Budh Gochar 2023: ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!
Trikon Rajyog 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ഫെബ്രുവരിയിൽ മകര രാശിയിൽ പ്രവേശിക്കും. ബുധന്റെ ഈ രാശി മാറ്റം സൃഷ്ടിക്കും ത്രികോണ രാജയോഗം. ഇതുമൂലം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Trikon Rajyog 2023: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് സഞ്ചാരപഥം മറ്റും. ഓരോ ഗ്രഹങ്ങളും ഓരോ രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു ഗ്രഹം ഒരു രാശിയിൽ സഞ്ചരിക്കുമ്പോൾ അതിനെ ഗ്രഹസംക്രമണം അല്ലെങ്കിൽ ഗ്രഹ രാശിമാറ്റം എന്നാണ് പാരായാറ്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കാറുമുണ്ട്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ മകരം രാശിയിലേക്ക് പ്രവേശിക്കും. ഇതോടെ ത്രികോണ രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ഈ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാശിമാറ്റം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും 3 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. അത് ആരൊക്കെയെന്ന് നോക്കാം...
Also Read: ഇടവം രാശിയിൽ ചൊവ്വ നേർരേഖയിൽ; 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
മേടം (Aries): ബുധന്റെ സംക്രമം മേടം രാശിക്കാർക്ക് ശുഭകരമായ സ്വാധീനം നൽകും. ഈ രാശിമാറ്റത്താൽ രൂപപ്പെടുന്ന ത്രികോണ രാജയോഗം മേടം രാശിക്കാരുടെ പത്താം ഭാവത്തിലാണ് രൂപപ്പെടുക. ഇത് എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. വ്യവസായികൾക്ക് വലിയ ലാഭം ലഭിക്കും.
മകരം (Capricorn): ഫെബ്രുവരി ആദ്യം ബുധൻ മകര രാശിയിൽ പ്രവേശിക്കും. ഇത് ഈ രാശിക്കാർക്ക് നല്ല വാർത്തകൾ നൽകും. ഈ രാശിമാറ്റത്തിലൂടെ രൂപപ്പെടുന്ന ത്രികോണ രാജയോഗം ഇവർക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും. അതുപോലെ പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കും. ഈ സമയത്ത് അവിവാഹിതർക്ക് വിവാഹം, മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം എന്നിവയുണ്ടാകും.
Also Read: പാർക്കിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അടുത്തെത്തി കരടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
തുലാം(Libra): തുലാം രാശിക്കാരുടെ നാലാം ഭാവത്തിലാണ് ബുധൻ രാശിമാറുന്നത്. ഇതിലൂടെ രൂപപ്പെടുന്ന ത്രികോണ രാജയോഗം ഇവർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ഭൗതിക സുഖങ്ങളിൽ വർദ്ധനവുണ്ടാകും. വാഹനം, വസ്തുവകകൾ എന്നിവ വാങ്ങുന്നതിനും സാധ്യത. പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത് വളരെ ഫലപ്രദമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...