുരുവിന്റെ പാദങ്ങൾ കഴുകുന്ന സംസ്ക്കാരത്തെ തള്ളി മറച്ച് ​ഗുരു ശിഷ്യന്മാരുടെ കാലുകൾ കഴുകുന്ന വ്യവസ്ഥ സൃഷ്ടിക്കുകയായിരുന്നു അന്ന് യേശു ക്രിസ്തു. ഇതിന്റെ സ്മരണക്കായിട്ടാണ് പെസഹാ ദിനത്തോടൊപ്പം ക്രിസ്തീയ വിശ്വാസികൾ കാൽകഴുകൽ ശുശ്രൂഷയും ആചരിക്കുന്നത്. 


ചില സഭ വിശ്വാസത്തിൽ പെസഹാ കർമ്മങ്ങൾക്കൊപ്പം കാൽകഴുകൽ ശുശ്രൂഷ നടത്താറുള്ളത്. മറ്റ് ചില ക്രിസ്തീയ വിഭാഗങ്ങൾ പെസഹാ ദിനത്തിൽ ഉച്ചയ്ക്ക് ശേഷം പ്രത്യേക ശുശ്രൂഷയായിട്ടാണ് കാൽകഴുകലിനെ ആചരിക്കുന്നത്.


ALSO READ : കഴുത പുറത്തെത്തിയ ദൈവ പുത്രന് ഓശാന സ്തുതിച്ച് ക്രിസ്തീയ വിശ്വാസികൾ വിശുദ്ധ വാരത്തിലേക്ക്, കാണാം ക്രൈസ്തവ സഭകളുടെ ഏറ്റവും മനോഹാരിത നിറഞ്ഞ ആഘോഷം


പുള്ളിപ്പില്ലാത്ത് അപ്പം നേർച്ചയായി പള്ളികളിൽ എല്ലാ വിശ്വാസികൾക്കും നൽകും. ഈ നേർച്ച വിശ്വാസികൾ അവരവരുടെ വീടികളിലെത്തി കുടുംബാം​ഗങ്ങൾക്കൊപ്പം പങ്കുവെക്കുമ്പോൾ  പങ്കിടില്ലിന്റെ കൂടി ഓർമ്മയാണ് പെസഹാ. പെസഹാ ദിനത്തോടു കൂടിയാണ് യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളുടെ ഓ‌ർമയായി ആചരിക്കുന്ന വിശുദ്ധ വാരത്തിന്റെ സഹനത്തിന്റെ ത്യാ​ഗത്തിന്റെയും ത്രീവ്രത വർധിക്കുന്നത്.


കേരളത്തിലും ഇന്ത്യയിലുമായി വിവിധ ക്രിസ്ത്യൻ ​ദേവാലയങ്ങളിൽ ഇന്ന് അതിരാവിലെ തന്നെ പെസഹാ പ്രത്യേക കർബാന അനുഷ്ഠിക്കുകയും ചെയ്തു. വിവിധ ലത്തീൻ, ഓർത്തഡോക്സ്, മാർത്തോമ്മ, യാക്കോബായ, സിഎസ്ഐ പള്ളികളിൽ അവരവരുടെ സഭ മേലധ്യക്ഷന്മാർ പെസഹാ ചടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക