Radix Number and Lucky Charm: ജ്യോതിഷം പോലെതന്നെ ഏറെ പ്രശസ്തമായ ഒന്നാണ് സഖ്യാശാസ്ത്രം അല്ലെങ്കില്‍ ന്യൂമറോളജി. ന്യൂമറോളജിയില്‍ ആളുകളുടെ സ്വഭാവം, ഭാവി തുടങ്ങിയവയെ സംബന്ധിക്കുന്ന വിവരങ്ങൾ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ കണ്ടെത്താം. ഈ ശാസ്ത്രത്തിൽ, വ്യക്തികളുടെ ജനനത്തീയതിയിൽ നിന്ന് ലഭിക്കുന്ന റാഡിക്സ് നമ്പറിനാണ് പ്രാധാന്യം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Best Life Partner in Numerology: ഈ പെണ്‍കുട്ടികള്‍ മികച്ച ജീവിത പങ്കാളികള്‍, ഭര്‍ത്താവിന്‍റെ ജീവിതത്തില്‍ ഭാഗ്യം വര്‍ഷിക്കും!!


ന്യൂമറോളജി പ്രകാരം ഒരു വ്യക്തിയുടെ റാഡിക്സ്‌ നമ്പർ ഒരു വ്യക്തിയെക്കുറിച്ച് പല കാര്യങ്ങളും പറയും. സംഖ്യാശാസ്ത്രമനുസരിച്ച് ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെ തുകയാണ്. അതായത്, ഒരു വ്യക്തി 16  എന്ന തിയതിയിലാണ് ജനിച്ചത്‌ എങ്കില്‍ ആ വ്യക്തിയുടെ ഭാഗ്യനമ്പര്‍  7 ആയിരിയ്ക്കും. അതായത്, ആ വ്യക്തിയുടെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക (1 +6 =7) ആയിരിയ്ക്കും. 


Also Read:  Vastu Tips to Attract Money: സമ്പത്തിന് ഒരിയ്ക്കലും കുറവുണ്ടാകില്ല, ഈ വാസ്തു നുറുങ്ങുകൾ പാലിയ്ക്കാം  
 
ന്യൂമറോളജിയിൽ ഒരു വ്യക്തിയുടെ ഭാഗ്യം പ്രകാശിപ്പിക്കാൻ ഉതകുന്ന ചില മാർഗ്ഗങ്ങളും പറഞ്ഞിട്ടുണ്ട്. അതായത്, ഒരു വ്യക്തിയുടെ റാഡിക്‌സ് നമ്പർ അല്ലെങ്കിൽ ഭാഗ്യ നമ്പർ അറിഞ്ഞതിന് ശേഷം ഒരു പ്രത്യേക സാധനം കൈവശം വയ്ക്കുന്നത് നല്ലതാണ്. ഇത് ആ വ്യക്തിയുടെ ഭാഗ്യത്തിന്‍റെ പൂട്ട് തുറക്കാൻ സഹായിയ്ക്കുന്നു. ഒരു വ്യക്തിക്ക് തന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കുന്നില്ല എങ്കിൽ അത് ആ വ്യക്തിയെ കൂടുതൽ നിരാശനാക്കുന്നു. റാഡിക്സ് സംഖ്യയുടെ അടിസ്ഥാനത്തിൽ ചില സാധങ്ങൾ ഒപ്പം കരുതുന്നത് ആ വ്യക്തിക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ സഹായിയ്ക്കും. ഇത്തരത്തിൽ ഓരോ റാഡിക്‌സ് നമ്പരിൽപെട്ട ആളുകളും കൈവശം വയ്‌ക്കേണ്ട സാധനങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാം....   


റാഡിക്‌സ് നമ്പർ 1  


മാസത്തിലെ  1, 10, 19, 28 തീയതികളിൽ ജനിച്ച ആളുകളുടെ റാഡിക്സ് നമ്പർ 1 ആണ്. ഇവർ സ്വർണ്ണമോതിരമോ സ്വർണ്ണ വളകളോ ധരിക്കുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു.


റാഡിക്‌സ് നമ്പർ 2 


ഏത് മാസത്തിലും 2, 11, 20, 29 തീയതികളിൽ ജനിച്ച ആളുകളുടെ റാഡിക്സ് നമ്പർ 2 ആണ്. ഈ ആളുകൾക്ക് വെള്ളി മോതിരം വെള്ളി ആഭരണങ്ങൾ ധരിയ്ക്കുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു.


റാഡിക്‌സ് നമ്പർ 3 


ഏത് മാസത്തിലും 3, 12, 22, 30 തീയതികളിൽ ജനിച്ച ആളുകളുടെ മൂല്യസംഖ്യ 3 ആണ്. ഇവർ ഒരു തൂവാല കൈയിൽ കരുതുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ജോലിയിലെ വിജയമ നേടുന്നതിന് ഇത് ശുഭകരമാണ്.


റാഡിക്‌സ് നമ്പർ 4 


മാസത്തിലെ  4, 13, 22, 31 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ് നമ്പർ 4 ആയിരിക്കും. ഈ ആളുകൾ ഒരു തടി കൊണ്ട് നിർമ്മിച്ച ഒരു പേന അവരോടൊപ്പം സൂക്ഷിക്കണം, അത് അവരുടെ ബിസിനസ്സിൽ വിജയം കൈവരിക്കാൻ സഹായിയ്ക്കും. 


റാഡിക്‌സ് നമ്പർ 5 


ഒരു വ്യക്തി മാസത്തിലെ 5, 14, 23 തീയതികളിൽ ജനിച്ചാൽ അയാളുടെ റാഡിക്സ് നമ്പർ 5 ആയിരിക്കും. പച്ച നിറത്തിലുള്ള പേഴ്സ് അവർക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. അങ്ങനെ ലക്ഷ്മിയുടെ അനുഗ്രഹം അവരുടെ മേൽ എപ്പോഴും ഉണ്ടായിരിക്കും.
 
റാഡിക്‌സ് നമ്പർ 6 


മാസത്തിലെ 6, 15, 24 തീയതികളിൽ ജനിച്ചവർക്ക് വജ്രം ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങൾക്ക് സുഗന്ധദ്രവ്യങ്ങൾ നിങ്ങളോടൊപ്പം സൂക്ഷിക്കാം, അത് മംഗളകരമായിരിക്കും.


റാഡിക്‌സ് നമ്പർ 7 


മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവർക്ക് ലോഹ വാച്ചുകൾ ശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് എപ്പോഴും കൈയിൽ വാച്ച് ധരിക്കുക. ജീവിതത്തിൽ ഒരിക്കലും ഭാഗ്യത്തിന് കുറവുണ്ടാകില്ല. .


റാഡിക്‌സ് നമ്പർ 8 


ഏത് മാസത്തിലും 8, 17, 26 തീയതികളിൽ ജനിച്ചവർക്ക് നീല നിറത്തിലുള്ള തൂവാല ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് തന്റെ ഭാഗ്യം മാറ്റാൻ വ്യക്തിയെ സഹായിക്കും.


റാഡിക്‌സ് നമ്പർ 9 


ഏത് മാസത്തിലും 9, 18, 27 തീയതികളിൽ ജനിച്ചവർ കൈയില്‍ ഒരി ചുവന്ന നൂല്‍ കെട്ടുന്നത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ വ്യക്തി തന്‍റെ എല്ലാ ജോലികളിലും വിജയം നേടും. 


 
 (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ