യേശു ക്രിസ്തു തന്റെ ശിഷ്യന്മാർക്കൊപ്പം സെഹിയോൻ മാളികയിൽ പെസഹാ പെരുനാള് ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായി ആണ് പെസഹാ വ്യാഴം ആചരിക്കുന്നത്. പെസഹാ വ്യാഴത്തിൽ ഏറ്റവും ഒഴിച്ച് കൂടാനാകാത്ത ഘടകമാണ് പുളുപ്പില്ലാത്ത അപ്പം.
പച്ചരി പൊടിയും ഉഴുന്നും തേങ്ങയും ജീരകവും ഉള്ളിയും വെളുത്തുള്ളിയും ഒന്നിച്ച് അരച്ച് ചേർത്താണ് പുളുപ്പില്ലാത്ത അപ്പം ഉണ്ടാക്കുന്നത്.
ഈ അപ്പം പുഴുങ്ങിയെടുക്കുമ്പോൾ ഓശാന ദിവസം പള്ളിയിൽ നിന്ന് ലഭിച്ച കുരുത്തോല കുരിശ് രൂപത്തിൽ അപ്പത്തിന് മുകളിൽ വെയ്ക്കും. ഇതിനൊപ്പം കഴിയ്ക്കാനായി പെസഹാ പാലും ഉണ്ടാകും
ഒരു വീട്ടിലെ എല്ലാവരും ചേർന്ന് പ്രാർഥനയ്ക്ക് ശേഷമാണ് പെസഹാ അപ്പം മുറിക്കുന്നത്. വീട്ടിലെ ഗൃഹനാഥനാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്.