Makar Sankranti 2023: ജ്യോതിഷ പ്രകാരം സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. എല്ലാ മാസവും സൂര്യൻ തന്റെ സ്ഥാനം മാറ്റും. സൂര്യൻ ജനുവരി 14 ന് മകരരാശിയിൽ പ്രവേശിക്കും. അതുകൊണ്ടാണ് ഈ ദിനത്തെ മകരസംക്രാന്തി എന്നറിയപ്പെടുന്നത്. സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുമ്പോൾ അവിടെ ഇതിനകം ഉള്ള ശുക്രനും ശനിയുമായി സംയോഗം ഉണ്ടാകും. ശനി നേരത്തെ ഈ രാശിയിൽ ഉള്ളതിനാൽ ഇത്തവണത്തെ സംക്രാന്തി വളരെ സവിശേഷമായിരിക്കും. പിതാവിന്റെയും പുത്രന്റെയും മുഖാമുഖം ചില രാശിക്കാരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Gochar 2023: 48 മണിക്കൂറിനുള്ളിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും! ലഭിക്കും സ്ഥാനക്കയറ്റവും, ധനാഭിവൃദ്ധിയും


 


ചിങ്ങം (Leo): ജ്യോതിഷ പ്രകാരം മകരം രാശിയിൽ സൂര്യന്റെ പ്രവേശനം ചിങ്ങം രാശിക്കാർ ജാഗ്രത പാലിക്കണം. ഈ സമയത്ത് ഇവരുടെ സാമ്പത്തിക സ്ഥിതി മോശമാകും. ഈ സമയത്ത് ഒരാൾക്ക് പണം കടം കൊടുക്കുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഈ സമയത്ത് ബജറ്റ് അനുസരിച്ച് ചെലവാക്കണം.  മാതൃ പക്ഷത്തു നിന്ന് ചില അശുഭ വാർത്തകൾ ലഭിക്കാൻ ഇടയുണ്ട്, അതുമൂലം മനസ്സ് വിഷമിക്കും. കുടുംബജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം.


തുലാം (Libra): ഈ രാശിക്കാർക്ക് ഈ സമയം കുടുംബപ്രശ്നങ്ങൾ നേരിടേണ്ടിവരും. കുടുംബത്തിൽ വിള്ളലുകൾ ഉണ്ടാകാം.  മാനസികമായി അസ്വസ്ഥത അനുഭവപ്പെടും. ഈ സമയം ഒരു അപ്രിയ വാർത്ത കേൾക്കാൻ ഇടയാകും. ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. ഈ സമയം സാധനങ്ങളും മറ്റും നഷ്ടപ്പെടാണ് സാധ്യത. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തുക.


Also Read: Viral Video: മഞ്ഞിന് മുകളിൽ ചിറകു വിടർത്തി നൃത്തം ചെയ്യുന്ന പക്ഷി, വീഡിയോ വൈറൽ 


ധനു (sagittarius): ധനു രാശിക്കാർ ഈ സമയത്ത് സംസാരത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സംസാരിക്കുമ്പോൾ മോശവാക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.   ഈ സമയത്ത് നിങ്ങൾ എന്ത് തന്ത്രങ്ങൾ ഉണ്ടാക്കിയാലും രഹസ്യമായി സൂക്ഷിക്കുക. അത് ആരുമായും പങ്കിടരുത്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്നം നിങ്ങളെ അലട്ടും. കുടുംബത്തെ പ്രത്യേകം ശ്രദ്ധിക്കുക, ബന്ധങ്ങളിൽ അകലം വരരുത്. 


കുംഭം (Aquarius): ഈ രാശിക്കാർക്ക് സൂര്യന്റെ സംക്രമം വളരെയധികം ബുദ്ധിമുട്ടുകൾ കൊണ്ടുവരും. ഈ സമയത്ത് ജോലി സമ്മർദ്ദം ഉണ്ടാകും ഇതിലൂടെ മാനസിക പിരിമുറുക്കം ഉണ്ടാകും. ഈ സമയത്ത് ചെലവുകൾ വർദ്ധിക്കും. ഈ സമയം ഒന്ന് ശ്രദ്ധിക്കുക നിങ്ങളിൽ വിജയം നേടാൻ ആഗ്രഹിക്കുന്നവർക്ക് അതിന് കഴിയും.  പണം ആർക്കും കടം കൊടുക്കരുത് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.