Sun Transit November 2022: സൂര്യൻ ഇന്ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും. ബുധനും ശുക്രനും ഇതിനകം ഈ രാശിയിലുണ്ട്.  അതുകൊണ്ടുതന്നെ ഈ മൂന്നു ഗ്രഹങ്ങൾ ചേർന്ന് ത്രിഗ്രഹിയോഗം രൂപപ്പെടുന്നു.  ഈ സമയം 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.  അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Gochar 2023: 30 വർഷത്തിന് ശേഷം ശനി കുംഭത്തിൽ; ഈ 3 രാശിക്കാർക്ക്‌ ഭാഗ്യോദയം!


മകരം (Capricorn): വൃശ്ചിക രാശിയില്‍ രൂപംകൊള്ളുന്ന ത്രിഗ്രഹിയോഗം മകരം രാശിക്കാര്‍ക്ക് അടിപൊളി ഫലങ്ങൾ സമ്മാനിക്കും. മകരം രാശിക്കാരുടെ ജാതകത്തില്‍ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിനെ വരുമാനത്തിന്റെ ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഈ കാലയളവില്‍ ഇവർക്ക് പുതിയ വരുമാന അവസരങ്ങള്‍ ലഭിക്കും. ത്രിഗ്രഹ യോഗയുടെ ഫലത്താല്‍ സമൂഹത്തില്‍ ബഹുമാനം ലഭിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാണ് നല്ല സമയം.


കുംഭം (Aquarius): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. ഇത് ജോലിയുടെയും ബിസിനസ്സിന്റെയും ഭവനമാണ്. ജോലിക്കാര്‍ക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തോടൊപ്പം ഒരു പുതിയ ഉത്തരവാദിത്തവും ലഭിക്കും. ഒപ്പം ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും.


Also Read: Viral Video: വധുവിനെ കണ്ടതും റൊമാന്റിക് ആയി വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


മീനം (Pisces): ഈ രാശിക്കാരുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. ഒന്‍പതാം ഭാവം ഭാഗ്യ സ്ഥലമായി കണക്കാക്കപ്പെടുന്നു. മീനം രാശിക്കാരുടെ കരിയറിൽ ഈ യോഗം ശുഭഫലങ്ങള്‍ നല്‍കും. ഈ  സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നടക്കില്ലെന്നു വിചാരിച്ച ജോലികൾ  ഈ സമയം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ശുക്രന്റെ ശുഭഫലത്താല്‍ വാഹനമോ വസ്തുവകകളോ വാങ്ങാന്‍ സാധിക്കും. കുടുംബജീവിതത്തില്‍ ഈ 3 ഗ്രഹങ്ങളുടെ സംയോജനം സന്തോഷവും ഐശ്വര്യവും നല്‍കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.