Surya Gochar 2023: 48 മണിക്കൂറിനുള്ളിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും! ലഭിക്കും സ്ഥാനക്കയറ്റവും, ധനാഭിവൃദ്ധിയും

Sun Transit 2023:  ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ ജനുവരി 14 രാത്രിയിൽ ശനിയുടെ രാശിയായ മകരത്തിലേക്ക് സംക്രമിക്കും. സൂര്യന്റെ ഈ രാശിമാറ്റം ചിലരുടെ തൊഴിലിലും സാമ്പത്തിക നിലയ്ക്കും വളരെ മികച്ചതായിരിക്കും.

Written by - Ajitha Kumari | Last Updated : Jan 12, 2023, 08:33 PM IST
  • 48 മണിക്കൂറിനുള്ളിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും
  • ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ ജനുവരി 14 രാത്രിയിൽ മകരത്തിലേക്ക് സംക്രമിക്കും
  • ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറുന്നു
Surya Gochar 2023: 48 മണിക്കൂറിനുള്ളിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും! ലഭിക്കും സ്ഥാനക്കയറ്റവും, ധനാഭിവൃദ്ധിയും

Surya Rashi Parivartan: ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഇതിൽ സൂര്യന്റെ മകരരാശിയിലേക്കുള്ള പ്രവേശനം ഏറ്റവും പ്രധാനമാണ്.  ഈ സംക്രമണത്തിലൂടെയാണ് മകരസംക്രാന്തി രാജ്യത്തുടനീളം ആഘോഷിക്കുന്നത്. 2023 ജനുവരി 14-ന് രാത്രി സൂര്യൻ സംക്രമിച്ച് മകരരാശിയിലേക്ക് പ്രവേശിക്കും. മകരത്തിലെ സൂര്യന്റെ മാറ്റം 12 രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ  4 രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നമുക്ക് നോക്കാം.  

Also Read: Rahu Gochar 2023: ചൊവ്വയുടെ രാശിയിൽ രാഹു സംക്രമം: ഈ രാശിക്കാർക്ക് നൽകും വൻ അഭിവൃദ്ധി ഒപ്പം ധനലാഭവും

മേടം (Aries): ജ്യോതിഷ പ്രകാരം 2023 ജനുവരി 14 മുതൽ ഫെബ്രുവരി 13 വരെയുള്ള സമയം മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. മകരം രാശിയിൽ സൂര്യൻ നിൽക്കുന്ന ഈ സമയത്ത് മേടം രാശിക്കാർക്ക് കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഇവർക്ക് ഈ സമയം കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. എല്ലാകാര്യത്തിലും വിജയമുണ്ടാകും. 

മിഥുനം (Gemini): സൂര്യന്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് നല്ലതായിരിക്കും.  നല്ല രീതിയിൽ ശ്രമിച്ചാൽ ഈ സമയത്ത് എല്ലാ കാര്യത്തിലും ഇവർക്ക് വിജയം ലഭിക്കും. കുടുംബജീവിതം മികച്ചതായിരിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. 

Also Read: Viral Video: മഞ്ഞിന് മുകളിൽ ചിറകു വിടർത്തി നൃത്തം ചെയ്യുന്ന പക്ഷി, വീഡിയോ വൈറൽ 

കർക്കടകം (Cancer): സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുന്നതോടെ കർക്കടക രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. സമയത്തിനനുസരിച്ച് ഈ രാശിക്കാർ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ ശക്തമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീക്കും. ധനലാഭമുണ്ടാകും. ജീവിതത്തിൽ സന്തോഷം വരും. വിദ്യാർത്ഥികൾക്കും ഇത് നല്ല സമയമാണ്. 

മീനം (Pisces): സൂര്യന്റെ സംക്രമം മീന രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും.  വിദഗ്‌ദ്ധനുമായി കൂടിയാലോചിച്ച ശേഷം പുതിയ ജോലി ആരംഭിക്കണം. തിടുക്കം ഒഴിവാക്കുക. ധനസമ്പാദനത്തിന് പുതിയ വഴികൾ തുറക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News