Trigrahi Yog Effects on Zodiacs: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംയോജനത്തിന് വലിയ പ്രാധാന്യമാന് ഉള്ളത്. ഏതെങ്കിലും രാശിയിലെ ഗ്രഹ സംയോഗം ശുഭവും അശുഭവുമായ യോഗത്തെ സൃഷ്ടിക്കുകയും എല്ലാ രാശികളിലുമുള്ള ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. 2023 ഡിസംബർ 27 ന് ചൊവ്വ സംക്രമിച്ച് ധനു രാശിയിലേക്ക് പ്രവേശിച്ചു.  ധനുരാശിയിൽ സൂര്യനും ബുധനും ഇതിനകം തന്നെ ഉള്ളതിനാൽ ത്രിഗ്രഹയോഗം രൂപപ്പെടും. ഇത്തരത്തിൽ ജ്യോതിഷത്തിൽ ശുഭസൂചകമായി കണക്കാക്കുന്ന ധനുരാശിയിൽ ചൊവ്വ, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലമാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. ഈ ഗ്രഹങ്ങളുടെ സംയോഗം എല്ലാ രാശികളിലും ശുഭ-അശുഭ ഫലങ്ങൾ ഉണ്ടാക്കും. അതേസമയം ഈ ത്രിഗ്രഹിയോഗം 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. പുതുവർഷത്തിൽ ഈ യോഗം ഇവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. അവരുടെ സാമ്പത്തിക സ്ഥിതിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായേക്കാം. ഈ ഭാഗ്യ രാശികൾ ഏതൊക്കെയെന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധ-ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് വൻ പുരോഗതി!


 


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ത്രിഗ്രഹിയോഗം ശുഭഫലം നൽകും. ഇക്കൂട്ടരുടെ ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. ജോലിയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. കൂടാതെ ശമ്പളം വർദ്ധിക്കും. ബിസിനസുകാർക്ക് വളരെയധികം നേട്ടമുണ്ടാകും. ഇവരുടെ കച്ചവടം വർദ്ധിക്കും. ലാഭം വർദ്ധിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും ആദരവും വർദ്ധിക്കും. അപൂർണ്ണമായ ജോലികൾ ഉടൻ പൂർത്തിയാക്കിയാൽ കഴിയും.


തുലാം (Libra): ത്രിഗ്രഹിയോഗം തുലാം രാശിക്കാർക്ക് തൊഴിൽ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ വലിയ നേട്ടങ്ങൾ നൽകും. ബിസിനസുകാർക്ക് ഒന്നിനുപുറകെ ഒന്നായി ലാഭം നേടാനുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും നീങ്ങും. പണത്തോടൊപ്പം ബഹുമാനവും ലഭിക്കും. എന്നിരുന്നാലും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ള ഭൗതിക സുഖസൗകര്യങ്ങൾക്കായി നിങ്ങൾ ധാരാളം ചെലവഴിച്ചേക്കാം. പങ്കാളിയോടൊപ്പം എവിടെയെങ്കിലും പോകാം. ചില നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്.


Also Read: ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും വ്യാഴത്തിന്റെ സ്പെഷ്യൽ കൃപ; ഭാഗ്യം തെളിയും, ബാങ്ക് ബാലൻസ് വർദ്ധിക്കും!


ധനു (Sagittarius): ഈ ത്രിഗ്രഹിയോഗം ധനുരാശിയിൽ മാത്രം രൂപപ്പെടുന്നതിനാൽ ഈ രാശിക്കാർക്ക് അത്യധികമായ നേട്ടങ്ങൾ ഉണ്ടാക്കും. നിങ്ങളുടെ ധൈര്യവും ശക്തിയും ആത്മവിശ്വാസവും വർദ്ധിക്കും. നിങ്ങളുടെ ജോലി വേഗത്തിൽ പൂർത്തിയാക്കും. നിങ്ങളുടെ കരിയറിൽ നിങ്ങൾ ആഗ്രഹിച്ച വിജയം നേടും. പ്രണയ ജീവിതം മനോഹരമായിരിക്കും. വിവാഹിതരാവാനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിലും അഭിവൃദ്ധിയുണ്ടാകും. ജോലി ചെയ്യുന്നവരുടെ ശമ്പളം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.