Numerology: റാഡിക്സ് നമ്പർ 5 ഉള്ള ആളുകളുടെ ഈ ഗുണങ്ങൾ ഏവരും ഇഷ്ടപ്പെടുന്നു!!
Radix 5: മാസത്തിലെ 5, 14, 23 തീയതികളിൽ ജനിച്ചവരുടേതാണ് റാഡിക്സ് 5. ഈ റാഡിക്സ് നമ്പറിലുള്ള ആളുകൾ ബുധൻ ഗ്രഹത്തെ പ്രതിനിധീകരിക്കുന്നു
Numerology: ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ് സംഖ്യാശാസ്ത്രം അല്ലെങ്കില്‍ Numerology. ജ്യോതിഷം പോലെതന്നെ സംഖ്യാശാസ്ത്രവും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം പ്രത്യേകതകള്‍ എന്നിവ പ്രവചിക്കുന്നു.
Also Read: Money Astrology: കുളിയ്ക്കാതെ ഒരിയ്ക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, ദാരിദ്ര്യത്തില്‍ മുങ്ങും!!
സംഖ്യാശാസ്ത്രമനുസരിച്ച് 1 മുതല്‍ 9 വരെയുള്ള ഓരോ സംഖ്യയും ഒരു പ്രത്യേക ഗ്രഹത്തിന്‍റെ ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഊർജ്ജങ്ങൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ജീവിതത്തെയും സ്വാധീനിക്കുന്നു. ഈ സംഖ്യകളെ റാഡിക്സ് എന്ന് വിളിക്കുന്നു.
Also Read: Valentine's Day 2024 Horoscope: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ 7 രാശിക്കാർ അതീവ ഭാഗ്യവാന്മാര്‍!!
റാഡിക്സ് ഒരു വ്യക്തി ജനിച്ച തീയതി അനുസരിച്ചാണ് കണക്കാക്കുന്നത്. അതായത്, ഒരു വ്യക്തി ജനിച്ച തിയതിയുടെ ആകെത്തുകയാണ് റാഡിക്സ്. സംഖ്യാശാസ്ത്രം പറയുന്നതനുസരിച്ച് ഓരോ റാഡിക്‌സ് നമ്പറിലും ജനിച്ച ആളുകൾക്ക് ചില പ്രത്യേകതകള്‍ ഉണ്ട്.
മാസത്തിലെ 5, 14, 23 തീയതികളിൽ ജനിച്ചവരുടേതാണ് റാഡിക്സ് 5. ഈ റാഡിക്സ് നമ്പറിലുള്ള ആളുകൾ ബുധൻ ഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. അവർ പ്രകൃതി സ്നേഹികളാണ്, അവർ സസ്യങ്ങളെ പരിപാലിക്കുന്നതിൽ താൽപ്പര്യമുള്ളവര്‍ ആയിരിയ്ക്കും.
റാഡിക്സ് 5 ഉള്ള ആളുകളുടെ സ്വഭാവം
റാഡിക്‌സ് 5 ഉള്ള ആളുകൾ പൊതുവേ സത്യസന്ധരാണ്, അതോടൊപ്പം അവർക്ക് ഒരു പ്രത്യേക ഗുണമുണ്ട്, ഒരു കാര്യത്തിലും തീരുമാനങ്ങൾ എടുക്കാൻ അധിക സമയം എടുക്കില്ല. അവര്‍ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ വിശ്വസിക്കുന്നു. എന്നാല്‍, അവര്‍ ശാരീരികാധ്വാനത്തിന്‍റെ കാര്യത്തിൽ അല്പം മടി കാട്ടാം, എന്നാല്‍, മാനസികമായ അധ്വാനത്തിൽ നിന്ന് ഇവര്‍ ഒരിക്കലും പിന്മാറുകയില്ല.
റാഡിക്സ് 5 ഉള്ള ആളുകള്‍ക്ക് ഈ നിറം ശുഭകരമാണ്
ബുധൻ ഗ്രഹം ബുദ്ധിയുടെ പ്രതീകമാണ്, അത് കൂടുതൽ കൂടുതൽ ഉപയോഗിക്കുമ്പോൾ മാത്രമേ കൂടുതല്‍ ഫലം നല്‍കൂ. അതിനാൽ, ഏത് ജോലിയും ആരംഭിക്കുന്നതിന് മുമ്പ്, അത് എങ്ങനെ എളുപ്പത്തിൽ പൂർത്തിയാക്കാമെന്ന് കണക്കുകൂട്ടണം. റാഡിക്സ് 5 ഉള്ള ആളുകള്‍ പച്ച മഷി ഉപയോഗിക്കുന്നത് ഗുണകരമാണ്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇത് സാധ്യമല്ലെങ്കിൽപ്പോലും, നിങ്ങളുടെ വ്യക്തിപരമായ ജോലിയിൽ ഈ നിറത്തിലുള്ള പേനകൾ ഉപയോഗിക്കണം.
അവരെ മറ്റുള്ളവർക്ക് പ്രിയങ്കരനാക്കുന്ന മറ്റൊരു ഗുണം കൂടിയുണ്ട്. അവർ മറ്റുള്ളവരുമായി എളുപ്പത്തിൽ ഇടപഴകുന്നു, മറ്റുള്ളവരും അവരുടെ ഈ സ്വഭാവം ഇഷ്ടപ്പെടുന്നു. അവര്‍ എല്ലാവരോടും എളുപ്പത്തിൽ സംസാരിക്കുകയും എല്ലാവരുടെയും സന്തോഷവും സങ്കടവും ചോദിയ്ക്കുകയും ചെയ്യുന്നു. ഈ ആളുകളുടെ ഉള്ളിൽ ഊർജ്ജത്തിന്‍റെ ഒരു വലിയ സമുദ്രമുണ്ട്, അവർ അത് ഉപയോഗിച്ചുകൊണ്ടിരിക്കും, പരിമിതമായ മാർഗങ്ങളിലൂടെ പരിധിയില്ലാത്ത ലക്ഷ്യങ്ങൾ അവര്‍ പിന്തുടരുന്നു, കണ്ടെത്തുന്നു...
റാഡിക്സ് 5 ഉള്ള ആളുകള്‍ എല്ലാ ദിവസവും ഇക്കാര്യം ചെയ്യുക
ദിവസവും ഒരു തുളസി ഇല കഴിയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ ഭാവിക്കും നല്ലതായിരിക്കും, എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം, അതായത് തുളസിയില ഒരിക്കലും ചവയ്ക്കരുത്, അത് വിഴുങ്ങുകയാണ് വേണ്ടത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.