Shani Surya Budh Yuti 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ രാശി മാറുമ്പോൾ അവ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും അതിലൂടെ ചില സ്പെഷ്യൽ  യോഗം സൃഷ്ടിക്കുകയും ചെയ്യും. ഈ സമയത്ത് ശനിയുടെ രാശിയായ കുംഭത്തിൽ ത്രിഗ്രഹയോഗം രൂപപ്പെടുന്നുണ്ട്. 30 വർഷങ്ങൾക്ക് ശേഷമാണ് കുംഭത്തിൽ ശനി, സൂര്യൻ, ബുധൻ എന്നിവയുടെ സംയോജനത്താൽ ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. ശനി കുംഭ രാശിയിൽ പ്രവേശിച്ചിട്ട് 30 വർഷമായി ഈ സമയത്ത് ബുധൻ, സൂര്യൻ എന്നീ ഗ്രഹങ്ങളും കുംഭ രാശിയിലാണ്. ഇത്തരത്തിൽ ശനി, സൂര്യൻ, ബുധൻ എന്നിവയുടെ സംയോജനം മൂലം കുംഭത്തിൽ ത്രിഗ്രഹ യോഗം രൂപപ്പെടുന്നു.  കൂടാതെ ബുധനും സൂര്യനും ചേർന്ന് ബുധാദിത്യയോഗവും രൂപംകൊള്ളുന്നു.  ഇതിലൂടെ ഈ 3 രാശികളുടെ സുവർണ്ണ ദിനമാണ് തുടങ്ങിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Chottanikkara Makam 2023: മംഗല്യഭാഗ്യത്തിനും സര്‍വ്വാഭീഷ്ടത്തിനുമായി ഇന്ന് മകം തൊഴാം


ഇടവം (Taurus): ശനി, സൂര്യൻ, ബുധൻ എന്നിവ ചേർന്ന് രൂപപ്പെടുന്ന ത്രിഗ്രഹ യോഗം ഇടവ രാശിക്കാർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇവരുടെ വരുമാനം വർദ്ധിക്കും. പുതിയ ജോലി ഓഫർ വന്നേക്കാം. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. വ്യവസായികൾക്ക് നേട്ടമുണ്ടാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ബഹുമാനവും ആദരവും വർദ്ധിക്കും.


മിഥുനം (Gemini): ത്രിഗ്രഹ യോഗത്തിലൂടെ മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഇതിലൂടെ മുദംഗിക്കിടന്ന കാര്യങ്ങൾ ശരിയാകും.  എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും.  ധനാഭിവൃദ്ധിയുണ്ടാകും.  


Also Read: Viral Video: വലയിൽ കുടുങ്ങിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകുന്ന യുവാവ്..! വീഡിയോ വൈറൽ 


കുംഭം (Aquarius): കുംഭം രാശിയിൽ ത്രിഗ്രഹ യോഗം രൂപപ്പെടുന്നത് ഇവർക്ക് പരമാവധി നേട്ടങ്ങൾ ലഭിക്കും. ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. ധനലാഭം ഉണ്ടാകും. പുതിയ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. ബന്ധങ്ങൾ മികച്ചതായിരിക്കും. ഇണയുമായുള്ള ബന്ധം ശക്തമാകും. പങ്കാളിക്ക് പുരോഗതിയുണ്ടാകും. ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.