Horoscope October 30: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; ഉദ്ദേശിക്കുന്ന കാര്യങ്ങൾ സഫലമാകും, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക
Astrology predictions on october 30: ദിവസം ആരംഭിക്കുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന് നിങ്ങളെ സഹായിക്കും.
ജ്യോതിഷ വിശ്വാസ പ്രകാരം, ഓരോ രാശിക്കാർക്കും ഓരോ ദിനവും വ്യത്യസ്ത ഫലങ്ങൾ നൽകുന്നു. ദിവസം ആരംഭിക്കുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മേടം- മേടം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുള്ള ദിവസമാണ്. സന്തോഷം ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയുണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ വലിയ തടസങ്ങൾ കൂടാതെ സാധ്യമാകും. എന്നാൽ, ജാഗ്രതയോടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ വലിയ ക്ലേശങ്ങൾ വന്നുചേരാം.
ഇടവം- അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ തടസമില്ലാതെ സാധ്യമാകും. പണ സംബന്ധമായ വിഷയങ്ങളിൽ ജാഗ്രത പാലിക്കണം. സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ പല പ്രശ്നങ്ങളിലേക്കും നയിക്കും.
ALSO READ: വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് ഈ നിറം നൽകൂ... സമ്പത്തിന് കുറവുണ്ടാകില്ല
മിഥുനം- ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകുമെങ്കിലും ബുദ്ധിശൂന്യമായ പ്രവൃത്തികൾ വിഷമങ്ങൾ സൃഷ്ടിക്കും. അതീവ ശ്രദ്ധയോടെ പ്രവർത്തിച്ചില്ലെങ്കിൽ വിവിധ പ്രതിസന്ധികൾ ഉണ്ടാകുന്നതിന് കാരണമാകും.
കർക്കടകം: കർക്കടക രാശിക്കാർക്ക് ഇന്ന് യാത്രാക്ലേശവും അലച്ചിലും ഉണ്ടാകുന്ന ദിവസമാണ്. ഇവർക്ക് മാനസിക ക്ലേശങ്ങൾ ഉണ്ടാകും. പരിശ്രമങ്ങൾ പലതും ഫലം കാണാതെ പോകും.
ചിങ്ങം: കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ധനനഷ്ടത്തിന് സാധ്യത. ഉച്ചകഴിഞ്ഞ് അനുകൂല ദിവസം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയോടെ പ്രവർത്തിക്കാൻ ശ്രദ്ധിക്കണം.
കന്നി: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഏതുകാര്യത്തിലും വിജയം ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ബുദ്ധിശൂന്യ പ്രവൃത്തികൾ വിഷമങ്ങൾ സൃഷ്ടിക്കും. അലച്ചിലും യാത്രാക്ലേശവും ഉണ്ടാകാം.
ALSO READ: ധൻതേരസിൽ സ്വർണവും വെള്ളിയും എപ്പോൾ വാങ്ങാം... അറിയാം തിയതിയും ശുഭമുഹൂർത്തവും
തുലാം: പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. പ്രവർത്തന മേഖലയിൽ അനുകൂല ദിവസം ആയിരിക്കും. പണ സംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം: പുതിയ സംരംഭങ്ങൾ തുടങ്ങാനായി പ്രവർത്തിക്കും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും നടപ്പാകും. അലച്ചിലും യാത്രാക്ലേശവും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.
ധനു: നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുൻകൈയെടുക്കും. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും.
മകരം: മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ഇന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടക്കണമെന്നില്ല.
ALSO READ: കാർത്തിക മാസത്തിലെ പ്രദോഷ വ്രതം എന്ന്? തിയതിയും ശുഭമുഹൂർത്തവും പൂജാവിധികളും അറിയാം
കുംഭം: അലച്ചിലും യാത്രാക്ലേശവും ഉണ്ടാകും. അവിചാരിതമായി പല വിഷമങ്ങളും ക്ലേശങ്ങളും നേരിടേണ്ടി വരും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല സമയമല്ല. ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത് പ്രധാനമാണ്.
മീനം: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. യാത്രകൾ ഗുണം ചെയ്യും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന കാര്യം നടപ്പാകാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.