എല്ലാ മാസത്തിലേയും കൃഷ്ണ ത്രയോദശി തിയതിയിലും ശുക്ലപക്ഷ തിയതിയിലും പ്രദോഷ വ്രതം ആചരിക്കുന്നു. ഈ ദിവസം ശിവഭഗവാനെ ആരാധിക്കുന്നു. പ്രദോഷ ദിവസം വ്രതം അനുഷ്ഠിച്ച് ശിവഭഗവാനോട് പ്രാർഥിക്കുന്നത് വഴി, ഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. കാർത്തിക മാസത്തിലെ പ്രദോഷ വ്രതം വിശിഷ്ടമായി കണക്കാക്കപ്പെടുന്നു.
കാർത്തിക പ്രദോഷ വ്രതം 2024 തിയതിയും സമയവും: ഹിന്ദു കലണ്ടർ അനുസരിച്ച്, കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ത്രയോദശി തിഥി ഒക്ടോബർ 29ന് രാവിലെ 10.31ന് ആണ് ആരംഭിക്കുന്നത്. ഒക്ടോബർ 30ന് ഉച്ചയ്ക്ക് 1.15ന് അവസാനിക്കും. അതിനാൽ കാർത്തികയിലെ ആദ്യത്തെ പ്രദോഷ വ്രതം ഒക്ടോബർ 29ന് ആയിരിക്കും.
ALSO READ: ഈ രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കൂ! സമ്പത്തും സന്തോഷവും സമാധാനവും നിങ്ങളെ തേടിയെത്തും
ആരാധനാ സമയം: പ്രദോഷകാലത്ത് പ്രദോഷ വ്രത പൂജ ചെയ്യണം. ഒക്ടോബർ 29 വൈകുന്നേരം 5.38 മുതൽ 8.13 വരെ പൂജകൾ ചെയ്യാവുന്ന ശുഭ സമയമാണ്. പ്രദോഷ വ്രത പൂജാസമയത്ത് ശിവ മന്ത്രങ്ങൾ ഉരുവിടുന്നതും ശിവനെ ആരധിക്കുന്നതും വഴി ഭക്തർക്ക് അനുഗ്രഹങ്ങൾ ലഭിക്കും. ഈ ശുഭ സമയത്ത് നടത്തുന്ന പൂജകൾ ഫലം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
കാർത്തിക പ്രദോഷ വ്രതത്തിന്റെ പ്രധാന്യം: കാർത്തിക മാസത്തിലെ പ്രദോഷ വ്രതം സവിശേഷമായി കണക്കാക്കപ്പെടുന്നു. കാരണം, ഈ ദിവസമാണ് ദൻതേരസ് ആഘോഷിക്കുന്നത്. ഈ ദിവസം ശിവനെ ആരാധിക്കുന്നത് ഭക്തരുടെ ആഗ്രഹങ്ങൾ സഫലമാകാനും ജീവിതത്തിലെ സങ്കടങ്ങളും വേദനകളും നീക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.