Tuesday Tips: ഹനുമാനെ പൂജിക്കുമ്പോള്‍ ഈ പൂക്കള്‍ സമര്‍പ്പിക്കാന്‍ മറക്കരുത്, എല്ലാ കഷ്ടതകളും നീങ്ങും
ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ 7 ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ ഭഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ പ്രത്യേകം പൂജിക്കുന്നതിലൂടെ ജീവിതത്തിലെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
Tuesday Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ 7 ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ ഭഗവാനായി പ്രത്യേകം സമര്‍പ്പിച്ചിട്ടുണ്ട്. അതനുസരിച്ച് ആ ദിവസം നിര്‍ദ്ദിഷ്ട ഭഗവാനെ പ്രത്യേകം പൂജിക്കുന്നതിലൂടെ ജീവിതത്തിലെ കഷ്തകള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ചൊവ്വാഴ്ച ദിവസം സങ്കടമോചകനായ ഹനുമാന് സമർപ്പിച്ചിരിക്കുന്നു. ചൊവ്വാഴ്ച വിധി പ്രകാരം ഹനുമാനെ ആരാധിച്ചാല്‍ എല്ലാ സങ്കടങ്ങളും മാറുമെന്നാണ് വിശ്വാസം.
ഏറെ അദ്ധ്വാനിച്ചിട്ടും ജീവിതത്തില്‍ ഭാഗ്യം തുണയ്ക്കുന്നില്ല എന്ന് തോന്നുന്നുവെങ്കില്‍ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക, നിങ്ങൾക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ഏറെ പരിശ്രമിച്ചിട്ടും ജോലിയിൽ വിജയം നേടാന്‍ സാധിക്കുന്നില്ല എങ്കില്‍ ചൊവ്വാഴ്ച നടത്തുന്ന പ്രത്യേക പൂജയിലൂടെ ആ പ്രതിസന്ധിയും മറികടക്കാന്‍ സാധിക്കും.
Also Read: Grah Gochar 2022: ഒക്ടോബറിൽ ചൊവ്വ-ശനി സംക്രമം: ഈ 5 രാശിക്കാർ ലഭിക്കും ബമ്പർ നേട്ടങ്ങൾ!
മതഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്, ഹനുമാന്‍റെ അനുഗ്രഹമുള്ള വ്യക്തി എപ്പോഴും ഭയത്തിൽ നിന്ന് മുക്തനായിരിക്കുകയും അവന്‍റെ എല്ലാ ജോലികളും വേഗത്തിലും ഭംഗിയായും പൂർത്തിയാക്കുകയും ചെയ്യും.
Also Read : Money Tips: വീട്ടുമുറ്റത്ത് ഈ ചെടി നടാം, ദാരിദ്ര്യം പറപറക്കും
ഹനുമാനെ പൂജിയ്ക്കുമ്പോള്‍ ഈ പൂക്കള്‍ സമര്‍പ്പിക്കാം
ചൊവ്വാഴ്ച ദിവസം നിയമാവലി അനുസരിച്ച് ഹനുമാനെ പൂജിക്കുക, ജീവിതത്തില്‍ ഏറെ ഐശ്വര്യം ഉണ്ടാകും. ഹനുമാനെ പ്രസാദിപ്പിക്കണമെങ്കിൽ, ചൊവ്വാഴ്ച, ചുവപ്പോ മഞ്ഞയോ നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുക. ഇതിനായി ചെമ്പരത്തി, ജമന്തി, റോസ് അല്ലെങ്കിൽ താമര പൂക്കൾ ഉപയോഗിക്കാം. ഇപ്രകാരം ചെയ്യുന്നതിലൂടെ ഹനുമാൻ ഭക്തരില്‍ സന്തുഷ്ടനാകുകയും വ്യക്തിയിൽ തന്‍റെ കൃപ വര്‍ഷിക്കുകയും ചെയ്യുന്നു.
പൂക്കൾ അർപ്പിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ചൊവ്വാഴ്ചകളിൽ ഹനുമാന് പൂക്കൾ അർപ്പിക്കുന്നതിലൂടെ അദ്ദേഹം സന്തുഷ്ടനാകും. എന്നാൽ, പൂക്കള്‍ സമര്‍പ്പിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, പൂക്കൾ എപ്പോഴും രാവിലെ മാത്രമേ അർപ്പിക്കാവൂ. രാവിലെ പൂക്കൾ അർപ്പിക്കാനുള്ള ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഉണങ്ങിയതോ വാടിയതോ ആയ പൂക്കൾ ഹനുമാന് അർപ്പിക്കരുതെന്നും ഓർമ്മിക്കുക.
വിളക്ക് കത്തിയ്ക്കാന്‍ ഈ എണ്ണ ഉപയോഗിക്കുക
ദീർഘനാളായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടുന്നുവെങ്കില്‍ ഈ പ്രതിവിധി ഉപകാരപ്രദമാണ്. ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രത്തിൽ കടുകെണ്ണയ്ക്ക് പകരം മുല്ലപ്പൂ എണ്ണ കൊണ്ടുള്ള വിളക്ക് കത്തിച്ചാൽ അത് കൂടുതൽ ഐശ്വര്യവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു. വിളക്കില്‍ ചുവന്ന നിറത്തിലുള്ള തിരി ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ഓർമ്മിക്കുക.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...