Today Horoscope: പണനഷ്ടം, മാനഹാനി, പ്രണയ ബന്ധത്തിൽ പുരോഗതി...! ഇന്ന് ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഇവയെല്ലാം, സമ്പൂർണ്ണ രാശിഫലം
Today Horoscope in Malayalam March 11 2024: ദിവസം എങ്ങനെ ഇരിക്കും എന്തെല്ലാം ശുഭ അശുഭമായ കാര്യങ്ങൾ നേരിടേണ്ടതായി വരും എന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണയോടെ ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
നമ്മുടെ ഒരു ദിവസം എങ്ങനെ ഇരിക്കും എന്തെല്ലാം ശുഭ അശുഭമായ കാര്യങ്ങൾ നേരിടേണ്ടതായി വരും എന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണയോടെ ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടും. ഇന്ന് മാർച്ച് 11 വിവിധ രാശികളുടെ സമ്പൂർണ്ണ രാശിഫലമാണ് ചുവടെ നൽകിയിരിക്കുന്നത്.
മേടം(അശ്വതി, ഭരണി, കാർത്തിക 1/4)
മേടം രാശിക്കാർക്ക് ഇന്ന് പൊതുവേ അത്ര നല്ല ദിവസമായല്ല ജ്യോതിശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. ഏതൊരു കാര്യം ചെയ്യുമ്പോഴും അതിൽ തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധിയത കാണുന്നു. വിചാരിച്ച തരത്തിൽ കാര്യങ്ങൾ സാധിക്കുക എന്നത് ഇന്നത്തെ ദിവസം അൽപ്പം കഠിനാദ്വാനം ആവശ്യമായിരിക്കും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. എന്നാൽ ഉച്ചയ്ക്ക് ?ശേഷം സ്ഥിതിഗതികളിൽ അൽപ്പം മാറ്റം ഉണ്ടാകും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം1/2)
ഇടവം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായാണ് കാണുന്നത്. ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം അപ്രകാരം തന്നെ നടക്കും. സാമ്പത്തിക പുരോഗതിക്കായി ഇന്ന് പല പുതിയ വഴികളും തുറക്കാൻ സാധ്യതയുണ്ട്. ഈ രാശിക്കാരെ സസംബവന്ധിച്ച് ഇന്നത്തെ ദിവസം പ്രണയബന്ധങ്ങളിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.
മിഥുനം ( പുണർതം 1/4, പൂയം, ആയില്ല്യം)
മിഥുനം രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. പണനഷ്ടം, മാനഹാനി, യാത്രാക്ലേഷം, അലച്ചിൽ, അസ്വസ്ഥത എന്നിവയാണ് ദിവസത്തിന്റെ ആദ്യ പകുതിയിൽ കാത്തിരിക്കുന്നത്. മധ്യാഹ്നശഏഷം ഗുണകരമായി കാണുന്നു.
ALSO READ: ഇവർക്ക് വൈരാഗ്യ ബുദ്ധി ലേശം കൂടുതലായിരിക്കും...! ഈ ഏഴ് നക്ഷത്രക്കാരെ സൂക്ഷിച്ചോളൂ
ചിങ്ങം (മകം, പൂരം, ഉത്രം1/4)
ചിങ്ങം രാശിക്കാർക്ക് ഇന്ന് പൊതുവേ നല്ലതാണ്. മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കാനുള്ള സാധ്യത കാണുന്നു. ധനപരമായി മുന്നേട്ടമുണ്ടാകും. തൊഴിൽ രംഗത്ത് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.
കന്നി( ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഏറെക്കുറേ പ്രവർത്തികമാക്കാൻ സാധിക്കും. വിവിധ കാര്യങ്ങളിൽ നിന്നായി ധനനേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉയർന്ന സ്ഥാനമാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
തുലാം(ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദ്ദിഷ്ടകാര്യങ്ങൾ നല്ല മികച്ചതായി പൂർത്തിയാക്കാൻ സാധിക്കും. പുതിയ കർമ്മരംഗങ്ങൾ മുന്നിൽ തുറക്കാനുള്ള സാധ്യത കാണുന്നു.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് സകലകാര്യങ്ങളിലും വിജയമുണ്ടാകും. ലാമ്പത്തിരകമായി വൻ പുരോഗതി കാണുന്നു. ജീവിതത്തിൽ ഇന്ന് സുപ്രധാനമായ പല തീരുമാനങ്ങളുെ കൈക്കൊള്ളാനുള്ള സാധ്യത കാണുന്നു.
ധനു( മൂലം, പൂരാടം, ഉത്രം1/4)
കഠിനാദ്വാനവും മനസാന്നിധ്യവുമുണ്ടെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം സമയത്ത് നടക്കും. ധനസമൃദ്ധിയുണ്ടാകും. മധ്യാഹ്നത്തിന് ശേഷം എന്നാൽ അത്ര ഗുണകരമാകാനുള്ള സാധ്യത കാണുന്നില്ല.
മകരം(ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)
ഉദ്ദേശിച്ച കാര്യങ്ങളെല്ലാം സമയത്ത് നടക്കും. ധനസമൃദ്ധിയുണ്ടാകും. മധ്യാഹ്നത്തിന് ശേഷം എന്നാൽ അത്ര ഗുണകരമാകാനുള്ള സാധ്യത കാണുന്നില്ല.
കുംഭം( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭം രാശിക്കാർക്ക് ഇന്ന സകല കാര്യങ്ങളിലും തടസ്സമാണ് കാണുന്നത്. കാര്യങ്ങൾ വിചാരിച്ച തരത്തിൽ നടക്കുക എന്നത് ഇന്നത്തെ ദിവസം അൽപ്പം ശ്രമകരമായിരിക്കും. ഒപ്പം ധനനഷ്ടം, മനോമാന്ദ്യം, പുതിയ കാര്യങ്ങൾക്ക പരാജയം എന്നിവ ഉണ്ടാകാനുള്ള സാധ്യയതയും കാണുന്നു. അതിനാൽ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ ചെയ്യുക.
മീനം(പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
മീനം രാശിക്കാർക്ക് ഇന്ന പോതുവേ നല്ലതാണ്. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നല്ലപടി നടക്കാനുള്ള സാധ്യത കാണുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.