Trigrahi Yog: നവംബറിൽ രൂപപ്പെടുന്ന ത്രിഗ്രഹിയോഗം; ദീപാവലിക്ക് ശേഷം ഈ രാശികൾക്ക് നേട്ടം
ദീപാവലിക്ക് ശേഷമുള്ള സമയം വൃശ്ചിക രാശിക്കാർക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഈ രാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടുകയാണ്.
നവംബർ 12നാണ് ഈ വർഷം ദീപാവലി ആഘോഷിക്കുന്നത്. ഒക്‌ടോബർ മാസത്തിലെന്ന പോലെ നവംബർ മാസത്തിലും പല ഗ്രഹങ്ങളും രാശി മാറും. നവംബറിൽ വൃശ്ചിക രാശിയിൽ ചില വൻ ഗ്രഹങ്ങൾ ഒന്നിച്ച് ചേരാൻ പോകുകയാണ്. വൃശ്ചിക രാശിയിലെ ഈ ഗ്രഹങ്ങളുടെ സാന്നിധ്യം മൂലം പല രാശിക്കാർക്കും സാമ്പത്തിക, തൊഴിൽ, ആരോഗ്യ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ദീപാവലിക്ക് ശേഷം ഏതൊക്കെ ഗ്രഹങ്ങളാണ് വൃശ്ചിക രാശിയിൽ എത്തുകയെന്ന് നോക്കാം. ഇത് ഏതൊക്കെ രാശികൾക്ക് ഗുണം ചെയ്യുമെന്നും അറിയാം...
2023 നവംബർ 6ന് ബുധൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ബിസിനസ്സ്, ബുദ്ധി, യുക്തി തുടങ്ങിയവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നു. ഇതിനുശേഷം നവംബർ 16ന് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വൃശ്ചിക രാശിയിലേക്ക് വരും. ധൈര്യം, ധീരത, ശക്തി മുതലായവയുടെ ഘടകമാണ് ചൊവ്വ. തുടർന്ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നവംബർ 17 ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും. സൂര്യൻ പിതാവ്, ആത്മാവ്, ധൈര്യം മുതലായവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു.
എന്താണ് ത്രിഗ്രഹി യോഗം?
ജ്യോതിഷികൾ പറയുന്നത് അനുസരിച്ച് രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ ഒരു ഗ്രഹ സംയോജനം ഉണ്ടാകുന്നു. ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ വരുമ്പോൾ ആ രാശിയിൽ ത്രിഗ്രഹിയോഗം ഉണ്ടാകുന്നു. ഈ യോഗം ചില രാശിക്കാർക്ക് ശുഭകരവും മറ്റ് ചിലർക്ക് അശുഭകരവുമാണ്.
വൃശ്ചികം രാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യും?
ദീപാവലിക്ക് ശേഷം വൃശ്ചിക രാശിയിൽ ബുധൻ, ചൊവ്വ, സൂര്യൻ എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മേടം, വൃശ്ചികം, മിഥുനം, ചിങ്ങം, കന്നി എന്നീ രാശിക്കാർക്ക് ഗുണം ചെയ്യും. ഈ അഞ്ച് രാശികളിൽ പെട്ടവർക്ക് ഈ കാലയളവിൽ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്കും പ്രയോജനം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...