Turmeric Plant and Vastu: ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ്  മഞ്ഞള്‍. പൂജയ്ക്കും മറ്റും ഉപയോഗിക്കുന്ന മഞ്ഞള്‍ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Chandra Grahan Effect on Pregnant Ladies: ചന്ദ്രഗ്രഹണ ദിവസം ചെയ്യുന്ന ഈ തെറ്റുകള്‍ ഒരു പക്ഷേ ജീവിതകാലം മുഴുവൻ വേദന നൽകാം, ജാഗ്രത പാലിക്കുക 
 
ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ മഞ്ഞള്‍ വീട്ടില്‍ നടുന്നത് സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. വീടിനുള്ളിൽ ചെടിച്ചട്ടിയില്‍ മഞ്ഞൾ നടാമോ? മഞ്ഞള്‍ സംബന്ധിച്ച് പലര്‍ക്കും സംശയങ്ങള്‍ ഏറെയാണ്‌. എന്നാല്‍, മഞ്ഞള്‍ നടുന്നത്  സംബന്ധിച്ച് വാസ്തു ശാസ്ത്രവും മതഗ്രന്ഥങ്ങളും എന്താണ് പറയുന്നത്? 


Also Read:  Lunar Eclipse Effect on Zodiacs: ഈ രാശിക്കാര്‍ നാളത്തെ പൂര്‍ണ്ണ ചന്ദ്രനെ നോക്കരുത്!! കഷ്ടതകള്‍ സംഭവിക്കും 
 
ജ്യോതിഷം പറയുന്നതനുസരിച്ച് മഞ്ഞൾ ചെടി ആരോഗ്യത്തിന് ഉത്തമവും മതപരമായി  വളരെ ശുഭകരവുമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് ഒരു  ചെടിച്ചട്ടിയില്‍ മഞ്ഞള്‍ നടാം.  മഞ്ഞള്‍ചെടി വേണമെങ്കില്‍ വീട്ടിനുള്ളിലും വയ്ക്കാം.  ഇത്തരത്തില്‍ വീടിനുള്ളില്‍ മഞ്ഞള്‍ ചെടി വയ്ക്കുന്നത് പോസിറ്റീവ് എനർജി പ്രവാഹമുണ്ടാക്കും. ഒപ്പം, നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.  


വീട്ടില്‍ മഞ്ഞള്‍ ചെടി നടുന്നതുകൊണ്ട് പ്രയോജനങ്ങള്‍ എന്തല്ലാമാണ്?   


വീട്ടുകാർക്കിടയിൽ സ്നേഹം വർദ്ധിക്കും


വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടില്‍ മഞ്ഞൾചെടിനടുന്നത് കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർദ്ധിക്കുകയും നെഗറ്റീവ് എനര്‍ജി ഇല്ലാതാകാന്‍ ഇടയാക്കുകയും ചെയ്യുന്നു. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹം നിലനിർത്താൻ, അത് വടക്ക്-പടിഞ്ഞാറ് ദിശയിൽ വയ്ക്കാന്‍ ശ്രദ്ധിക്കുക. 


വീടിന്‍റെ വാസ്തു ദോഷം മാറും


മഞ്ഞൾ ചെടി നിങ്ങളുടെ വീടിന്‍റെ വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കുന്നു. ആഗ്നേയകോണിൽ മഞ്ഞൾ വയ്ക്കുന്നത് വീടിന്‍റെ  വാസ്തുദോഷങ്ങൾ മാറാന്‍ സഹായിയ്ക്കും. മഞ്ഞൾ ചെടി ശരിയായ ദിശയിൽ സൂക്ഷിക്കുന്നത്  മികച്ച ഫലം നൽകുകയും കുടുംബത്തിൽ സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. 


മഞ്ഞള്‍ തിലകം പുരട്ടുക 


വ്യാഴാഴ്ച, ഭഗവാന്‍ വിഷ്ണുവിന് മഞ്ഞൾകൊണ്ടുള്ള  തിലകം പുരട്ടണം, ഇപ്രകാരം ചെയ്യുന്നതിലൂടെ ഭക്തരുടെ എല്‍ ആഗ്രഹങ്ങളും സഫലമാകുന്നു.  


മഞ്ഞള്‍ ചെടിയെ പതിവായി പരിപാലിക്കുക


വീട്ടിൽ നട്ടുവളര്‍ത്തുന്ന മഞ്ഞൾ ചെടി പതിവായി നനയ്ക്കുന്നതിനും വളമിടുന്നതിനും പരിപാലിയ്ക്കുന്നതിനും ശ്രദ്ധിക്കുക. ഈ ചെടിക്ക് ഏറെ ശുചിത്വം ആവശ്യമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക, അതിനാൽ ചെടിയ്ക്ക്‌ ചുറ്റും അഴുക്ക് അടിഞ്ഞു കൂടാന്‍ ഇടയാക്കരുത്.  


മഞ്ഞള്‍  ചെടി ലക്ഷ്മിദേവിയ്ക്ക് പ്രിയപ്പെട്ടതാണെന്നും ഈ ചെടി വൃത്തിയായി സൂക്ഷിക്കുന്ന വീട്ടിൽ  ലക്ഷ്മിദേവിയുടെ  അനുഗ്രഹം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.