Turmeric Plant and Vastu: ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് മഞ്ഞള്‍. പൂജയ്ക്കും മറ്റും ഉപയോഗിക്കുന്ന മഞ്ഞള്‍ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ ആരോഗ്യഗുണങ്ങള്‍  ഉള്ള മഞ്ഞള്‍  വീട്ടില്‍ നടുന്നത് സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. മുറ്റത്തോ അല്ലെങ്കില്‍ വീടിനുള്ളിൽ ഒരു പാത്രത്തിലോ മഞ്ഞൾ ചെടി നടാമോ? ഇത്തരത്തില്‍ മഞ്ഞള്‍ ചെടി നടുന്നത്  സംബന്ധിച്ച് വാസ്തു ശാസ്ത്രവും മതഗ്രന്ഥങ്ങളും എന്താണ് പറയുന്നത്? ഇത് പലര്‍ക്കും ഒരു സംശയമാണ്. 


Also Read:  Sugar Consumption: പഞ്ചസാര അധികം കഴിച്ചാല്‍...  
 
ജ്യോതിഷം പറയുന്നതനുസരിച്ച് മഞ്ഞൾ ചെടി ആരോഗ്യത്തിന് ഉത്തമവും മതപരമായി വളരെ ശുഭകരമായും കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് ഒരു  ചെടിചട്ടിയില്‍ മഞ്ഞള്‍ നടാം.  മഞ്ഞള്‍ചെടി വേണമെങ്കില്‍ വീട്ടിനുള്ളിലും സ്ഥാപിക്കാം. ഇങ്ങനെ ചെയ്യുന്നതുവഴി വീടിനുള്ളില്‍ പോസിറ്റീവ് എനർജി പ്രവാഹമുണ്ടാകും. ഒപ്പം, നിങ്ങളുടെ ആരോഗ്യവും  മെച്ചപ്പെടും.  


Also Read:  Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!! 
 
വീട്ടില്‍ മഞ്ഞള്‍ ചെടി നടുന്നതുകൊണ്ട് പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?


വീട്ടുകാർക്കിടയിൽ സ്നേഹം വർദ്ധിക്കും


വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടില്‍  മഞ്ഞൾചെടി നട്ടാല്‍,  കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർദ്ധിക്കുകയും നെഗറ്റീവ് എനര്‍ജി അകന്നു പോകുകയും ചെയ്യും. 


ഏത് ദിശയിലാണ് മഞ്ഞള്‍ ചെടി വയ്ക്കേണ്ടത്?


വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹം നിലനിർത്താൻ, മഞ്ഞള്‍ ചെടി വടക്ക്-പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കണം.


വീടിന്‍റെ  വാസ്തു ദോഷം മാറും


മഞ്ഞൾ ചെടി നിങ്ങളുടെ വീടിന്‍റെ വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കുന്നു. ആഗ്നേയകോണിൽ മഞ്ഞൾ വയ്ക്കുന്നത് വീടിന്‍റെ  വാസ്തുദോഷങ്ങൾ മാറാന്‍ സഹായിയ്ക്കും. മഞ്ഞൾ ചെടി ശരിയായ ദിശയിൽ സൂക്ഷിക്കുന്നത്  മികച്ച ഫലം നൽകുകയും കുടുംബത്തിൽ സന്തോഷം കൊണ്ടുവരുകയും ചെയ്യുന്നു. 


മഞ്ഞള്‍ തിലകം പുരട്ടുക 


വ്യാഴാഴ്ച, ഭഗവാന്‍  വിഷ്ണുവിന് മഞ്ഞൾകൊണ്ടുള്ള തിലകം പുരട്ടണം, ഇപ്രകാരം ചെയ്യുന്നതിലൂടെ തന്‍റെ  ഭക്തർക്ക് അവര്‍ ആഗ്രഹിച്ച വരം നൽകുന്നു. 


മഞ്ഞള്‍ ചെടിയെ പതിവായി പരിപാലിക്കുക


വീട്ടിൽ നട്ടുവളര്‍ത്തുന്ന മഞ്ഞൾ ചെടി പതിവായി നനയ്ക്കുന്നതിനും വളമിടുന്നതിനും പരിപാലിയ്ക്കുന്നതിനും ശ്രദ്ധിക്കുക. ഈ ചെടിക്ക് ഏറെ ശുചിത്വം ആവശ്യമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക, അതിനാൽ ചെടിയ്ക്ക്‌ ചുറ്റും അഴുക്ക് അടിഞ്ഞു കൂടാന്‍ ഇടയാക്കരുത്.  


മഞ്ഞള്‍  ചെടി ലക്ഷ്മിദേവിയ്ക്ക് പ്രിയപ്പെട്ടതാണെന്നും ഈ ചെടി വൃത്തിയായി സൂക്ഷിക്കുന്ന വീട്ടിൽ  ലക്ഷ്മിദേവിയുടെ  അനുഗ്രഹം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.