Trigrahi Yog 2023 in Capricorn: മകരത്തിൽ 3 ഗ്രഹങ്ങൾ കൂടിചേരുന്നതിനാൽ  ത്രിഗ്രഹി യോഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം ഈ യോഗം വളരെ ശുഭകരമാണ്. മകരരാശിയിൽ ശനി, ബുധൻ, ശുക്രൻ എന്നിവയുടെ സംയോജനമാണ് ത്രിഗ്രഹി യോഗ രൂപീകരണത്തിന് കാരണം. 2022 ഡിസംബർ 28-ന് ബുധൻ ധനു രാശി വിട്ട് മകരരാശിയിലേക്ക് പ്രവേശിച്ചു. അതുപോലെ 2022 ഡിസംബർ 29 ന് ശുക്രനും മകരം രാശിയിൽ പ്രവേശിച്ചു. ശനി ഇതിനകം മകരത്തിൽ ഉണ്ട്. ഇതിലൂടെ ഈ  4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം! 


മേടം (Aries): ത്രിഗ്രഹി യോഗത്താൽ മേടം രാശിക്കാർക്ക് വളരെയധികം പ്രയോജനമുണ്ടാകും.  കരിയറിൽ വലിയ നേട്ടങ്ങൾ, പുതിയ ബിസിനസ്, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ,  പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടങ്ങൾ എന്നിവ ഈ സമയം ഉണ്ടാകാം. നിക്ഷേപത്തിനും നല്ല സമയമാണ്. വരുമാന സ്രോതസ്സുകളുടെ വർദ്ധനവ് മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും.


മകരം (Capricorn): മകരം രാശിക്കാർക്ക് ത്രിഗ്രഹ യോഗം മഹത്തായ വിജയം നൽകും. ബിസിനസിലും ജോലിയിലും പുരോഗതിക്ക് സാധ്യതയുണ്ട്.  ഇത് പെട്ടെന്നുള്ള സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും കാരണമാകും. ഭാഗ്യത്തിന്റെ പിന്തുണയോടെ ധനലാഭത്തിനുള്ള അവസരങ്ങൾ ഉയർന്നുവരും.


Also Read: വെറും 3 ദിവസം... ശനി സ്വന്തം രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം നിമിഷനേരം കൊണ്ട് തെളിയും! 


മിഥുനം (Gemini): ത്രിഗ്രഹി യോഗത്തിന്റെ ശുഭഫലം മിഥുന രാശിക്കാരുടെ ജീവിതത്തിൽ പുതിയ മാറ്റം ഉണ്ടാക്കും. സാമ്പത്തിക നേട്ടം മൂലം സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം, നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് നിയമനവും ലഭിക്കും. വ്യവസായികൾക്ക് നല്ല ധനലാഭമുണ്ടാകും.  


മീനം (Pisces): ത്രിഗ്രഹിയോഗം മീനം രാശിക്കാർക്ക് ധാരാളം പണം നൽകും. പുതിയ തൊഴിൽ ലഭിക്കും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. കടബാധ്യതയിൽ നിന്ന് മോചനം. ജീവിതത്തിൽ സന്തോഷം, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വീട്, കുടുംബ സന്തോഷം, ഐശ്വര്യം എന്നിവ നിലനിൽക്കും. ആരോഗ്യം നന്നായിരിക്കും, 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.