Trigrahi yoga: ത്രിഗ്രഹിയോഗം; ഈ രാശിക്കാർ സൂക്ഷിക്കുക, ധനനഷ്ടത്തിന് സാധ്യത
Trigrahi Yoga 2023: ബുധൻ സംക്രമിക്കുന്നതോടുകൂടി മേരിരാശിയിൽ ബുധൻ, ശുക്രൻ , രാഹു എന്നീ ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. കാരണം രാഹുവും ശുക്രനും നേരത്തെ തന്നെ മേടരാശിയിൽ പ്രവേശിച്ചിട്ടുണ്ട്.
ജ്യോതിഷ പ്രകാരമുള്ള വിശ്വാസങ്ങൾ അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറും. സമ്പത്തിന്റെയും ബുദ്ധിയുടെയും വ്യാപാരത്തിന്റെയും ഗുണകാംക്ഷിയായ ബുധൻ മാർച്ച് 31ന് മേടരാശിയിൽ സംക്രമിക്കും. ബുധൻ സംക്രമിക്കുന്നതോടുകൂടി മേരിരാശിയിൽ ബുധൻ, ശുക്രൻ , രാഹു എന്നീ ഗ്രഹങ്ങളുടെ സംയോജനം ഉണ്ടാകും. കാരണം രാഹുവും ശുക്രനും നേരത്തെ തന്നെ മേടരാശിയിലാണ്.
ഇതിലൂടെ മേടരാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടും. എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ത്രിഗ്രഹിയോഗം വലിയ സ്വാധീനം ചെലുത്തും. എന്നാൽ, ചില രാശിക്കാർക്ക് ത്രിഗ്രഹിയോഗം വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ബുധൻ മേടരാശിയിൽ പ്രവേശിക്കുന്നതോടെ ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്ന് നോക്കാം.
ഇടവം
ത്രിഗ്രഹിയോഗം ഇടവം രാശിക്കാർക്ക് നല്ല ഫലങ്ങൾ അല്ല നൽകുന്നത്. ഈ രാശിക്കാർക്ക് പണം ലഭിക്കും. പക്ഷേ, ഇതിനൊപ്പം ചെലവുകൾ വർധിക്കുകയും ചെയ്യും. ഇത് ഇടവം രാശിക്കാരെ സമ്മർദ്ദത്തിലാക്കും. ഈ സമയം ഇടവം രാശിക്കാർക്ക് ബന്ധങ്ങളിൽ വിള്ളലുണ്ടാകാം. സുഹൃത്തുക്കളിൽ നിന്നും പങ്കാളിയിൽ നിന്നും ബന്ധങ്ങളിൽ പ്രശ്നങ്ങൾ നേരിടും. ഇടവം രാശിക്കാർക്ക് ഇത് നിക്ഷേപത്തിനും അനുയോജ്യമായ സമയമല്ല.
കന്നി
കന്നിരാശിക്കാർക്ക് ത്രിഗ്രഹിയോഗം അശുഭകരമാണ്. ത്രിഗ്രഹിയോഗം കന്നി രാശിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് അവർ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. പുതിയ ബിസിനസ്സ് തുടങ്ങുന്നത് ഒഴിവാക്കുക. നിക്ഷേപങ്ങൾ നടത്തരുത്. നഷ്ടം ഉണ്ടാകും. വാഹനം ഓടിക്കുമ്പോൾ നിയമങ്ങൾ പാലിക്കണം. അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
വൃശ്ചികം
രാഹുവും ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ത്രിഗ്രഹിയോഗം വൃശ്ചിക രാശിയെ മോശമായി ബാധിക്കും. കോടതി വ്യവഹാരങ്ങളിൽ പരാജയം നേരിട്ടേക്കാം. സാമ്പത്തിക സ്ഥിതിയിലും ഉയർച്ച താഴ്ചകൾ ഉണ്ടാകും. ശ്രദ്ധിച്ചില്ലെങ്കിൽ പണം കടം വാങ്ങേണ്ട അവസ്ഥയായിരിക്കും ഫലം. ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...