Vastu Tips to Attract Money: സമ്പത്തിന് ഒരിയ്ക്കലും കുറവുണ്ടാകില്ല, ഈ വാസ്തു നുറുങ്ങുകൾ പാലിയ്ക്കാം

Vastu Tips to Attract Money:  നിത്യ ജീവിതത്തില്‍ ശ്രദ്ധയോടെ നടപ്പാക്കാന്‍ സഹായിയ്ക്കുന്ന ചില വാസ്തു നുറുങ്ങുകള്‍ ഉണ്ട്. ഇവ  വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ ഫലപ്രദവുമാണ്. ഈ നടപടികൾ പാലിയ്ക്കുന്നതുവഴി ഒരു വ്യക്തിയുടെ ജീവിതത്തിൽ ഐശ്വര്യവും അനുഗ്രഹവും എന്നും നിലനിൽക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 10:15 PM IST
  • വാസ്തു ശാസ്ത്രത്തിൽ പല നടപടികള്‍ പരാമർശിച്ചിട്ടുണ്ട്, ഈ നടപടികള്‍ പാലിയ്ക്കുന്നതുവഴി വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. സാമ്പത്തിക പരിമിതികൾ നീക്കാനും ധാരാളം സമ്പത്ത് നേടാനും ഈ നടപടികള്‍ സഹായിയ്ക്കും.
Vastu Tips to Attract Money: സമ്പത്തിന് ഒരിയ്ക്കലും കുറവുണ്ടാകില്ല, ഈ വാസ്തു നുറുങ്ങുകൾ പാലിയ്ക്കാം

Vastu Tips to Attract Money: ജീവിതത്തില്‍ പണം ആരാണ് ആഗ്രഹിക്കാത്തത്? പണം സമ്പാദിക്കാനായി ദിനരാത്രം നെട്ടോട്ടം ഓടുന്നവരാണ് അധികവും... ജീവിതത്തിൽ ധാരാളം പണം സമ്പാദിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ചിലപ്പോൾ ഏറെ അദ്ധ്വാനിച്ചിട്ടും പണം ലഭിക്കില്ല. ഇതുമൂലം പലർക്കും ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുന്നു.

Also Read:  Best Life Partner in Numerology: ഈ പെണ്‍കുട്ടികള്‍ മികച്ച ജീവിത പങ്കാളികള്‍, ഭര്‍ത്താവിന്‍റെ ജീവിതത്തില്‍ ഭാഗ്യം വര്‍ഷിക്കും!!
 
ഇത്തരം പ്രതിസന്ധികള്‍ ചിലപ്പോള്‍ വാസ്തുദോഷം മൂലമാകാം. വാസ്തു ശാസ്ത്രത്തിൽ പല നടപടികള്‍ പരാമർശിച്ചിട്ടുണ്ട്, ഈ നടപടികള്‍ പാലിയ്ക്കുന്നതുവഴി വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. സാമ്പത്തിക പരിമിതികൾ നീക്കാനും ധാരാളം സമ്പത്ത് നേടാനും ഈ നടപടികള്‍ സഹായിയ്ക്കും.

നിത്യ ജീവിതത്തില്‍ ശ്രദ്ധയോടെ നടപ്പാക്കാന്‍ സഹായിയ്ക്കുന്ന ചില വാസ്തു നുറുങ്ങുകള്‍ ഉണ്ട്. ഇവ  വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും വളരെ ഫലപ്രദവുമാണ്. ഈ നടപടികൾ പാലിയ്ക്കുന്നതുവഴി ഒരു വ്യക്തിയുടെ ജീവിതത്തിൽ ഐശ്വര്യവും അനുഗ്രഹവും എന്നും നിലനിൽക്കും. സാമ്പത്തിക നേട്ടങ്ങൾക്കായുള്ള അത്തരം ചില വാസ്തു നുറുങ്ങുകളെക്കുറിച്ച് അറിയാം....  

തുളസി
 
ഹൈന്ദവ വിശ്വാസത്തില്‍ തുളസി ചെടിക്ക് വലിയ പ്രാധാന്യമുണ്ട്. തുളസി ചെടിയെ പൂജിയ്ക്കുന്നു, ആരാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ചിലപ്പോള്‍ നെഗറ്റീവ് എനർജി മൂലമാകാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു തുളസി ചെടി നടുക. ചെടി നടുമ്പോൾ, ഒരു കാര്യം ശ്രദ്ധിക്കുക, അത് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ വയ്ക്കണം. ഇത് വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും.

മഞ്ഞൾ

ദേവഗുരു വ്യാഴം മൂലം വീട്ടിൽ സന്തോഷവും ഐശ്വര്യവും വരുന്നു. ആരുടെയെങ്കിലും ജാതകത്തിൽ വ്യാഴം ബലഹീനമാണെങ്കിൽ വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് വീട് തുടയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ വീടിന്‍റെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും.

ദിശകള്‍ 

വീടിന്‍റെ വാസ്തുവിൽ വടക്ക് കിഴക്ക് മൂലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് ജീവിതത്തിൽ വിജയം ലഭിക്കുന്നില്ലെങ്കിൽ ഇത് ഒരു കാരണമായിരിക്കാം. അതിനാല്‍, വീടിന്‍റെ വടക്ക്-കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും സാമ്പത്തിക നേട്ടവും കൈവരുത്തുന്നു.

മരങ്ങളും ചെടികളും

നാം വീടിന്‍റെ ഭംഗിയ്ക്കായി പലതരം ചെടികള്‍ നാട്ടു വളര്‍ത്താറുണ്ട്. ചില സസ്യങ്ങൾ നല്ലതായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ചില ചെടികളും മരങ്ങളും മുള്ളുകള്‍ ഉള്ളവയാണ്. അവ ഉടൻ നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ പോസിറ്റീവ് എനർജിയും ഐശ്വര്യം കൊണ്ടുവരുകയും ചെയ്യും. 

വെള്ളം

പലപ്പോഴും വീടുകളിൽ കുളിമുറിയിലോ അടുക്കളയിലോ മറ്റെവിടെയെങ്കിലുമോ ടാപ്പിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതും ടാങ്കിൽ നിന്ന് ചോർച്ച ഉണ്ടാകുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്രകാരം സംഭവിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ, ഉടൻ തന്നെ ടാപ്പ് അല്ലെങ്കിൽ ടാങ്ക് നന്നാക്കുക. ഇത്തരത്തില്‍ വെള്ളം  ഒഴുകുന്നത് നല്ല ലക്ഷണമല്ല. ഇതുമൂലം വീട്ടിലെ എല്ലാ സന്തോഷവും സമാധാനവും വെള്ളത്തോടൊപ്പം ഒഴുകി ഇല്ലാതാകുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News