Tuesday Remedies: ജ്യോതിഷത്തിലെ ഏറ്റവും ക്രൂരമായ ഗ്രഹമായിട്ടാണ് ശനിയെ കണക്കാക്കുന്നത്. ജാതകത്തിൽ ശനിയുടെ സ്ഥാനം മോശമായാൽ ജീവിതം പല പ്രശ്നങ്ങൽ കൊണ്ട് നിറയും.  അതുപോലെ ചൊവ്വയുടെ മോശം സ്ഥാനം ജീവിതത്തിൽ ദൗർഭാഗ്യത്തിന് കാരണമാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് ഗ്രഹങ്ങളും സന്തോഷകരമായ ജീവിതത്തിന് അനുകൂലമായിരിക്കേണ്ടത് ആവശ്യമാണ്. ഇതിന് വളരെ വിശേഷപ്പെട്ട ദിവസമാണ് ചൊവ്വാഴ്ച.


Also Read: Horoscope December 21, 2021: ഈ രാശിക്കാർക്ക് പുരോഗതി ഉണ്ടാകും, ഹനുമാൻ ജിയുടെ പ്രത്യേക കൃപ ആർക്ക് ലഭിക്കും അറിയാം


ഹനുമാൻ രണ്ട് ഗ്രഹങ്ങളെയും ശാന്തമാക്കുന്നു


ശനിയും ചൊവ്വയും അത്തരം ഗ്രഹങ്ങളാണ് ഇവ സങ്കടമോചകനായ ഹനുമാനെ ഭയപ്പെടുന്നു. ഹനുമാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതിലൂടെയും പ്രീതിനേടുന്ന നടപടികൾ കൈക്കൊള്ളുന്നതിലൂടെയും ഈ രണ്ട് ഗ്രഹങ്ങളും ശുഭ ഫലങ്ങൾ നൽകാൻ തുടങ്ങുമെന്നാണ് വിശ്വാസം. 


ചൊവ്വാഴ്ച പൊതുവെ ഹനുമാന് സമർപ്പിച്ചിരിക്കുന്ന ദിനമാണ്.  അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തിൽ ഹനുമാന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാൻ ഈ ദിവസം ഏറ്റവും ഉത്തമമാണ്.


Also Read: Garuda Purana: ദിവസത്തിൽ ഈ 4 കാര്യങ്ങൾ കണ്ടാൽ സമയം മാറി മാറിയും


ജാതകത്തിൽ ശനിയോ ചൊവ്വയോ അശുഭസ്ഥാനത്ത് നിൽക്കുന്ന അല്ലെങ്കിൽ ശനിയുടെ മഹാദശ നടക്കുന്നവർ ചൊവ്വാഴ്ച ചില നടപടികൾ സ്വീകരിക്കണം. ഇതോടെ അവരുടെ സാമ്പത്തികവും ശാരീരികവും മാനസികവും ദാമ്പത്യവുമായ പ്രശ്നങ്ങൾ ഇല്ലാതാകുന്നു. അതുപോലെ ജാതകത്തിൽ ചൊവ്വാ ദോഷമുള്ളവർ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കണം.


ഇന്നത്തെ അതായത് ഡിസംബർ 21 ചൊവ്വാഴ്ചയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഹനുമാനെ ആരാധിക്കുന്നതിന് വളരെ ശുഭകരമായ യോഗമുള്ള ദിനമാണ്. പഞ്ചാംഗമനുസരിച്ച് ഇന്ന് പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ രണ്ടാം തിഥിയാണ്. ഒപ്പം ഇന്ന് പുനർവസു നക്ഷത്രം കൂടിയാണ്. 


Also Read: Venus Retrograde 2021: ശുക്രൻ വക്രഗതിയിൽ: ഈ 6 രാശിക്കാർക്ക് ധന ലാഭം


ചന്ദ്രൻ മിഥുന രാശിയിൽ സ്ഥിതി ചെയ്യുന്നു. ഈ അവസ്ഥ ബ്രഹ്മയോഗത്തെ സൃഷ്ടിക്കുന്നു. ഈ യോഗ ഹനുമാൻ ജിയുടെ ആരാധനയ്ക്ക് വളരെ അനുകൂലമായ യോഗമായി മാറിയിരിക്കുന്നു. ഈ യോഗം രാവിലെ 11:35 വരെ നിലനിൽക്കും. ഈ യോഗത്തിൽ ചെയ്യുന്ന ആരാധന പലവിധ ഫലങ്ങൾ നൽകുന്നു.


ഇന്ന് തീർച്ചയായും ഹനുമാൻ ചാലിസ പാരായണം ചെയ്യുക. ഇത് എല്ലാ ചൊവ്വാഴ്ചയും ചെയ്യുന്നത് പല പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.